സമീപ വര്‍ഷങ്ങള്‍ ശിവകാര്‍ത്തികേയന് മികച്ച സമയമാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് യുടെ പിന്‍ഗാമിയായി സിനിമാവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്ന പേരാണ് ശിവകാര്‍ത്തികേയന്റേത്. അമരന്റെ വന്‍ വിജയത്തിന് പിന്നാലെ വമ്പന്‍ സംവിധാകയരുടെയും ബാനറുകളുടെയും സൂപ്പര്‍ ആക്ഷന്‍ സിനിമകള്‍ അനവധിയാണ് താരത്തിന്റെ പേരില്‍ അണിയറയിലുള്ളത്. എ ആര്‍ മുരുകദോസിനെപ്പോലെ ഉയര്‍ന്ന നിലവാരമുള്ള ഒരു ചലച്ചിത്ര സംവിധാകന്റെ ചിത്രമാണ് പട്ടികയില്‍ ആദ്യം. എസ്‌കെ 23 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന സിനിമയില്‍ രുക്മിണി വസന്ത് നായികയായി അഭിനയിക്കുമെന്ന് കേള്‍ക്കുന്നു. വിദ്യുത് ജംവാള്‍, ബിജു മേനോന്‍, വിക്രാന്ത്, Read More…
Tag: tamil movie
അവസരം തരാമോന്ന് ആ നടന്‍ ചോദിച്ചു, അടി ഇപ്പോള്‍തന്നെ വേണോയെന്ന് കുശ്ബു
പുതുമുഖമായി സിനിമയില്‍ വന്നപ്പോള്‍ ഒരു താരം തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അതിന് താന്‍ തക്കതായ മറുപടി കൊടുത്തെന്നും നടിയും രാഷ്ട്രീയക്കാരിയുമായ കുശ്ബു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024ല്‍ സിനിമയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഗുല്‍ട്ടെ പോസ്റ്റ് ചെയ്ത ഒരു ക്ലിപ്പില്‍, സെറ്റില്‍ താന്‍ ഇരയായതിന്റെ ഒരു ഉദാഹരണം നടി വ്യക്തമാക്കി. ”ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറുമ്പോള്‍ അവരോട് അപ്പോള്‍ തന്നെ മറുപടി Read More…
ധനുഷുമായി തര്‍ക്കത്തിനിടയില്‍ പുതിയ സിനിമയുമായി നയന്‍സ് ; റാക്കയി ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു
നടന്‍ ധനുഷുമായി നടക്കുന്ന നിയമപോരാട്ടത്തിനിടയില്‍ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി വരികയാണ് നയന്‍താര. ഒന്നിനുപുറകെ ഒന്നായി റിലീസിനൊരുങ്ങുന്ന നിരവധി പ്രൊജക്റ്റുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന നയന്‍താര തന്റെ 40-ാം പിറന്നാള്‍ ദിനത്തില്‍ നയന്‍സ് തന്റെ അടുത്ത ചിത്രമായ റാക്കയി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നടി പങ്കുവെച്ചത് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ആരാധകരെ വളരെയധികം ആകര്‍ഷിച്ചു. ഒരു അമ്മയുടെ ഊഷ്മളതയും ഒരു യഥാര്‍ത്ഥ പോരാളിയുടെ അസംസ്‌കൃതതയും ഉള്‍ക്കൊള്ളുന്ന കഥാപാത്രമാണെന്ന സുചന നല്‍കുന്നതാണ് ടീസര്‍. സെന്തില്‍ നല്ലസാമി സംവിധാനം ചെയ്യുന്ന ചിത്രം Read More…
അമരനൊപ്പം പൃഥ്വിരാജിന്റെ പിക്കറ്റ് 43 ലെ രംഗവും വൈറലാകുന്നു ; കാരണം ഇതാണ്- വീഡിയോ
അന്തരിച്ച ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തുവന്ന ‘അമരന്‍’ സിനിമകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. മുകുന്ദ് വരദരാജന്റെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമ മുന്നേറുമ്പോള്‍ 2015 ല്‍ പുറത്തുവന്ന മലയാള സിനിമ പൃഥ്വിരാജിന്റെ ‘പിക്കറ്റ് 43’ എന്ന ചിത്രത്തിലെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 2015 ലെ മലയാളം റിലീസായ ‘പിക്കറ്റ് 43’ ലെ മുകുന്ദ് വരദരാജനെക്കുറിച്ചുള്ള ഡയലോഗ് വരുന്ന ക്ലിപ്പിംഗാണ് വൈറലായിരിക്കുന്നത്. ‘അമരന്‍’ എന്ന ചിത്രത്തിന് മുമ്പേ Read More…
പിതാവിനെ പോലെ മകനും കസറുമോ? അനില്‍ അരസിന്റെ സിനിമയില്‍ സൂര്യ വിജയ് സേതുപതി നായകന്‍
സ്റ്റണ്ട് കൊറിയോഗ്രാഫറായി അറിയപ്പെട്ടിരുന്ന അനില്‍ അരസുവിന്റെ ആദ്യസിനിമാ സംരംഭം നടന്‍ വിജയ് സേതുപതിയുടെ മകന്‍, സൂര്യ , നായകനാകുന്ന ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറിന്റെ നവംബര്‍ 14 ന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റി. ‘‘വിജയ് സേതുപതിയുടെ മകന്‍ സൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്ന തന്റെ ആദ്യ ചിത്രമായ ‘ഫീനിക്‌സ്’ റിലീസിന് തയ്യാറെടുക്കുകയാണ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിലിം ഫീനിക്‌സ് 2024 നവംബര്‍ 14 ന് ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങളാല്‍ റിലീസ് മാറ്റിവയ്ക്കുമെന്ന് നിങ്ങളെ Read More…
നടനായത് അച്ഛനറിയാതെ അമ്മ വാങ്ങിയ കടം വീട്ടാന്‍’; 750 രൂപ ശമ്പളത്തിന് ഫാക്ടറിയില്‍ ജോലി ചെയ്തു – സൂര്യ
ഇന്ത്യന്‍ സിനിമയ്ക്ക് ഏറെ വേണ്ടപ്പെട്ട നടന്മാരിലൊരാളാണ് തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിവുള്ള ശരവണന്‍ ശിവകുമാര്‍. ഒരു പക്ഷേ ഈ പേര് പ്രേക്ഷകര്‍ക്ക് അത്ര പരിചയം കാണില്ല. പക്ഷേ സൂര്യ എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ പെട്ടെന്ന് തിരിച്ചറിയും. താന്‍ ആകസ്മികമായിട്ടാണ് സിനിമയില്‍ വന്നതെന്നും അമ്മയ്ക്കുണ്ടായിരുന്ന 25,000 രൂപയുടെ കടമാണ് തന്നെ താരമാക്കിയതെന്നും താരം പറഞ്ഞു. നടന്റെ മകനായിട്ടാണ് ജനിച്ചതെങ്കിലും ഒരു ദിവസം സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാനായിരുന്നു താരത്തിന് ആഗ്രഹം. അനുഭവം നേടാനും ബിസിനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും Read More…
69 സിനിമകള്‍ കൊണ്ട് വിജയ് നിര്‍ത്തില്ല ; ആറ്റ്‌ലിയുടെ സിനിമയില്‍ കൂടി അഭിനയിച്ചേക്കും
മുഴുവന്‍സമയ രാഷട്രീയക്കാരനാകാന്‍ വേണ്ടി അഭിനയജീവിതത്തിന് വിട പറയാനാണ് തമിഴ്‌സൂപ്പര്‍താരം വിജയ് യുടെ നീക്കം. 68 സിനിമകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന വിജയ് ഒരു സിനിമയില്‍ കൂടി അഭിനയിച്ച് അഭിനയം മതിയാക്കുമെന്നാണ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് വിജയ് എഴുപതാമത് മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചേക്കുമെന്നാണ് വിവരം. .ഇന്ത്യാഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി ചെയ്യാനിരിക്കുന്ന അടുത്ത സിനിമയില്‍ വിജയ് യെ കാണാനാകുമെന്നാണ് വിവരം. ഇരട്ടഹീറോകള്‍ വരുന്ന സിനിമയില്‍ അതിഥിവേഷത്തില്‍ എത്താമെന്ന് വിജയ് സമ്മതിച്ചതായിട്ടാണ് വിവരം. വിജയ്യും Read More…
വമ്പന്‍ തിരിച്ചുവരവിനു പിന്നാലെ 51-ാം വയസ്സില്‍ പ്രശാന്ത് പുന:ര്‍വിവാഹത്തിന്
51 വയസ്സ് ഒരു പുന:ര്‍വിവാഹത്തിനുള്ള പ്രായമാണോ എന്ന് ചോദിച്ചാല്‍ നെറ്റി ചുളിക്കുന്നവരായിരിക്കും അനേകവും. എന്നാല്‍ അങ്ങിനെയാകുന്നതില്‍ എന്താണ് തെറ്റെന്ന ഒരു ചോദ്യവും നില നില്‍ക്കുന്നുണ്ട്. പറഞ്ഞുവരുന്നത് തമിഴ്‌സിനിമയിലൂടെ തന്റെ കരിയറിന് പുനര്‍ജീവന്‍ നേടിയെടുത്ത മുന്‍ സൂപ്പര്‍താരം പ്രശാന്തിനെക്കുറിച്ചാണ്. താരം ഈ പ്രായത്തില്‍ പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പിതാവ് ത്യാഗരാജന്‍ തന്നെയാണ് താരത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്തി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രശാന്ത് പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. 2005ല്‍ ഗ്രഹലക്ഷ്മിയുമായുള്ള പ്രശാന്തിന്റെ ആദ്യവിവാഹമായിരുന്നു, എന്നാല്‍ നാലുവര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. Read More…
ആദ്യ അഭിനയത്തിന് കിട്ടിയത് 10-15 മിനിറ്റ് കൂവല്‍ : ചിയാന്‍ വിക്രം
കഠിനാദ്ധ്വാനം കൊണ്ട് സിനിമയില്‍ സ്വന്തമായി ഇടം സൃഷ്ടിച്ചെടുത്തയാളാണ് ചിയാന്‍ വിക്രം. തമിഴിലെ മുന്‍നിര താരങ്ങളിലേക്കുള്ള താരത്തിന്റെ വളര്‍ച്ച പൂവിരിച്ച പാതയിലൂടെ ആയിരുന്നില്ല. പകരം കല്ലുംമുള്ളും നിറഞ്ഞ കഠിനമായ വഴികളിലൂടെയാണ്. നിരവധി ശാരീരിക വെല്ലുവിളികള്‍ സഹിച്ചും, തന്റെ ശരീരത്തിന്റെ പരിധികള്‍ മറികടക്കുന്നമാണ് താരം സൂപ്പര്‍താരമായത്. തീവ്രമായ ശാരീരിക പരിവര്‍ത്തനങ്ങള്‍ക്ക് ഇംഗ്ലീഷ് നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ലുമായിട്ടാണ് വിക്രത്തെ താരതമ്യപ്പെടുത്തുന്നത്. അടുത്തിടെ താരം ഓര്‍മ്മകളിലൂടെ ഒരു യാത്ര നടത്തി. തന്റെ കോളേജ് പഠനകാലത്ത് ആദ്യമായി ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ നാടകത്തിന്റെ ആദ്യ Read More…