Movie News

നാഗേന്ദ്രനായി സുരാജ്! ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ പുതിയ വെബ്സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് ടീസർ!

Disney + Hotstar-ന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസ്-ന്റെ ടീസർ പുറത്തിറങ്ങി .പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കി കൊണ്ട്, ഒട്ടേറെ ട്വിസ്റ്റുകളും, ഇത് വരെ കാണാത്ത കോമഡി സന്ദര്ഭങ്ങളും നിറഞ്ഞ സീരിസ് -ന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.  സുരാജ് വെഞ്ഞാറമൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസ് -ൽ മലയാളികളുടെ പ്രിയപ്പെട്ട താര നിര തന്നെ അണിനിരക്കുന്നു. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ , കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ Read More…

Movie News

ഉണ്ണിയേട്ടനും അജിത്തേട്ടനും നേർക്കുനേർ; രസികൻ സംഭവങ്ങളുമായി നടന്ന സംഭവത്തിന്റെ ട്രെയിലർ

നടന്ന സംഭവത്തിലൂടെ ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും വീണ്ടും ഒന്നിക്കുന്നു. അതാകട്ടെ ഇത്തവണ കുടുംബപ്രേക്ഷകരെ ചിരിപ്പിക്കാനായിട്ടും. അതിന്റെ കൃത്യമായ സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ. അനുപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 21 വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും ക്യാരക്ടർ റീസറുകളും സിനിമ ഫൺ ഫാമിലി ഡ്രമായായിരിക്കുമെന്ന സുചന നൽകിയിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലർ. ബിജു മേനോനും സുരാജും മാത്രമല്ല, ജോണി ആന്റണി, Read More…

Featured Movie News

അരിസ്റ്റോ സുരേഷ് നായകന്‍; ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സ്വരാജ് വെഞ്ഞാറമൂടിന്റെ പേജിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്ന ചിത്രമാണിത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു Read More…

Movie News

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന തെക്ക് വടക്ക് ആരംഭിച്ചു

മലയാള സിനിമയിലെ അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ചഭിനയിക്കുന്ന തെക്ക് വടക്ക് – എന്ന ചിത്രത്തി​ന്റെ ചിത്രീകരണം ഏപ്രിൽ ആറ് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ചു. മുട്ടിക്കുളങ്ങര വാർക്കാട് എന്ന സ്ഥലത്തെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ രണ്ടു പേർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം Read More…

Movie News

സുരേഷ് ഗോപിയുടെ വരാഹത്തിൽ ഗൗതം വാസുദേവ മേനോൻ എത്തുന്നത് പൊലീസ് ഉദ്യോഗസ്ഥനായി

സനൽ.വി. ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്നവരാഹം എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി. ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്. ഈ ചിത്രത്തിൽ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും സുരേഷ് ഗോപിയും ചേർന്നുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. നവ്യാനായർ ,മാമാങ്കം എന്ന സിനിമയിലൂടെ നായികയായ പ്രാച്ചിയും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് Read More…

Featured Movie News

വരാഹം; സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രം

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു. സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറുകളിൽ വിനീത് ജയ്നും സഞ്ജയ്‌പടിയൂരുമാണ് നിർമ്മിക്കുന്നതു്. ഡിസംബർ ഇരുപത്തിരണ്ടിന് ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലിക്കടുത്ത് കാലടിയിൽ ആരംഭിച്ചിരുന്നു. സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും.ഗൗതം മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ താരങ്ങളും അണിനിരക്കുന്നുണ്ട്. പൂർണ്ണമായും ത്രില്ലർ മൂഡിൽ Read More…

Featured Movie News

ഗർർർ… All Rise The King is here; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

പ്രഥ്വിരാജ് നായകനായി അഭിനയിച്ച് വലിയ വിജയം നേടിയ എസ്ര എന്ന ചിത്രത്തിനു ശേഷം ജയ് കെ.സംവിധാനം ചെയ്യുന്ന ഗ ർ ർ ർ:All RiseThe king is here എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. കുഞ്ചാക്കോ ബോബനും സ്വരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നിൽ വീഴുന്നതും Read More…

Movie News

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ ചിത്രം; എസ്. ജി.257 ആരംഭിച്ചു

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ സിനിമക്ക് വെള്ളിയാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു. സനൽ വി.ദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ഏറെ ബ്രദ്ധേയനായ സംവിധായകനാണ് സനൽ .വി.ദേവൻ.മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻ അസ്സോസ്സിയേഷൻ വിത്ത് സഞ്ജയ് പടിയൂർ എൻറർടൈൻമെൻ്റിൻ്റെ ബാനറിൽ വിനീത് ജയ്നും, സഞ്ജയ്പടിയൂരും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ’ചടങ്ങോടെയാണ് തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും Read More…