ഇനി വില്ലന്‍ വേഷം ചെയ്യില്ലെന്നും സൂപ്പര്‍താര നടന്മാര്‍ക്കൊപ്പം ഉടന്‍ സ്‌ക്രീന്‍ പങ്കിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തമിഴ്‌സിനിമാതാരം വിജയ് സേതുപതി. വിജയ് സേതുപതി തന്റെ വരാനിരിക്കുന്ന ത്രില്ലറായ മഹാരാജയ്ക്കായി ഒരുങ്ങുമ്പോഴാണ് താരം തീരുമാനം പ്രഖ്യാപിച്ചത്. മറ്റ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാതിരിക്കുന്നതും വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള തന്റെ തീരുമാനവും മറ്റും താരം തുറന്നു പറഞ്ഞു. താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തന്റെ മൂല്യം തിരിച്ചറിയപ്പെടാതെ പോകുന്നെന്നാണ് പരാതി. ”അത്തരം സിനിമകളില്‍ ക്ഷീണിതനായി. ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ എനിക്ക് നല്ലതും ചീത്തയുമായ ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.” Read More…
Tag: tamil movie
സൂരിയുടെ ഗരുഡനും വന്‍ഹിറ്റിലേക്ക് ; ആദ്യ ആഴ്ചയില്‍ സിനിമ കളക്ട് ചെയ്തത് 14 കോടിരൂപ
വെട്രിമാരന്റെ വിടുതലൈയില്‍ അപ്രതീക്ഷിതമായി നായകവേഷം കെട്ടിയാടിയതിലൂടെ കിട്ടിയ ആത്മവിശ്വാസവുമായി രണ്ടാമത്തെ ഹിറ്റ് ചിത്രത്തിന്റെയും ഭാഗമാകുകയാണ് നടന്‍ സൂരി. താരം പുതിയതായി അഭിനയിച്ച ഗരുഡനും വലിയ ഹിറ്റായി മാറുകയാണ്. മലയാളനടന്‍ ഉണ്ണി മുകുന്ദനും സൂരിയൂം പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഗ്രാമീണ തമിഴ് ആക്ഷന്‍ ഡ്രാമ പതിയെ ഹിറ്റായി മാറുകയാണ്. വിശ്വാസവഞ്ചനയുമായി സൗഹൃദം നേരിടുന്ന രണ്ട് സുഹൃത്തുക്കളുടെ ജീവിതമാണ് ഈ സിനിമയിലൂടെ സെന്തില്‍കുമാര്‍ ചിത്രീകരിക്കുന്നത്. ഈ ചിത്രം ആരാധകരില്‍ നിന്ന് പോസിറ്റീവ് അവലോകനങ്ങള്‍ ലഭിക്കുകയാണ്. കൂടാതെ ബോക്സ് ഓഫീസില്‍ ശ്രദ്ധേയമായ Read More…
പ്രേമലുവിലെ നസ്ലെന്‍ അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’യുടെ ഭാഗമാകുമോ?
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അജിത് കുമാറിന്റെ വരാനിരിക്കുന്ന ചിത്രം, ഗുഡ്, ബാഡ്, അഗ്ലി, പ്രഖ്യാപിച്ചത് മുതല്‍ നഗരത്തിലെ ചര്‍ച്ചാവിഷയമാണ്. അടുത്തിടെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ 2024 ലെ റോം-കോം പ്രേമലുവിലെ അഭിനയത്തിലൂടെ ഹൃദയം കവര്‍ന്ന മലയാളത്തിന്റെ യുവതാരം നസ്ലെന്‍ അഭിനേതാക്കളുടെ ഭാഗമാകാന്‍ ഒരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സീ ന്യൂസിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, വരാനിരിക്കുന്ന ക്രൈം കോമഡി ചിത്രത്തില്‍ ഒരു നിര്‍ണായക വേഷം Read More…
‘യെസ്…നിങ്ങള്‍ കേട്ടത് സത്യമാണ് ; ഞാനിപ്പോള്‍ സിംഗിളാണ്’ ; വേര്‍പിരിയല്‍ സ്ഥിരീകരിച്ച് നടി ശ്രുതിഹാസന്‍
വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ, കാമുകന്‍ ശന്തനു ഹസാരികയുമായി വേര്‍പിരിഞ്ഞെന്ന് സ്ഥിരീകരിച്ച് നടി ശ്രുതി ഹാസന്‍. താന്‍ ഇപ്പോള്‍ സിംഗിളാണെന്ന് നടി ആരാധകരെ അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി നടത്തിയ ചോദ്യോത്തര സെഷനിലാണ് ശന്തനുവുമായി വേര്‍ പിരിഞ്ഞതിനെക്കുറിച്ച് നടി സ്ഥിരീകരണം നല്‍കിയത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് അവര്‍ തുറന്നു സമ്മതിച്ചു. ശ്രുതിക്ക് അവളുടെ ചോദ്യോത്തര വേളയില്‍ ലഭിച്ച ആദ്യ ചോദ്യങ്ങളിലൊന്ന് ‘ഏകയോ പ്രതിബദ്ധതയോ’ എന്നതായിരുന്നു. ”ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് ഞാന്‍ ആസ്വദിക്കുന്നില്ല. പക്ഷേ, ഞാന്‍ പൂര്‍ണ്ണമായും Read More…
സൂര്യ വീണ്ടും ബോളിവുഡിലേക്ക് ; ആക്ഷന്‍ ഒരുക്കുന്നത് ഗ്‌ളാഡിയേറ്ററിന്റെ സ്റ്റണ്ടുമാന്‍ നിക്ക് പവല്‍
2010 ല്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ‘രക്ത ചരിത്ര 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സൂര്യ വീണ്ടും തനി ഹിന്ദി സിനിമ ചെയ്യുന്നു. സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റയുമായി ഒരു ബിഗ് ബജറ്റ് ചിത്രത്തിനായി സഹകരിക്കാന്‍ ഒരുങ്ങുകയാണ് താരം. ‘കര്‍ണന്‍’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള പുരാണ കാലഘട്ട നാടകമായിരിക്കും. 500 മുതല്‍ 600 കോടി രൂപ വരെ ബഡ്ജറ്റുള്ള രണ്ട് ഭാഗങ്ങളുള്ള ഇതിഹാസ ഫ്രാഞ്ചൈസിയായാണ് ഇത് ആസൂത്രണം Read More…
തമിഴര്‍ക്കില്ല, നല്ല കഥാപാത്രങ്ങളെല്ലാം മലയാള നടിമാര്‍ക്ക്; വിമര്‍ശിച്ച് വനിത വിജയകുമാര്‍
തമിഴ് സിനിമയിലെ നല്ല കഥാപാത്രങ്ങള്‍ തമിഴ് നടിമാര്‍ക്കല്ല ലഭിക്കുന്നതെന്ന രൂക്ഷ വിമര്‍ശനവുമായി പ്രമുഖ നടി വനിത വിജയകുമാര്‍. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ മലയാളം നടിമാര്‍ക്ക് ധാരാളം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ താന്‍ ചെയ്ത 25 സിനിമകളില്‍ പരുക്കനായ ഒരു നാട്ടിന്‍പുറത്തെ കഥാപാത്രം തനിക്ക് ലഭിച്ചില്ലെന്നും താരം പറഞ്ഞു. ഇതു പറയുന്നതില്‍ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു. തണ്ടുപാളയം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു നടിയുടെ വിമര്‍ശനം. തമിഴ് സിനിമാ ലോകത്ത് പ്രവര്‍ത്തിക്കുന്ന Read More…
സിനിമയെന്നാല്‍ പണം മാത്രമല്ലെന്ന് നടി ഈഷാ റെബ്ബ ; പ്രതിഫലത്തേക്കാള്‍ നോക്കുന്നത് കഥ
സിനിമ എന്നാല്‍ പണം മാത്രമല്ലെന്നും മറ്റു പലതുമുണ്ടെന്നും നടി ഈഷ റെബ്ബ. ഇപ്പോള്‍ സംവിധായകന്‍ തരുണ്‍ ഭാസ്‌ക്കറിനൊപ്പമുള്ള തന്റെ സിനിമയുടെ ചിത്രീകരണത്തിലായ നടി ചിത്രത്തിന് ശ്രദ്ധേയമായ ആഖ്യാനമുണ്ടെന്നും ഈയിടെയായി നല്ല കഥകളുള്ള സിനിമകളിലേക്കാണ് താന്‍ ആകര്‍ഷിക്കപ്പെടുന്നതെന്നും പറഞ്ഞു. ‘ജയ ജയ ജയ ജയ ഹേ’ എന്ന മലയാള സിനിമയുടെ ഔദ്യോഗിക റീമേക്കാണ് ചിത്രം. സംവിധായകന്‍ തരുണ്‍ ഭാസ്‌ക്കറിനെ പുകഴ്ത്തി, അദ്ദേഹം നല്ല സിനിമകള്‍ ചെയ്യുന്ന മികച്ച സംവിധായകനാണെന്ന് ഈഷ പറഞ്ഞു. ‘കീട കോള’യിലും സംവിധായകന്റെ അഭിനയ മികവിനെ Read More…
എ ആര്‍ മുരുകദോസിന്റെ സിനിമയില്‍ വില്ലനാകാന്‍ ബിജുമേനോന്‍ ; ഒരു വര്‍ഷത്തെ സമയം നല്‍കി
തമിഴിലെ നവസിനിമയുടെ തുടക്കക്കാരനായിട്ടാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എ.ആര്‍. മുരുകദോസ് അടയാളപ്പെടുന്നത്. ഗജിനി മുതല്‍ സ്‌പൈഡര്‍ വരെ സൂപ്പര്‍ഹിറ്റുകള്‍ മാത്രം ഒരുക്കിയ സംവിധായകന്റെ പുതിയ സിനിമയില്‍ വില്ലനാകാന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ബിജുമേനോന്‍ എത്തുന്നു. സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് നടന്‍ തന്നെ സ്ഥിരീകരിച്ചു. താന്‍ സിനിമയുടെ ഭാഗമാകാന്‍ പോകുകയാണെന്നും ഇതിനായി ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട സമയം താന്‍ നല്‍കിയിരിക്കുകയാണെന്നും താരം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ”ഇതൊരു ബൃഹത്തായ പ്രോജക്റ്റാണ്. ഏകദേശം ഒരു Read More…
പൂജാ ഹെഗ്‌ഡേയുടെ അയല്‍ക്കാരന്‍ ആരാണെന്നറിയാമോ? ഇന്ത്യയിലെ ഏറ്റവും വിലയേറിയ സംവിധായകന്‍
ഷാഹിദ് കപൂറിനൊപ്പം വരാനിരിക്കുന്ന സിനിമ ദേവ, അഹാന്‍ ഷെട്ടിക്കും സജിദ് നദിയാദ്വാലയ്‌ക്കൊപ്പം ‘സാങ്കി’ ദക്ഷിണേന്ത്യയില്‍ മൂന്ന് വമ്പന്‍ചിത്രങ്ങളും. ദക്ഷിണേന്ത്യന്‍ സിനിമയിലെ സൗന്ദര്യറാണി പൂജാ ഹെഗ്‌ഡേയ്ക്ക് ഇനിയെന്ത് വേണമെന്ന് ആര്‍ക്കാണ് തോന്നിപ്പോകാത്തത്. പോരാത്തതിന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സംവിധായകന്‍ ഇപ്പോള്‍ അവരുടെ അയല്‍ക്കാരനുമായി. അടുത്തിടെയാണ് നടി 45 കോടിയുടെ ആഡംബര വീട്് വാങ്ങി ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിച്ചത്. മുംബൈയിലെ ബാന്ദ്ര യില്‍ 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കടലിന് അഭിമുഖമായി നില്‍ക്കുന്ന വീടാണ് പൂജാ ഹെഗ്‌ഡേയുടേത്. ഈ വീട് Read More…