തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘സൂര്യ 45’. കുറച്ചു നാളായി ഈ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. എന്നാല്‍, ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഷൂട്ടിംഗ് സെറ്റിലെത്തിയ പോലീസ് പെട്ടെന്ന് ചിത്രീകരണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയിലെ കേളാമ്പാക്കം-വണ്ടലൂര്‍ പ്രദേശത്തെ വെളിച്ചൈ ഗ്രാമത്തില്‍ ഷൂട്ടിങ്ങിന് താത്കാലിക സ്റ്റേജുകള്‍ ഒരുക്കിയിരുന്നു, ഇത് കാരണം റോഡ് പെട്ടെന്ന് അടച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ബുദ്ധിമുട്ടിലായി. തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കേളമ്പാക്കം പോലീസ് Read More…