ടി 20 ലോകകപ്പില്‍ 10 വിക്കറ്റാണ് കുല്‍ദീപ് യാദവ് ഇന്ത്യക്കായി വീഴ്ത്തിയത്. വമ്പന്‍ സ്വീകരണത്തിനൊടുവില്‍ കാണ്‍പൂരിലേക്ക് എത്തിയ കുല്‍ദീപിനെ കാത്തും ആരാധകരുടെ കൂട്ടംകാത്തുനിന്നിരുന്നു. ഇപ്പോളിതാ തന്റെ വിവാഹത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കുല്‍ദീപ്. ഒരു ബോളിവുഡ് താരത്തിനെയാണ് കുല്‍ദീപ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്നായിരുന്നു റിപ്പോർട്ട് . ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് ഇത് നിഷേധിച്ചു. നിങ്ങളിലേക്ക് ഉടന്‍ തന്നെ ആ സന്തോഷ വാര്‍ത്ത എത്തിയേക്കാം. എന്നാല്‍ അത് നടിയല്ല. എന്റേയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ അവള്‍ക്ക് ഏറ്റെടുക്കാന്‍സാധിക്കുമെന്നും Read More…
Tag: T20 World Cup 2024
ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മറ്റൊരു വമ്പന്‍ ലോട്ടറി ; ബിസിസിഐ നലകുന്ന ബോണസ് ഞെട്ടിക്കും…!
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ കപ്പുയര്‍ത്തിയ ടീം ഇന്ത്യയും ആരാധകരും ചരിത്രപരമായ വിജയത്തിന്റെ ഹാംഗ് ഓവര്‍ ആസ്വദിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആഹ്‌ളാദാരവങ്ങള്‍ സമ്മാനിച്ചാണ് ജൂണ്‍ വിട പറഞ്ഞത്. രണ്ടാം ടി20 ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിംഗങ്ങളെ തേടി വരുന്നത് വമ്പന്‍ ലോട്ടറി. ടീമംഗങ്ങള്‍ക്ക് 125 കോടി രൂപയാണ് ബിസിസിഐ ബോണസായി നല്‍കുന്നത്. കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭ്യമാകും. ടീമിന്റെ സ്പിരിറ്റിനെയും ടൂര്‍ണമെന്റില്‍ ഉടനീളം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് Read More…
അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശിനെ വഞ്ചിച്ചോ? സെമിയില്‍ എത്തിയതിന് പിന്നാലെ വിവാദം- വീഡിയോ
അമേരിക്കയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് സെമിഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ. അഫ്ഗാനിസ്ഥാനെതിരേ ‘വഞ്ചനാ ആക്ഷേപവും’ കളി ഏതെങ്കിലും വിധത്തില്‍ ഉപേക്ഷിക്കപ്പെടുകയോ പോയിന്റ് പങ്കുവെയ്ക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുകയോ ചെയ്താല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ എത്തുമായിരുന്നു. മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശിന് കഴിയുന്ന ചെറിയ സ്‌കോറിലേക്ക് ചുരുങ്ങുകയും അവരെ പിന്നീട് ബൗളിംഗിലൂടെ ചുരുട്ടിക്കെട്ടുകയുമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പല തവണ മഴയെത്തുകയും ചെയ്തിരുന്നു. അഫ്ഗാന്‍ നേടിയത് അര്‍ഹമായ വിജയമായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയില്‍ അവരെ പരിഹസിക്കാന്‍ കഴിയുന്ന Read More…
ഒരോവറില്‍ 36 റണ്‍സ്; നിക്കോളാസ് പൂരന്റെ വെടിക്കെട്ടില്‍ തകര്‍ന്നത് റെക്കോഡുകളും, അഫ്ഗാന്‍ ബൗളറും- വീഡിയോ
അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിന്റെ ഏറ്റവും ദുരിതം റണ്ണൊഴുക്കില്ല എന്നതായിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ ആ പരാതി പരിഹരിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ 218 റണ്‍സായിരുന്നു വെസ്റ്റിന്‍ഡീസ് അടിച്ചു കൂട്ടിയത്. ഒരോവറില്‍ 36 റണ്‍സ് അടിച്ചുകൂട്ടിയ നിക്കോളാസ് പൂരന്‍ മറ്റൊരു റെക്കോഡും ഇട്ടു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 218/5 എന്ന സ്‌കോറാണ് നേടിയത്. നിക്കോളാസ് പൂരന്‍ 53 പന്തില്‍ 98 റണ്‍സ് നേടി. ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലെ ഏറ്റവും Read More…