നമ്മളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു സര്‍പ്രൈസ് കൊടുക്കുന്നത് മനോഹരമായ അനുഭവമാണ് . ഇപ്പോള്‍ തന്റെ ജീവിതസഖിയാകാനായി പോകുന്ന പെണ്‍കുട്ടിയ്ക്കായി പ്രതിശ്രുത വരന്‍ ഒരുക്കിയ ഒരു സര്‍പ്രൈസിന്റെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വിമാനയാത്രയ്ക്കിടെ വരന്റെ സ്‌നേഹം നിറഞ്ഞ സന്ദേശം അനൗണ്‍സ്‌മെന്റ് രൂപത്തില്‍ വധുവിനെ തേടിയെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരി പകർത്തിയ ഈ നിമിഷങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹത്തിന് രണ്ട് ദിവസം മുമ്പായിരുന്നു അവന്തിക എന്ന വധുവിന്റെ വിമാനയാത്ര. അസ്വസ്ഥതകള്‍ മറികടക്കാനായി മരുന്ന് കഴിച്ചതിനാല്‍ അവന്തിക വിമനത്തിലിരുന്ന് മയങ്ങി പോയി. Read More…