വിവാഹമോചിതയായി മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന 82 കാരിയുടെ ആഗ്രഹം മാനിച്ച് 89 കാരനായ ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹമോചനം ആവശ്യപ്പെട്ട് 89കാരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച്, ഒക്ടോബര്‍ 10 ന് ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി. വിവാഹമോചന നടപടികള്‍ കോടതികളില്‍ ഫയല്‍ ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ടെങ്കിലും, വിവാഹ സ്ഥാപനം ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഭക്തിയും ആത്മീയവും അമൂല്യവുമായ വൈകാരികതമായി കണക്കാക്കപ്പെടുന്നതായി 24 Read More…

