താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെ, സ്‌ഥാനാര്‍ഥികളെ ലക്ഷ്യമിട്ട് ഇരുവിഭാഗങ്ങളായി നടക്കുന്ന ചേരിപ്പോരില്‍ നിലപാട് വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്‌പരം ചെളിവാരി എറിയുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം വളര്‍ന്നുകഴിഞ്ഞു. അതിനിടെ, അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോന് ആശ്വാസമായി ഹൈക്കോടതിയുടെ വിധി വന്നത് എതിര്‍ വിഭാഗത്തിന് വന്‍ തിരിച്ചടിയായി. ശ്വേതാ മേനോന് പിന്തുണ അറിയിച്ചിറക്കിയ കുറിപ്പില്‍, ആരോപണവിധേയനായി മത്സരത്തില്‍നിന്നു പിന്മാറിയ നടന്‍ ബാബുരാജിനെ പിന്തുണയ്‌ക്കുന്ന ആരും ചേര്‍ന്നില്ലെന്നതും Read More…
Tag: swetha Menon
‘പണത്തിനായി സെക്സ് വേഷങ്ങൾ, സിനിമയിൽ പ്രസവം ചിത്രീകരിച്ച് ലക്ഷങ്ങൾനേടി’; ശ്വേതാ മേനോനെതിരേ കേസ്
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു പണം സമ്പാദിച്ചെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരേ കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാളുടെ പരാതിയിലാണ് കേസ്. നടിക്കെതിരേ പോലീസില്‍ നേരത്തേ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അതിനാലാണ് നടപടിക്കായി കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് കോടതി പരാതിയില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. ഐ.ടി. നിയമത്തിലെ 67(എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണു കേസ്. സാമ്പത്തികലാഭത്തിനുവേണ്ടി നഗ്നത പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിരിക്കുന്നത്. പ്രതി സാമ്പത്തിക Read More…
പലേരി മാണിക്യത്തിന്റെ റി- റിലീസ് മോശമോ? സിനിമ ഇതുവരെ നേടിയത് ഒരുലക്ഷം മാത്രം?
ഇത് റീ റിലീസിംഗിന്റെ കാലമാണ്. വിജയ് യുടെ ഗില്ലി മുതല്‍ തുടങ്ങിയ പ്രവണതയില്‍ മലയാളത്തില്‍ നിന്നും സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വമ്പന്‍ നേട്ടമുണ്ടാക്കി. എന്നാല്‍ മമ്മൂട്ടി നായകനായി മൂന്ന് വേഷങ്ങളില്‍ എത്തിയ പലേരി മാണിക്യത്തിന് രണ്ടാം വരവിലും ഉണര്‍വ്വുണ്ടാക്കാനായില്ല. ആദ്യ തവണ വന്നപ്പോഴും ബോക്‌സോഫീസില്‍ മൂക്ക് കൂത്തിയ സിനിമ റി റിലീസിംഗിലും ശ്രദ്ധ നേടാനായില്ല. ഒക്ടോബര്‍ നാലിന് വീണ്ടും റിലീസ് ചെയ്ത സിനിമയ്ക്ക് ഒരാഴ്ച കൊണ്ടു നേടാനായത് ഒരു ലക്ഷം രൂപ പോലുമില്ല. കേരള ബോക്സ് ഓഫീസ് Read More…
മമ്മൂട്ടി മൂന്ന് വേഷത്തിലെത്തി ഞെട്ടിച്ച ‘പാലേരി മാണിക്യം’ 4k പതിപ്പ് പ്രദർശനത്തിന്
മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പാലേരി മാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിലെത്തിക്കുന്നത്. 2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും Read More…
ശ്വേതാ മേനോൻ പ്രധാന കഥാപാത്രമാവുന്ന സസ്പെൻസ് ത്രില്ലർ ‘നിയതി CC1/2024’
ശ്വേത മേനോനെ കേന്ദ്രകഥാപാത്രമാക്കി സോൾ മീഡിയ സിനിമാസിന്റെ ബാനറിൽ നവാഗതനായ അരുൺ ദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘നിയതി CC1/2024’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്വേത മേനോൻ ഒരു മനുഷ്യവകാശ പ്രവർത്തകയുടെ റോളിൽ ആണ് എത്തുന്നത്. പുതുമുഖങ്ങളായ ലാവണ്യ ചന്ദ്രൻ, പവിത്ര വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാരാവുന്നത്. ഫെബ്രുവരി ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കുമളി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ്. സസ്പെൻസ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ Read More…
സാരിയിലാണ് സ്ത്രീകള്‍ കൂടുതല്‍ സെക്സി, കാണുന്നവരില്‍ നിഗൂഡത നിറയ്ക്കണം- ശ്വേത മേനോന്‍
മോഡലിംഗിലൂടെ തുടങ്ങി 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ശ്വേത മേനോന്‍. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. പിന്നീട് മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും ഐറ്റം ഡാന്‍സറായും പ്രതിനായിക വേഷങ്ങളിലുമൊക്കെ ശ്വേത തിളങ്ങിയിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് ശ്വേത മലയാളത്തില്‍ തന്നെ നായികയായി തിളങ്ങി. മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ വെല്ലുവിളി സ്വീകരിച്ചു തന്നെ ശ്വേത ചെയ്തിട്ടുണ്ട്. സിനിമയില്‍ Read More…






