The Origin Story

ഹല്‍വയെന്ന് കേട്ടാല്‍തന്നെ വായില്‍വെള്ളമൂറും! ഹല്‍വയുടെ ചരിത്രം കേട്ടിട്ടുണ്ടോ?

പലഹാരങ്ങളുടെ നിറങ്ങള്‍ക്ക് അവാര്‍ഡ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് കിട്ടുക പലതരം നിറത്തില്‍ അലമാരകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹല്‍വകള്‍ക്ക് ആയിരിക്കുമെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. ഈ മധുരപലഹാരം, വര്‍ഷങ്ങളായി ലോകത്തുടനീളമുള്ള ഭക്ഷണപ്രേമികളുടെ വായില്‍ കപ്പലോടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഹല്‍വക്ക് ഇന്ത്യന്‍ ഭക്ഷണ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. ഹല്‍വയുടെ ചരിത്രത്തിലേക്ക് കടക്കുമ്പോള്‍, ഏറ്റവും ജനപ്രിയമായ കഥ അതിന്റെ പേരിലാണ്. ‘മധുരം’ എന്ന് അര്‍ത്ഥമാക്കുന്ന ‘ഹല്‍വ്’ എന്ന അറബി പദത്തില്‍ നിന്നാണ് ഹല്‍വ വന്നത്. പേര്‍ഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് വന്ന ഒരു വിഭവമായി ഹല്‍വയെ കണക്കാക്കുന്നു. Read More…