ഇഷ്ടപ്പെട്ട റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ വസ്ത്രം മാറി തയ്യാറായി, ഗതാഗതക്കുരുക്കിൽപ്പെട്ട് റസ്റ്റോറന്റിൽ എത്തി മേശയ്ക്കായി കാത്തിരിക്കേണ്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നിപ്പോൾ സ്മാർട്ട്ഫോണിൽ ഏതാനും തവണ തൊട്ടാൽ മാത്രം മതി. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴി പ്രിയപ്പെട്ട വിഭവങ്ങൾ വീട്ടിലിരുന്ന് തന്നെ കഴിക്കുന്നത് മുൻപെങ്ങത്തേക്കാളും എളുപ്പമായി മാറി. എന്നാൽ ഈ സൗകര്യത്തിന് പിന്നിൽ അധികച്ചെലവുമുണ്ട്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ്, റസ്റ്റോറന്റിൽ നിന്ന് നേരിട്ട് ഭക്ഷണം വാങ്ങുന്നതും ഓൺലൈനായി ഓർഡർ ചെയ്യുന്നതും Read More…
Tag: swiggy
കഴിച്ചത് ചോക്ലേറ്റല്ല, ഗ്ലാസ് കഷ്ണം! സ്വിഗ്ഗിയുടെ ‘നോയിസ്’ ബ്രാൻഡിനെതിരെ ഗുരുതര ആരോപണം
സ്വിഗ്ഗിയുടെ സ്വന്തം ബ്രാൻഡായ ‘നോയിസ്’ ഡാർക്ക് ചോക്ലേറ്റിൽ ഗ്ലാസ് കഷ്ണം കണ്ടെത്തിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഉപഭോക്താവ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്ത ചോക്ലേറ്റ് കഴിക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. തന്റെ കുട്ടിക്ക് നൽകാനായി ചോക്ലേറ്റ് മുറിച്ചപ്പോഴാണ് ഉള്ളിൽ ഗ്ലാസ് കഷ്ണം ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഉപഭോക്താവ് പറഞ്ഞു. ചോക്ലേറ്റ് വായിൽ വെച്ചപ്പോൾ എന്തോ കുത്തുന്നു എന്ന് കുട്ടി പറഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഗ്ലാസ് കഷ്ണം Read More…
ഒരു മാസത്തേക്കുള്ള പലചരക്കു സാധനങ്ങൾ എത്തിക്കാമോ എന്ന് തമാശയ്ക്ക് ചോദിച്ചു: ഞെട്ടിച്ച് സ്വിഗ്ഗി
ഓൺലൈൻ ഭക്ഷ്യ ശൃംഖലയായ സ്വിഗ്ഗിയും ഒരു ഉപഭോക്താവും തമ്മിൽ കളിയായി തുടങ്ങിയ സംഭാഷണമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഒരു സാധാരണ തമാശ എങ്ങനെയാണ് അവിശ്വസനീയമായ യാഥാർഥ്യമായി മാറിയതെന്നാണ് വീഡിയോയിൽ കാണുന്നത്. സംഭവം എന്താണന്നല്ലേ? ഗോപേഷ് ഖേതൻ എന്ന ഉപഭോക്താവ് സ്വിഗ്ഗി ഇൻസ്റ്റമാർട്ടിനോട് തമാശ രൂപേണ ഒരു പരാതി അറിയിച്ചു. എപ്പോൾ ഓർഡർ എടുത്താലും സാധങ്ങൾക്കൊപ്പം ഒരു പാക്കറ്റ് മല്ലി മാത്രമാണ് നിങ്ങൾ നൽകാറുള്ളത്. ഇനി എങ്കിലും ഇതൊന്നും മാറ്റിപ്പിടിച്ചൂടേ, മല്ലിക്ക് പകരം ഒരു മാസത്തേക്കുള്ള പലചരക്കു Read More…
സ്വിഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത ഇനം എന്താണ്? സിഇഒയുടെ മറുപടി നിങ്ങളെ ഞെട്ടിക്കും
ഇ-കൊമേഴ്സ് കമ്പനികളിൽ നിന്ന് ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഡെലിവറിക്കായി ഒന്നോ രണ്ടോ ദിവസങ്ങൾ എടുക്കുന്നത് ഏതാണ്ട് അവസാനിച്ചു. നിങ്ങള്‍ ഓർഡർ ചെയ്താല്‍ 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ ഡെലിവർ ചെയ്യുന്ന ദ്രുത വാണിജ്യമാണ് പുതിയ യുഗം.അടുത്തിടെ, Swiggy Instamart സിഇഒ ശ്രീഹർഷ മജെറ്റി പറഞ്ഞ ഒരു കാര്യം വിചിത്രമായി തോന്നാം., Swiggy Instamart പ്ലാറ്റ്ഫോമില്‍ നെറ്റിസൺസ് സാധാരണയായി ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്നത് ബെഡ്ഷീറ്റുകളാണ്. CNBC-TV18 ഗ്ലോബൽ ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിച്ച മജെറ്റി പറഞ്ഞു, “ആളുകൾ 10 മിനിറ്റിനുള്ളിൽ Read More…
‘കട്ടുതിന്നാന്’ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? സ്വിഗി ഒരുക്കുന്നു ‘ഇൻകോഗ്നിറ്റോ മോഡ്’!
അമ്മയുണ്ടാക്കി അടുക്കളയില്‍വച്ചിരിക്കുന്ന പലഹാരം അവരുടെ കണ്ണുവെട്ടിച്ച് കട്ടുതിന്ന ഓര്‍മ്മ ചിലര്‍ക്കെങ്കിലുമുണ്ടാകും. അതിനൊരു ത്രില്ലും സുഖവുമൊക്കെയുണ്ട്. അമ്മമാര്‍ അത് കണ്ണടച്ച് അനുവദിക്കുകയും ചെയ്യും. എന്നാല്‍ കാലം മാറിയപ്പോള്‍ അടുക്കളയില്‍ പാചകം കുറഞ്ഞു. ഇപ്പോള്‍ എല്ലാവരും ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വീട്ടില്‍ വരുത്തി സൗകര്യപൂര്‍വ്വം ആസ്വദിച്ചു കഴിക്കുന്നു. കട്ടുതിന്നല് അല്ലെങ്കിലും ഓണ്‍ലൈനില്‍ നിന്നും മറ്റാരും കാണാതെ ചില ഭക്ഷണ വിഭവങ്ങള്‍ വാങ്ങി ഒറ്റയ്ക്ക് കഴിക്കാന്‍ നിങ്ങളും ആഗ്രഹിക്കാറില്ല?. അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്കായി സ്വിഗി സൗകര്യമൊരുക്കുന്നു ‘ ഇന്‍കോഗ്നിറ്റോ മോഡലില്‍’ Read More…
കോമ്പറ്റീഷന് ഐറ്റം അല്ല കേട്ടോ ! ഒരു വര്‍ഷത്തിനിടെ ഇയാള്‍ ഓര്‍ഡര്‍ ചെയ്തത് 7.3 ലക്ഷം രൂപയുടെ ഇഡ്ഡലി
ലോക ഇഡ്ഡലി ദിനമായ മാര്‍ച്ച് മുപ്പത്തിയൊന്നിന് ഇഡ്ഡലി സൂപ്പര്‍ സ്റ്റാറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി. ഹൈദരാബാദിലെ ഒരു സ്വിഗ്ഗി ഉപയോക്താവ് കഴിഞ്ഞ 12 മാസത്തിനിടെ ഓര്‍ഡര്‍ ചെയ്തത്7.3 ലക്ഷം രൂപയുടെ ഇഡ്ഡലിയാണത്രേ. അത്താഴമായി ഇഡ്ഡലി കഴിക്കാന്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ , മുംബൈ തുടങ്ങിപല നഗരങ്ങളിലെയും ഒട്ടേറെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നുണ്ടത്രേ. റവ ഇഡ്ഡലിക്ക് ബെംഗളൂരില്‍ ആരാധകര്‍ ഏറെയാണ് അതേ സമയം തമിഴ്നാട് , അന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ പ്രദേശങ്ങളില്‍ നെയ്യ്/ നെയ്യ് കരം പൊടി ഇഡ്ഡലിയാണ് വളരെ Read More…






