ലോകത്തിലെ തന്നെ ഏറ്റവും ധനികയായി ഗായകരില്‍ ഒന്നാം സ്ഥാനത്തെത്തി പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റ് .ഫോബ്സ് മാസികയിലെ നിലവിലെ കണക്കുകള്‍ പ്രകാരമാണിത്. ഇതുവരെ ഈ നേട്ടം കൈപിടിയിലാക്കിയ റിയാനയെ പോലും പിന്‍തള്ളികൊണ്ടാണ് ടെയ്ലര്‍ ഒന്നാമതെത്തിയത്. 1.6 ബില്യന്‍ ഡോളറാണ് ഈ ഗായികയുടെ ആസ്തി.പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയാണിത്. 500 മില്യന്‍ ഡോളറുടെ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് ടേയ്ലറിനുള്ളത്. ഗായികയുടെ വരുമാനം വര്‍ധിക്കാന്‍ തുടങ്ങിയത് എറാസ് ടൂര്‍ എന്ന പേരില്‍ ആരംഭിച്ച ലോകപര്യടനത്തിന് ശേഷമാണ്. Read More…
Tag: Taylor Swift
തീവ്രവാദ ആക്രമണ ഭീതിയില്‍ ടെയ്ലര്‍ സ്വിഫ്റ്റ്, നടത്താനിരുന്നത് ചാവേര്‍ ആക്രമണം; സംഗീതപരിപാടി മാറ്റി
തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് വീയെന്നയില്‍ നടത്താനിരുന്ന ടെയ്ലര്‍ സ്വഫ്റ്റിന്റെ സംഗീത പരിപാടി ഉപേക്ഷിച്ചത് നേരത്തെ വന്‍ വാര്‍ത്തയായിരുന്നു. നടിയുടെ പരിപാടിയില്‍ നടത്താനിരുന്നത് ചാവേര്‍ ആക്രമണമായിരുന്നെന്ന് റിപ്പോര്‍ട്ട്. വിയെന്നയില്‍ അനേകം ആള്‍ക്കാരെ കൊല്ലാന്‍ ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സ് പ്രായമുള്ള ഇസ്ളാമിക് സ്റ്റേറ്റ് അനുയായിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫോടകവസ്തുക്കളും കത്തിയും ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു പ്ലാനിട്ടിരുന്നതെന്നും പിടിക്കപ്പെട്ടയാള്‍ പറഞ്ഞുവെന്നാണ് ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന സൂചനകള്‍. സംഗീതപരിപാടിക്കിടയിലേക്ക് കടന്നുവന്ന് സ്വയം പൊട്ടിത്തെറിച്ച് Read More…
മ്യൂസിക് ഷോയ്ക്കിടെ വസ്ത്രം അഴിഞ്ഞുപോയി, കൂള്‍ ആയി നേരിട്ട് ടെയ്‌ലര്‍ സ്വിഫ്റ്റ്; വീഡിയോ
സംഗീതപരിപാടിക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞുപോയപ്പോള്‍ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റ്. സ്‌റ്റോക്‌ഹോമില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയണ്. ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്ലര്‍ സ്വിഫ്റ്റ് ധരിച്ചിരുന്നത്. പിയാനോയുടെ മുന്നിലിരുന്ന് ഗാനം ആലപിക്കവെ ടെയ്‌ലറുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞു പോവുകയായിരുന്നു. വസ്ത്രം നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ ടെയ്ലറുടെതന്നെ സംഘാംഗങ്ങളില്‍ ഒരാള്‍ സഹായത്തിനായി ഓടിയെത്തുന്നുണ്ട്. ഇതിനിടെ ‘നിങ്ങള്‍ Read More…
കാമുകന്‍ ട്രാവിസ് കെല്‍സിനെ പരസ്യമായി ചുംബിച്ച് ടെയ്‌ലര്‍സ്വിഫ്റ്റ്
ഏറെനാളായ പ്രണയഗോസിപ്പില്‍ കുരുങ്ങിയ പോപ്പ്ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് ബന്ധം ഉറപ്പിച്ച് ഫുട്‌ബോള്‍താരം ട്രാവിസ് കെല്‍സിന് പരസ്യമായി ചുംബനം നല്‍കി. ഫെബ്രുവരി 11-ന് ലാസ് വെഗാസില്‍ കന്‍സാസ് സിറ്റി ചീഫ്‌സ് സൂപ്പര്‍ ബൗള്‍ നേടിയതിന് ശേഷം, ഗായിക ടെയ്ലര്‍ സ്വിഫ്റ്റ്, 34-കാരനായ കാമുകന്‍ ട്രാവിസ് കെല്‍സിനൊപ്പം മൈതാനത്ത് പ്രണയാഘോഷം നടത്തി. പോപ്സ്റ്റാറും അവളുടെ രണ്ട് തവണ സൂപ്പര്‍ ബൗള്‍ ചാമ്പ്യനും ആവേശത്തോടെ മൈതാനത്ത് ഇറങ്ങി. ടെയ്ലര്‍ തന്റെ ചുവന്ന ജാക്കറ്റ് വലിച്ചെറിഞ്ഞ് ട്രാവിസിനെ ചുംബിച്ചപ്പോള്‍ കാഴ്ചക്കാരുടെ മൊബൈലും മാധ്യമപ്രവര്‍ത്തകരുടെ Read More…
ഗ്രാമി പുരസ്‌ക്കാരവേദിയില്‍ വമ്പന്‍ പ്രഖ്യാപനം നടത്തി ടെയ്‌ലര്‍ സ്വിഫ്റ്റ് ; ആവേശത്തില്‍ പൊട്ടിത്തെറിച്ച് ആരാധകര്‍
ഗ്രാമി പുരസ്‌ക്കാരം സ്വീകരിച്ച വേദിയല്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ പ്രഖ്യാപനം നടത്തി ഹോളിവുഡ് ഗായിക ടെയ്ലര്‍ സ്വിഫ്റ്റ്. തന്റെ പുതിയ ആല്‍ബം ‘ദ ടോര്‍ച്ചര്‍ഡ് പോയറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ്’ പ്രഖ്യാപിച്ചു. തന്റെ ഭാഗ്യകരമായ പതിമൂന്നാമത്തെ ഗ്രാമി അവാര്‍ഡ് നേടിയതിന് പിന്നാലെയാണ് ഗായിക വാര്‍ത്ത പുറത്തുവിട്ടത്. മികച്ച പോപ്പ് വോക്കല്‍ ആല്‍ബത്തിനുള്ള അവാര്‍ഡ് താരത്തിന് കിട്ടിയിരുന്നു. ‘ദ ടോര്‍ച്ചര്‍ഡ് പൊയറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ്’ ഏപ്രില്‍ 19ന് പുറത്തിറങ്ങുമെന്ന് വെളിപ്പെടുത്താന്‍ അവര്‍ തന്റെ സ്വീകാര്യത പ്രസംഗം ഉപയോഗിച്ചു.ഇത് എന്റെ പതിമൂന്നാം ഗ്രാമിയാണെന്നും ഇത് Read More…
ടെയ്‌ലര്‍ സ്വിഫ്റ്റിനും എ.ഐ.യുടെ ‘പണി’ കിട്ടി; നടിയുടെ വ്യാജലൈംഗികചിത്രങ്ങള്‍ എക്‌സില്‍
ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സിന്റെ ദുരുപയോഗം സംബന്ധിച്ച ചര്‍ച്ചകളും അതിനെതിരേ കര്‍ശന നിയമങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വന്‍ ചര്‍ച്ചയായിരിക്കെ എഐ യുടെ ഉപദ്രവത്തില്‍ ഇരയായി ഹോളിവുഡിലെ പാട്ടുകാരിയും നടിയുമായ ടെയ്‌ലര്‍ സ്വിഫ്റ്റും. നടിയുടെ രൂപത്തില്‍ വ്യാജമായി നിര്‍മ്മിക്കപ്പെട്ട എഐ ഇമേജ് വഴിയുള്ള ലൈംഗിക ചിത്രങ്ങള്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ വ്യാപകമായി പ്രചരിച്ചു. ഇത് 45 ദശലക്ഷത്തിലധികം കാഴ്ചകളും 24,000 റീപോസ്റ്റുകളും ലക്ഷക്കണക്കിന് ലൈക്കുകളും ബുക്ക്മാര്‍ക്കുകളും ആകര്‍ഷിച്ചു. ഏകദേശം 17 മണിക്കൂര്‍ പ്ലാറ്റ്ഫോമില്‍ തത്സമയം നിലനിന്ന ശേഷം ഉപയോക്താക്കള്‍ പോസ്റ്റ് ബുദ്ധിമുട്ടായി തോന്നിയ Read More…
ഷോയ്ക്കിടയില്‍ മരണമടഞ്ഞ ആരാധികയുടെ കുടുംബത്തിന് വേണ്ടി സമയം ചെലവഴിച്ച് ടെയ്‌ലര്‍ സ്വിഫ്റ്റ്
തന്റെ ഷോയ്ക്കിടയില്‍ മരണമടഞ്ഞ ആരാധികയുടെ കുടുംബത്തിന് വേണ്ടി തന്റെ വിലപ്പെട്ട സമയം ചെലവഴിച്ച് നടിയും പാട്ടുകാരിയുമായ ടെയ്‌ലര്‍ സ്വിഫ്റ്റ്. ഇറാസ് ടൂറിന്റെ ഭാഗമായി ബ്രസീലിലുള്ള താരം സാവോപോളോയില്‍ സ്റ്റേജില്‍ കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ടെയ്ലര്‍ സ്വിഫ്റ്റ് അന ക്ലാര ബെനവിഡിസിന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെയ്ക്കുകയായിരുന്നു. അന ക്ലാരയുടെ കുടുംബത്തെ സ്റ്റേജിന് പിന്നില്‍ കാണുകയും അവരോടൊപ്പം ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. നവംബര്‍ 17 ന് റിയോ ഡി ജനീറോയില്‍ നടന്ന ഇറാസ് ടൂര്‍ ഷോയ്ക്കിടെ അമിതമായ Read More…
കാമുകന്‍ അര്‍ജന്റീനയില്‍ കാല്‍വച്ചു ; തൊട്ടു പിന്നാലെ തന്റെ ഷോ റദ്ദാക്കി ടെയ്ലര്‍ സ്വിഫ്റ്റ്
കാമുകന്‍ കാല്‍വെച്ചതിന് പിന്നാലെ സംഗീതപരിപാടി റദ്ദാക്കി ടെയ്ലര്‍ സ്വിഫ്റ്റ്. താരം അര്‍ജന്റീനയില്‍ നടത്തി വരുന്ന ഷോയിലെ വെള്ളിയാഴ്ചത്തെ പരിപാടി കാലാവസ്ഥാ പ്രശ്നങ്ങള്‍ കാരണം റദ്ദാക്കി. സ്വിഫ്റ്റിന്റെ കാമുകന്‍ ട്രാവിസ് കൈല്‍സ് കാമുകിയെ പിന്തുണയ്ക്കാനായി അര്‍ജന്റീനയില്‍ എത്തിയതിന് തൊട്ടു പിന്നാലെയാണ് നടി കൂടിയായ ഗായിക സംഗീതക്കച്ചേരി റദ്ദാക്കിയത്. വിവരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഷോ ഞായറാഴ്ചത്തേക്ക് മാറ്റി വെച്ചിട്ടുള്ളതായി നടി വ്യക്തമാക്കി. ”എനിക്ക് മഴയത്തെ ഒരു ഷോ ഇഷ്ടമാണ്, പക്ഷേ ഞാന്‍ ഒരിക്കലും എന്റെ ആരാധകരെയോ Read More…
ടെയ്‌ലര്‍ സ്വിഫ്റ്റിനെ കാണണമെന്ന് കടുത്ത ആരാധകര്‍; അഞ്ചുമാസമായി വേദിക്കരികില്‍ ടെന്റടിച്ചു കാത്തുകിടക്കുന്നു
പ്രിയപ്പെട്ട ഒരു ഗായികയുടെ സംഗീത പരിപാടി കാണാന്‍ നിങ്ങള്‍ എത്രദൂരം വരെ പോകാന്‍ തയ്യാറാകും. മുന്‍ നിരയില്‍ ഇരിക്കാന്‍ എത്ര സമയം ചെലവഴിക്കും? എന്നാല്‍ ഹോളിവുഡ് നടിയും ഗായികയുമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത പരിപാടി കാണാന്‍ അര്‍ജന്റീനയിലെ ആരാധകര്‍ കാട്ടുന്ന ഈ സാഹസം ലോകത്ത് ഒരാളും ചെയ്‌തേക്കാന്‍ ഇടയില്ല. അര്‍ജന്റീനയില്‍ മൂന്ന് ഷോകളും ബ്രസീലില്‍ ആറ് ഷോകളുമായി ഈ മാസം നടക്കുന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ദ ഇറാസ് ടൂര്‍ തെക്കേ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ഗായിക തയ്യാറെടുക്കുമ്പോള്‍ തങ്ങളുടെ Read More…