2021 നവംബറില്‍, സാമന്ത റൂത്ത് പ്രഭു ഡൗണ്‍ ടൂണ്‍ ആബിയുടെ ഡയറക്ടര്‍ ഫിലിപ്പ് ജോണുമായി ഒരു ഇന്‍ഡോ ബ്രിട്ടീഷ് പ്രൊജക്ടിനായി ഒരുമിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ടൈമേരി എന്‍ മുരാരിയുടെ 2004-ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലായ ദ അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവിന്റെ ഓണ്‍-സ്‌ക്രീന്‍ അഡാപ്‌റ്റേഷനാട്ടാണ് ഈ ഇംഗ്ലീഷ് ചിത്രം പറഞ്ഞുകേട്ടത്. എന്നാല്‍ വരാന്‍ പോകുന്ന ഈ സിനിമയില്‍ വിവേക് കല്‍റയ്‌ക്കൊപ്പം സാമന്തയ്ക്ക് പകരം എത്തുന്നത് ശ്രുതിഹാസന്‍. വെയില്‍സും ഇന്ത്യയും പശ്ചാത്തലമാക്കിയുള്ള ഒരു റോം-കോം ആയ ചെന്നൈ സ്റ്റോറിയിലാണ് ശ്രുതി Read More…
Tag: tamil movie
സഹോദരിയുടെ വിവാഹവേളയില്‍ സായ്പല്ലവിയുടെ നൃത്തം ; ഇടവേളയ്ക്ക് ശേഷം നടി തിരക്കിലേക്ക്
സഹോദരി പൂജാകണ്ണന്റെ വിവാഹവേളയില്‍ തെന്നിന്ത്യന്‍ താരം സായ് പല്ലവിയുടെ നൃത്തം വൈറലാകുന്നു. സഹോദരിയും കാമുകന്‍ വിനീതിന്റെയും വിവാഹം നടന്നത് 2024 ജനുവരി 21 നായിരുന്നു. പൂജയുടെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിലായിരുന്നു നടി കുടുംബാംഗങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വെള്ള സാരിയും സ്വര്‍ണ്ണനിറത്തിലുള്ള ബ്‌ളൗസുമാണ് നടിയുടെ വേഷം. 2022 ലെ ഗാര്‍ഗി സിനിമയാണ് നടിയുടെ ഇതിന് മുമ്പ് വന്ന സിനിമ. ശിവകാര്‍ത്തികേയനൊപ്പം എസ്‌കെ 21 ആണ് നടിയുടെ പുതിയ സിനിമ. Read More…
ഷെയ്ന്‍ നിഗം തമിഴില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു; വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മദ്രാസ്‌കാരന്‍
ചെന്നൈ: മലയാള സിനിമയിലെ സുപരിചിതനായ നടന്‍ ഷെയ്ന്‍ നിഗം തമിഴിലും അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മദ്രാസ്‌കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രംഗോലി എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ച വാലി മോഹന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ വരാനിരിക്കുന്ന സിനിമയില്‍ ഷെയ്നെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് വാലി പറയുന്നു, ”എന്റെ സിനിമകളില്‍ പുതുമുഖങ്ങളെ കാസ്റ്റുചെയ്യാന്‍ ഞാന്‍ എപ്പോഴും താല്‍പ്പര്യപ്പെടുന്നു. ഷെയ്നെ മദ്രാസ്‌കാരനില്‍ നായകനാക്കാന്‍ ഞാന്‍ ആഗ്രഹിച്ചതിന്റെ Read More…
സംവിധാനവും നിര്‍മ്മാണവും കഴിഞ്ഞു, തിരക്കിനിടയില്‍ ലോകേഷ് കനകരാജ് അഭിനയത്തിലേക്കും
മുന്‍നിര താരങ്ങള്‍ക്കെല്ലാം വളരെ വേണ്ടപ്പെട്ട സംവിധായകനാണ് ലോകേഷ് കനകരാജ്. അനേകം ഹിറ്റുകളാണ് ഇദ്ദേഹം വ്യത്യസ്ത നടന്മാര്‍ക്കൊപ്പം ഒരുക്കിയത്. ചെയ്ത എല്ലാ സസ്‌പെന്‍സ് ത്രില്ലറുകളും വന്‍ വിജയമായി മാറുകയും ചെയ്തു. തന്റെ എല്ലാ സിനിമകളെയും പരസ്പരം ബന്ധിപ്പിച്ച് ഒരു യൂണിവേഴ്‌സ് ഉണ്ടാക്കാനും താരത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ പല മുന്‍നിര താരങ്ങളും മത്സരിക്കുന്നുണ്ട്. നിലവിലെ വിവരം അനുസരിച്ച് കമല്‍, വിജയ്, സൂര്യ, കാര്‍ത്തി, രജനി എന്നിവര്‍ക്കായി ഒരോ സിനിമയുടെ തിരക്കിലാണ് സംവിധായകന്‍. ഇടയ്ക്ക് സംവിധാനത്തിനപ്പുറത്ത് നിര്‍മ്മാണത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ്. Read More…
ഭാര്യയുമായി വേര്‍പിരിഞ്ഞ മിഷ്‌കിനൊപ്പം നില്‍ക്കുന്ന നിഗൂഡ പെണ്‍കുട്ടി ആരാണെന്നറിയാമോ?
അസാധാരണ കഥകളും തിരക്കഥകളുമായി നിഗൂഡചിത്രങ്ങള്‍ ഒരുക്കി അനേകം ആരാധകരെ സമ്പാദിച്ചിട്ടുള്ള സംവിധായകനാണ് മിഷ്‌കിന്‍. ലോകമെമ്പാടുമുള്ള തമിഴ് ജനത പൊങ്കല്‍ ഉത്സവം ആഘോഷിച്ചപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സെലിബ്രിട്ടികള്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഒരു പെണ്‍കുട്ടിയോടൊപ്പം പൊങ്കല്‍ ആഘോഷിക്കുന്ന സംവിധായകന്‍ പങ്കുവെച്ച ചിത്രമായിരുന്നു. തന്റെ സിനിമകള്‍ പോലെ നിഗൂഢമായ ഒരു പെണ്‍കുട്ടിയുമൊത്തുള്ള മിഷ്‌കിന്റെ ചിത്രം അനേകം ഊഹാപോഹങ്ങളാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ നെറ്റിസണ്‍സ് വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ചിത്രത്തിലെ പെണ്‍കുട്ടി മറ്റാരുമല്ല, മിഷ്‌കിന്റെ മകളാണെന്നാണ് വിവരം. അതേസമയം Read More…
വന്‍ താരനിരയുമായി വേട്ടയ്യന്‍; സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
തലൈവര്‍ 170 എന്ന പേരില്‍ ആദ്യം പ്രഖ്യാപിച്ചത് മുതല്‍ രജനി ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുന്ന സിനിമയാണ് ടി.ജെ. ജ്ഞാനവേലിന്റെ രജനികാന്ത് നായകനായ വേട്ടയ്യന്‍. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍ എന്നിങ്ങനെ താരനിരയുടെ വെളിപ്പെടുത്തലോടെ 2024 ല്‍ ആരാധകരുടെ ആവേശം അതിന്റെ പാരമ്യത്തിലെത്തി. ഇപ്പോഴിതാ, ടീം വേട്ടയ്യന്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചു. പൊങ്കലിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍, മുകളില്‍ ഒരു കമാന്‍ഡിംഗ് ഫിഗര്‍ Read More…
തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിനെതിരെ കീര്‍ത്തി സുരേഷ് പോരാടുന്നു
അടുത്തിടെ പുറത്തിറങ്ങിയ ‘രഘുതത’ എന്ന ചിത്രത്തിന്റെ ടീസര്‍ സിനിമാ പ്രേക്ഷകരില്‍ കാര്യമായ ആവേശം ഉണര്‍ത്തിയിരുന്നു. കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം, ഭാഷ അടിച്ചേല്‍പ്പിക്കല്‍ എന്ന സെന്‍സിറ്റീവ് പ്രശ്നത്തിലേക്ക് നര്‍മ്മം കലര്‍ന്ന ഒരു കോമഡി ഡ്രാമയാണ്. 1980-കളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘രഘുതത’യില്‍ കീര്‍ത്തി സുരേഷ് ‘കായല്‍വിഴി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവളുടെ മാതൃഭാഷയായ തമിഴ് ഒഴികെയുള്ള ഭാഷകള്‍ മനസ്സിലാക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്ന ഒരു കഥാപാത്രം. ഹിന്ദി നിര്‍ബന്ധിതമായി സ്വീകരിക്കുന്നതിനെതിരായ അവളുടെ കഥാപാത്രത്തിന്റെ നിലപാട് ടീസര്‍ കാണിക്കുന്നു. Read More…
ലിയോയുടെ സ്റ്റണ്ട് ഡയറക്ടര്‍മാര്‍ സംവിധായകരാകുന്നു ; അന്‍ബറിവിന്റെ ആദ്യ സിനിമിയില്‍ കമല്‍
ലോകേഷ് കനകരാജിന്റെ എല്‍സിയു ഉണ്ടായതിന് ശേഷം ഏറ്റവും തിരക്ക് പിടിച്ചത് സംഘട്ടന സംവിധായകരായ അന്‍ബറിവിനാണ്. വിജയ് നായകനായ ലിയോ വരെ ഇരട്ട സ്റ്റണ്ട് ഡയറക്ടര്‍മാര്‍ തമിഴിലും തെലുങ്കിലുമായി ഒട്ടേറെ സൂപ്പര്‍ഹിറ്റുകളിലാണ് സ്റ്റണ്ട് ഒരുക്കിയത്. ഇരുവരും സംവിധായകരായി മാറുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. ഇരുവരുടേയും സംവിധാനസംരഭത്തില്‍ കമല്‍ നായകനാകും. കമല്‍ഹാസന്റെ 237-ാമത്തെ ചിത്രം ഇവരുടെ സംവിധാന അരങ്ങേറ്റ ചിത്രമാകുമെന്നാണ് വിവരം. തന്റെ എക്സ് ഹാന്‍ഡില്‍ കമല്‍ഹാസന്‍ തന്നെയാണ് വിവരം എഴുതിയത്. ”രണ്ടു പ്രതിഭകളുടെ പുതിയ അവതാരം. മാസ്‌റ്റേഴ്‌സ് Read More…
മതവികാരം വ്രണപ്പെടുത്തുന്നു ; നയന്‍താരക്കെതിരേ കേസ് ; അന്നപൂരണി നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും നീക്കി
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തതിന് പിന്നാലെ നയന്‍താര അഭിനയിച്ച ‘അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ്’ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്സില്‍ നിന്ന് നീക്കം ചെയ്തു. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി ഡിസംബര്‍ 1 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയും ഡിസംബര്‍ 29 ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയിലെ ചില രംഗങ്ങളുമായി ബന്ധപ്പെട്ട വിവാദം ഇന്റര്‍നെറ്റില്‍ വന്‍ തിരിച്ചടി നേരിട്ടതിനാല്‍, ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്തു. Read More…