ഒരു സമയം ഒരു സിനിമ എന്ന നിലയില്‍ തന്റെ കരിയറിനെ സാവധാനത്തിലും സ്ഥിരതയിലും കൊണ്ടുപോകുന്ന അഭിനേതാക്കളില്‍ ഒരാളാണ് സായി പല്ലവി ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിക്കൊണ്ടിരിക്കുകയാണ്. അവര്‍ നായികയാകുന്ന രാമായണം വരാനിരിക്കെ ഇമേജ് കൂട്ടാന്‍ ഗ്‌ളാമര്‍ വേഷങ്ങള്‍ ചെയ്യാനോ പി.ആര്‍. ഏജന്‍സിയെ വെയ്ക്കാനോ ഒരുക്കമല്ലെന്ന് നടി. അടുത്തിടെ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍. തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ചിലര്‍ ഐഡിയയുമായി എത്തിയപ്പോഴും അവര്‍ അവഗണിച്ചു. 2015ല്‍ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച Read More…
Tag: tamilmovie
‘ അന്ന് ഞാന്‍ എസി വാഹനത്തില്‍ വിശ്രമിച്ചു, രജനീകാന്ത് വെറും നിലത്ത് കിടന്നുറങ്ങി’
രജനീകാന്തും ടിജെ ജ്ഞാനവേലും ഒന്നിക്കുന്ന വേട്ടൈയാന് വേണ്ടി ആരാധകരുടെ വലിയ കാത്തിരിപ്പ് നീളുകയാണ്. അടുത്തമാസം 10 ന് തീയേറ്ററില്‍ എത്തുന്ന സിനിമയ്ക്കായി ആരാധകര്‍ക്ക് ക്ഷമയടക്കാനേ കഴിയുന്നില്ല. 1991 ലെ വന്‍ ഹിറ്റായി മാറിയ ഹമ്മിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് വേട്ടൈയാന്‍. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന അടുത്തിടെ വേട്ടയാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പഴയ സിനിമയുമായി ബന്ധപ്പെട്ട ഓര്‍മ്മകളും രജനി എത്ര സിംപിളാണെന്നതും അമിതാഭ് ബച്ചന്‍ പങ്കുവെച്ചു. യാതൊരു ശ്രദ്ധയും ആശങ്കയുമില്ലാതെ രജനി സെറ്റിലെ Read More…
വിവാഹമോചനം ആഗ്രഹിക്കുന്നില്ല ; ജീവിതകാലം മുഴുവന്‍ ഒരു പങ്കാളി മതി; വിവാഹത്തെപ്പറ്റി തൃഷ
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തൃഷ കൃഷ്ണന്‍. കരിയറിനപ്പുറത്ത് നടിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ ഏറെയാണ്. എന്തുകൊണ്ടാണ് തൃഷ വിവാഹം കഴിക്കാത്തതെന്നാണ് ആരാധകരുടെ പ്രധാന ആകാംക്ഷ. എന്തുകൊണ്ടാണ് തനിക്ക് വിവാഹം കഴിക്കാന്‍ തോന്നിയില്ല എന്ന് നടി നേരത്തേ വെളിപ്പെടുത്തിയിരുന്നു. വിവാഹകാര്യത്തില്‍ തനിക്ക് അത്ര ശുഭാപ്തിവിശ്വാസമില്ല എന്നായിരുന്ന നടി പറഞ്ഞത്. താന്‍ പെട്ടെന്നൊന്നും വിവാഹത്തിന് തയ്യാറല്ലെന്നും അതിനായി പ്രത്യേക സമയക്രമമൊന്നും നിശ്ചയിച്ചിട്ടില്ലെന്നും തൃഷ പറഞ്ഞു. ജീവിതകാലം മുഴുവന്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന തികഞ്ഞ പുരുഷനെ കണ്ടെത്താന്‍ താന്‍ Read More…
സാമന്തയും പുതിയ പങ്കാളിയെ കണ്ടെത്തിയെന്ന് സോഷ്യല്‍മീഡിയ ; രാജ് നിഡിമോരുവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്
മുന്‍ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി ശോഭിത ധൂലിപാലയുമായി അടുത്തിടെ വിവാഹനിശ്ചയം നടത്തിയത്. പിന്നാലെ സാമന്തയുടെ പ്രതികാരണം വന്‍ ചര്‍ച്ചയാകുകയും ചെയ്തു. വിവാഹനിശ്ചയം സാമന്തയുടെയും നാഗ ചൈതന്യയുടെയും ആരാധകര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ വഴക്കിന് കാരണമായപ്പോള്‍, ഒരു റെഡ്ഡിറ്റ് ഉപയോക്താവ് സാമന്തഫിലിം മേക്കര്‍ രാജ് നിഡിമോരുവുമായി ഡേറ്റിംഗിലാണെന്ന ഒരു കിംവദന്തി പങ്കിട്ടത് വന്‍ ചര്‍ച്ചയായി. ഓണ്‍ലൈനില്‍ വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ സാമന്ത നാഗയുടെ വിവാഹനിശ്ചയത്തിന് ശേഷം ആദ്യമായി മുംബൈയില്‍ പ്രത്യക്ഷപ്പെട്ടു.മുംബൈയില്‍ തന്റെ വാഹനത്തിന് സമീപത്ത് Read More…
മഹാരാജ ബോക്‌സോഫീസില്‍ വാരിയത് 100 കോടി ; വിജയ്‌സേതുപതി അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ
ജൂണ്‍ 14 ന് തീയേറ്ററുകളില്‍ എത്തിയ മഹാരാജ ബോക്‌സോഫീസില്‍ നേടിയത് 100 കോടിയോളം കളക്ഷനാണ്. തമിഴ്‌നാടിന് പുറമേ കേരളം, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും സിനിമ വന്‍വിജയം നേടി. ബോക്‌സോഫീസില്‍ മിന്നിയ സിനിമ ഇപ്പോള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണെന്നും അമീര്‍ഖാന്‍ നായകനാകുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ സിനിമയില്‍ വിജയ് സേതുപതി പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ അഭിനയിച്ചതെന്നാണ് സൂചനകള്‍. സിനിമയുടെ മൊത്തം ബഡ്ജറ്റ് 20 കോടി രൂപയാണ്. സിനിമയ്ക്കായി വിജയ്‌സേതുപതി പ്രതിഫലം ഒന്നും വാങ്ങിയില്ലെന്നാണ് പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമയുടെ Read More…
കമല്‍ഹാസന്റെ ക്ലാസ്സിക് മൂവി ‘ഗുണ’യുടെ റി- റിലീസിംഗ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസ നടന്മാര്‍ക്കൊപ്പമാണ് നടന്‍ കമല്‍ഹാസന്റെ സ്ഥാനം. അനേകം ക്ലാസ്സിക് സിനിമകള്‍ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ ഗുണ സിനിമ അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഉടനീളം വന്‍ ഹിറ്റായി മാറിയ മലയാളസിനിമ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ വിജയമായിരുന്നു അതിന് കാരണമായി മാറിയത്. ഇളയരാജ സംഗീതം ചെയ്ത ‘കണ്‍മണി അന്‍പൊട്’ എന്ന ഗാനം സിനിമയില്‍ ഉപയോഗിക്കുകയും അത് വലിയ ട്രെന്റായി മാറുകയും ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പാട്ടു ഹിറ്റായതോടെ പടം വീണ്ടും റിലീസ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു അണിയറക്കാര്‍. എന്നാല്‍ റി Read More…
റിയാലിറ്റി ഷോയില്‍ അവതാരകയായി നടി മഞ്ജിമാ മോഹന്റെ ബാല്യകാലചിത്രം വൈറല്‍
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സെലിബ്രിറ്റികളുടെ ബാല്യകാല ഫോട്ടോകള്‍ നമ്മള്‍ പലപ്പോഴും കാണാറുണ്ട്. അത്തരം ഫോട്ടോകള്‍ പലപ്പോഴും നെറ്റിസണ്‍സ് ഇഷ്ടപ്പെടുന്നു. അടുത്തിടെ, ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു നടിയുടെ അത്തരമൊരു ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ചിത്രം വൈറലായി. നടി പ്രിയ ഭവാനി ശങ്കര്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കിട്ട ചിത്രമാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. 2000 കളുടെ തുടക്കത്തില്‍ മഞ്ജിമ കുട്ടികള്‍ക്കായി ഒരു ടെലിവിഷന്‍ ഷോ അവതാരകയായിരുന്നപ്പോള്‍ എടുത്തതാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഹായ് Read More…
ഇന്ന് 12 കോടി പ്രതിഫലം വാങ്ങുന്ന തൃഷയ്ക്ക് ആദ്യം ലഭിച്ചത് എത്രയാണെന്ന് അറിയാമോ?
തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അഭിനയിക്കുന്ന നായികമാരില്‍ മുന്‍നിരയിലാണ് തൃഷ. 20 വര്‍ഷത്തിലേറെയായി ചലച്ചിത്രരംഗത്ത് സഞ്ചരിക്കുന്ന അവര്‍ ഏകദേശം 15 വര്‍ഷമായി മുന്‍നിര നടിയാണ്. പൊന്നിയുടെ സെല്‍വന്‍, ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിദാലിയ, തക് ലൈഫ്, റാം, വിശ്വംബര, ‘സതുരംഗ വേട്ടൈ’ (2014) യുടെ രണ്ടാം ഭാഗം, ‘സതുരംഗ വേട്ടൈ 2’, തുടങ്ങി നിരവധി ചിത്രങ്ങളാണ് തൃഷയുടെ കൈയിലുള്ളത്. ഇതുകൂടാതെ വിജയ്യുടെ ഗോട്ട് എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് അവര്‍ ഐറ്റം നമ്പറുമായി വരുന്നുണ്ട്. Read More…
തങ്കലാന്‍ റിലീസിംഗ് നീളുന്നു, തെരഞ്ഞെടുപ്പ് കഴിഞ്ഞേക്കും ; പുതിയ രാഷ്ട്രീയ സിനിമയുമായി പാരഞ്ജിത്ത്
‘സര്‍പ്പട്ടൈ പരമ്പര’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്ത് ഇപ്പോള്‍ തന്റെ അടുത്ത സംവിധാനം ചെയ്യുന്ന ‘തങ്കാലന്‍’ റിലീസിനായി കാത്തിരിക്കുകയാണ്. വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം റിലീസിംഗ് നീണ്ടു നീണ്ടു പോകുകയാണ്. അതിനിടയില്‍ പാ രഞ്ജിത്ത് അടുത്തതായി ഒരു രാഷ്ട്രീയചിത്രം ചെയ്യാനൊരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. വമ്പന്‍ ബജറ്റില്‍ ഒരു വമ്പന്‍ രാഷ്ട്രീയ നാടകമാണ് രഞ്ജിത്ത് ചിത്രീകരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഈ ചിത്രവുമായി ബന്ധപ്പെട്ട വലിയ വെളിപ്പെടുത്തലുകള്‍ സംവിധായകന്‍ ഉടന്‍ പ്രഖ്യാപിക്കും. ‘തങ്കലന്‍’ Read More…









