ലോകത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കവര്‍ക്കും ആദ്യ തവണയാകും ഇതുണ്ടാകുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്ക് മുമ്പ് പ്രോഡ്രോമല്‍ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ലക്ഷണങ്ങള്‍ പല ആളുകളും കാണിക്കാറുണ്ട്. ഇത്തരത്തിലുള്ള അപകടസൂചനകളെ തിരിച്ചറിഞ്ഞ് വേണ്ട തരത്തിലുള്ള വൈദ്യസഹായം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ നെഞ്ചുവേദനയാണ് പ്രധാനമായ ലക്ഷണം. അത് കൂടാതെ നെഞ്ചിന് കനം, ഹാര്‍ട്ട് പാല്‍പ്പിറ്റേഷന്‍സ്, ശ്വാസമെടുക്കാനായി പ്രയാസം, നെഞ്ചിന് എരിച്ചില്‍, തളര്‍ച്ച, ക്ഷീണം , ഉറക്കപ്രശ്നങ്ങളും ഉണ്ടാകാം. ഭാഗികമായി തടസ്സം അനുഭവിക്കുന്നവര്‍ക്ക് ഹൃദയാഘാതത്തിന് ഒരാഴ്ച Read More…
Tag: Symptoms
എന്താണ് പാനിക്ക് അറ്റാക്ക്? കാരണങ്ങളും പ്രധാന ലക്ഷണങ്ങളും
വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെ ഏറെ ദുര്‍ബലമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉത്കണ്ഠ വര്‍ധിക്കാനും ഇത് പാനിക്ക് അറ്റാക്കിലേക്ക് എത്താനുമുള്ള സാധ്യത കൂടുതലാണ്. ദൈനംദിന ജോലികളോ മറ്റോ ചെയ്യാന്‍ സാധിക്കാത്ത രീതിയിലേക്ക് ഇത് നമ്മളെ കൊണ്ടെത്തിക്കുന്നു. ഒരാഴ്ചയില്‍ തന്നെ നിരവധി തവണ ഇതേ അവസ്ഥ ഉണ്ടാകുന്നു. ഈ അസ്വസ്ഥതയില്‍ നിന്നും രക്ഷനേടാനായി ചിലര്‍ ബാഹ്യ സമ്പര്‍ക്കമെല്ലാം ഒഴിവാക്കി വീട്ടില്‍ തന്നെ ചടഞ്ഞിരിക്കുന്നു. ഇത്തരം അവസ്ഥയാണ് പാനിക് അറ്റാക്ക്. ഈ അവസ്ഥയുള്ള ചിലര്‍ ഹൃദയസ്തംഭനം ആണെന്ന പേടിമൂലം ആശുപത്രികളില്‍ ചികിത്സ തേടാറുണ്ട്. തനിക്ക് Read More…
ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗങ്ങളെ എങ്ങനെ മനസ്സിലാക്കാം? ഈ പരിശോധനകള്‍ ജീവന്‍ രക്ഷിക്കും
ചില രോഗങ്ങളെങ്കിലും ജീവിതത്തിലേക്ക് കടന്നുവരുക ഒരു ലക്ഷണവും കാണിക്കാതെയായിരിക്കും. വൈകിയുള്ള പല കണ്ടെത്തലുകളും ജീവന്‍ തന്നെ ഭീഷണിയുമാകും. എങ്ങനെ അപ്പോള്‍ അത്തരത്തിലുള്ള രോഗങ്ങളെ തിരിച്ചറിയാം. മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ആറുമാസം കൂടുമ്പോള്‍ മോണയും വായയും പരിശോധിക്കണം. മുതിര്‍ന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ ദന്തപരിശോധന നടത്തി പല്ലിന്റെ കേടുപാടുകള്‍ പരിഹരിക്കണം. 40-45 വയസ്സില്‍ നേത്രപരിശോധന നടത്താം. വെള്ളെഴുത്ത് പോലുള്ള പ്രശ്നങ്ങള്‍ തുടക്കത്തിലെ കണ്ടെത്താം.പ്രമേഹ രോഗികള്‍ 6 മാസത്തിലൊരിക്കല്‍ കണ്ണ് പരിശോധിക്കണം. കംപ്യൂട്ടര്‍ പ്രഫഷണലുകള്‍ വര്‍ഷാവര്‍ഷം കണ്ണ് പരിശോധിച്ചാല്‍ ഡ്രൈ ഐ, ഹ്രസ്വദൃഷ്ടി പോലുള്ളവ Read More…
സ്ത്രീകളിലെ ലൈംഗിക താല്‍പര്യക്കുറവിന്റെ കാരണം ? പരിഹാരമുണ്ട്
സ്ത്രീകളില്‍ കാണുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങളിലൊന്നാണ് ലൈംഗിക താല്‍പര്യക്കുറവ്. ലൈംഗികതയെക്കുറിച്ച് കേള്‍ക്കുന്നതും സംസാരിക്കുന്നതും ഇവര്‍ക്ക് പൊതുവേ താല്‍പര്യമുണ്ടാവില്ല. ലൈംഗികകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുന്നു. സ്ത്രീകളിലാണ് പൊതുവേ ഇത്തരം സ്വഭാവ സവിശേഷതകള്‍ കണ്ടുവരുന്നത്. സെക്‌സിനോട് താല്‍പര്യക്കുറവ് ഉള്ളതിനാല്‍ ഇവര്‍ വിവാഹ കാര്യങ്ങളില്‍ വേണ്ടത്ര താല്‍പര്യം പ്രകടിപ്പിക്കാറില്ല. പല കാരണങ്ങള്‍ പറഞ്ഞും വിവാഹം നീട്ടിക്കൊണ്ടുപോവുകയോ വിവാഹം വേണ്ടെന്നു വയ്ക്കുകയോ ചെയ്‌തേക്കാം. ആശങ്കകള്‍ അതിരുവിടുമ്പോള്‍ സെക്‌സ് മോശം കാര്യമാണെന്ന ചിന്തയാണ് ഇവരുടെ മനസില്‍ നിറയുന്നത്. ലൈംഗികതയിലൂടെ പുരുഷന്റെ അടിമയായിത്തീരും എന്ന Read More…
ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്, രക്താർബുദമാകാം
എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന കാൻസറാണ് രക്താര്‍ബുദം. രോഗികളിൽ രക്തകോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങൾ കുറയുകയും ശരീരത്തിൽ അണുബാധക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. മിക്ക രക്താർബുദങ്ങളും ഹെമറ്റോളജിക് മാലിഗ്നൻസി എന്നാണ് അറിയപ്പെടുന്നത് . രക്തകോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത് അസ്ഥിമജ്ജയിൽ നിന്നാണ്. ഹോഡ്ജ്കിൻ, നോൺ-ഹോഡ്ജ്കിൻ ലിംഫോമ, മൾട്ടിപ്പിൾ മൈലോമ, മൈലോപ്രോലിഫെറേറ്റീവ് നിയോപ്ലാസങ്ങൾ, മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്നിവ വിവിധ ബ്ലഡ് ക്യാൻസറുകളാണ്. ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത് രോഗചികിത്സയില്‍ നിര്‍ണായകമാണ്. ബ്ലഡ് ക്യാൻസർ ലക്ഷണങ്ങൾ ലക്ഷണങ്ങൾക്കുള്ള കാരണം Read More…
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്… ആര്‍ത്തവവിരാമം അടുക്കാറായോ ? ഈ 7ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ആര്‍ത്തവവിരാമത്തിന്റെ മുന്നോടിയായി ശരീരത്തിലും സ്വഭാവത്തിലും ചില ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ഇത്തരത്തില്‍ 7 മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ മാറ്റങ്ങളെ പൊതുവായി 7 കുഞ്ഞന്മാര്‍ എന്നാണ് വിളിക്കുന്നത്. ചൊറിച്ചില്‍, അമിതകോപം, ഉഷ്ണം, വണ്ണംവയ്ക്കുക, ഉറക്കംതൂങ്ങുക, മറവി, മാനസികബുദ്ധിമുട്ട് എന്നിവരാണ് ഏഴ് ആര്‍ത്തവവിരാമ കുഞ്ഞന്മാര്‍. ഏഴ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഏഴ് ലക്ഷണങ്ങളാക്കി ചിത്രീകരിച്ചിരിക്കുന്നത്. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് യോനിയില്‍ വരള്‍ച്ച അനുഭവപ്പെടാം. ഇതുമൂലം യോനി ഭാഗത്ത ചൊറിച്ചിലും നീറ്റലും ഉണ്ടാകാനിടയുണ്ട്. ഇത് ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമായി കരുതിപോരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ചൊറിച്ചില്‍ സ്ത്രീകളെ അസ്വസ്ഥരാക്കുന്നു. Read More…
ഡെങ്കിപ്പനിയോ വൈറൽ പനിയോ? തമ്മിൽ എങ്ങനെ തിരിച്ചറിയാം? ചികിത്സയും മുന്‍കരുതലും
മഴക്കാലവും പനിക്കാലവുമാണിപ്പോള്‍. വൈറൽ പനി, ഡെങ്കിപ്പനി… ഇങ്ങനെ പലതരം പനികള്‍ നമ്മെ രോഗികളാക്കുന്നുണ്ട്. ശരിയായ രോഗ തിരിച്ചറിച്ച് ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാവുന്ന രോഗമാണ് മേല്‍പ്പറഞ്ഞ പനികള്‍. എന്നാല്‍ വൈറൽ പനിയും ഡെങ്കിപ്പനിയും തമ്മിൽ വേർതിരിച്ചറിയുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്, കാരണം പ്രാരംഭ ഘട്ടത്തിൽ ഈ രണ്ടു പനികളും കാണിക്കുന്നത് പൊതുവായ ലക്ഷണങ്ങളാണ്. ഓര്‍ക്കുക, പനിക്ക് സ്വയം ചികിത്സ നടത്തുന്നത് രോഗം ഗുരുതരമാകാന്‍ കാരണമാകാം. വിദഗ്ദനായ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ചികിത്സ നടത്താവൂ. വൈറല്‍ പനികൾ വർഷം മുഴുവനും ഉണ്ടാകാം, Read More…
ഇതിന്റെ അഭാവം രോഗങ്ങള്‍ക്ക് കാരണം; വൈറ്റമിന്‍ ഡി വര്‍ധിപ്പിക്കുന്ന ഭക്ഷണവിഭവങ്ങള്‍
ശരീരത്തിന് അത്യന്തം വേണ്ടിയ ഒന്നാണ് വിറ്റാമിനുകള്‍. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ സമീകൃത ഭക്ഷണമാണ് ആരോഗ്യത്തിന് അത്യന്തം വേണ്ട ഒന്ന്. ആരോഗ്യത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് സൂര്യപ്രകാശത്തില്‍ നിന്നും ലഭിയ്ക്കുന്ന വിറ്റാമിന്‍ ഡി. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തപ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. വൈറ്റമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് ചര്‍മ്മത്തില്‍ നിന്നും എല്ലുകളില്‍ നിന്നും ഹോര്‍മോണ്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം, ഇത് സന്ധിവാതം, ഹൃദ്രോഗം, മാനസികരോഗം, അന്ധത തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. സൂര്യപ്രകാശം, ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍, Read More…