ബട്ടർ ചിക്കനും ബിരിയാണിയും മധുരപലഹാരങ്ങളും കഴിച്ചുകൊണ്ട് തന്നെ ഫിറ്റ്നസ് നിലനിർത്താമെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. തന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും കഠിനമായ പരിശീലനങ്ങളെക്കുറിച്ചും താരം അടുത്തിടെ മനസ്സ് തുറന്നു. പരമ്പരാഗതമായി കേട്ടുപഴകിയ “കാർബോഹൈഡ്രേറ്റുകളും മധുരവും പൂർണ്ണമായി ഒഴിവാക്കുക” എന്ന രീതിക്ക് പകരം സാധാരണക്കാർക്ക് എളുപ്പത്തിൽ പിന്തുടരാൻ കഴിയുന്ന വഴികളാണ് സൂര്യകുമാർ സ്വീകരിച്ചത്. ഇന്ത്യൻ ടീമിൽ ഇടംനേടാനായി ഗൗരവമായി പരിശ്രമിക്കാൻ തുടങ്ങിയപ്പോൾ താനും ഭാര്യ ദേവിഷ ഷെട്ടിയും ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തി. Read More…
Tag: SuryakumarYadav
ആദ്യ പ്രതിഫലം വെറും 15,000 രൂപ; വെളിപ്പെടുത്തലുമായി ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
മുംബൈ: കരിയറിന്റെ തുടക്കകാലത്ത് 15,000 രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. മുംബൈയ്ക്കായി അണ്ടർ 15 ടീമിൽ കളിച്ചിരുന്ന കാലത്ത് കിട്ടിയ വരുമാനം മുഴുവൻ ക്രിക്കറ്റ് കിറ്റ് വാങ്ങാൻ ഉപയോഗിച്ചതായും ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ യാദവ് വെളിപ്പെടുത്തി. ട്വന്റി20 ലോകകപ്പിലെ കിരീടനേട്ടത്തിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ സൂര്യകുമാർ യാദവ്, സീനിയർ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ബാറ്റിംഗിൽ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമിലെ Read More…
ടി20 ലോകകപ്പ് ജയിപ്പിച്ചിട്ടും സൂര്യകുമാറിന്റെ ക്യാപ്റ്റൻ സ്ഥാനം ഭീഷണിയിൽ? ഫോമില്ലെങ്കിൽ പുറത്തേക്ക്!
ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ നയിച്ചെങ്കിലും, സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിലെ മോശം ഫോം ബിസിസിഐയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള ടീം പദ്ധതികളിൽ സൂര്യകുമാർ ഉണ്ടാകുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ സൂര്യകുമാറിന് നിർണ്ണായകമാകും. ക്യാപ്റ്റൻ എന്നതിലുപരി ഒരു ബാറ്റർ എന്ന നിലയിലായിരിക്കും ഈ ടൂറിൽ അദ്ദേഹം കൂടുതൽ വിലയിരുത്തപ്പെടുക. 2028-ലെ ഒളിമ്പിക്സും ടി20 ലോകകപ്പും എത്തുമ്പോഴേക്കും സൂര്യകുമാറിന് 38 വയസ്സാകുമെന്നതും സെലക്ഷൻ കമ്മിറ്റിയെ Read More…



