Oddly News

ഒരു മാനിനെ പെരുമ്പാമ്പ് മുഴുവനായി വിഴുങ്ങി; അകത്താക്കിയത് 33 കിലോ ഭാരമുള്ള മൃഗത്തെ

ഫ്ളോറിഡയിലെ എവര്‍ഗ്ലേഡ്സില്‍ ഒരു കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ് ഒരു മാനിനെ മുഴുവനായി വിഴുങ്ങി. പാമ്പുകളുടെ ശാരീരികമായ പരിമിതികളെക്കുറിച്ചുള്ള വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതായി മാറിയിട്ടുണ്ട് സംഭവം. പാമ്പിന്റെ പിണ്ഡത്തിന്റെ 67 ശതമാനം വരുന്ന 35 കിലോഗ്രാം ഭാരമുള്ള മാനിനെ പെരുമ്പാമ്പ് ഭക്ഷിക്കുകയായിരുന്നു. മാനിനെ വായില്‍ കയറ്റാന്‍, പെരുമ്പാമ്പ് വായ അതിന്റെ പരമാവധി വിടവിന്റെ 93 ശതമാനത്തിലെത്തിയതായി റെപ്റ്റൈല്‍സ് & ആംഫിബിയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ബര്‍മീസ് പെരുമ്പാമ്പുകള്‍ മാനുകളെയും ചീങ്കണ്ണികളെയും ഭക്ഷിക്കുന്നതായി അറിയപ്പെടുന്നു. എന്നിരുന്നാലും, അവരെ പിടികൂടുന്നത് Read More…