Featured Lifestyle

വൈറ്റമിൻ ഡി അളവ് കൂട്ടണോ? വെയിൽ കൊള്ളുന്നത് മാത്രമല്ല, വേറെയുമുണ്ട് മാർഗങ്ങൾ!

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വൈറ്റമിന്‍ ഡി വയറിന്റെ ആരോഗ്യത്തെയും കാത്തുരക്ഷിക്കുന്നു. വയറില്‍ നീര്‍ക്കെട്ടും അണുബാധയും നിയന്ത്രിക്കാന്‍ വൈറ്റമിന്‍ ഡി സഹായകമാണ്. വൈറ്റമിന്‍ ഡിയുടെ അഭാവം ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. വൈറ്റമിന്‍ ഡിയുടെ അളവ് നമ്മുടെ മൂഡിനെയും ഊര്‍ജത്തെയും എല്ലാം ബാധിക്കും. വൈറ്റമിന്‍ ഡി യുടെ അളവ് കുറഞ്ഞാല്‍ എല്ലുകള്‍ ദുര്‍ബലമാവുകയും ക്ഷീണം തോന്നുകയും അണുബാധകളെ പ്രതിരോധിക്കാന്‍ ശരീരത്തിന് ബുദ്ധിമുട്ട് ഏറുകയും ചെയ്യും. നമ്മുടെ ചര്‍മം Read More…

Featured Health

കറുത്തു പോകാതിരിക്കാന്‍ സൂര്യപ്രകാശം ഒഴിവാക്കി; ഇപ്പോള്‍ തിരിഞ്ഞുകിടന്നാല്‍ എല്ലൊടിയും !

കറുത്തുപോകാതിരിക്കാന്‍ സൂര്യപ്രകാശത്തില്‍ നിന്നും വര്‍ഷങ്ങളോളം അകന്നുനിന്ന യുവതി ഒടുവിവില്‍ വൈറ്റമിന്‍ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന ഗുരുതരമായ ഓസ്റ്റിയോപൊറോസിസ് അവസ്ഥയില്‍ വലയുന്നു. ചൈനയിലെ ചെങ്ഡുവിലുള്ള 48 കാരിയായ ഒരു സ്ത്രീയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വൈറ്റമിന്‍ ഡി കുറഞ്ഞ് അസ്ഥികള്‍ ദുര്‍ബ്ബലമാകുന്ന അവസ്ഥയിലാണ് യുവതിയുള്ളത്. ഇതുമൂലം കിടക്കയില്‍ മറിഞ്ഞുംതിരിഞ്ഞും കിടക്കുന്നത് പോലും ഇവരുടെ വാരിയെല്ലുകളും മറ്റും ഒടിയാന്‍ കാരണമായി. ലളിതമായ ചലനങ്ങള്‍ പോലും ഇവര്‍ക്ക് പ്രശ്‌നമായി മാറിയിരിക്കുകയാണ്. പരമ്പരാഗത ചൈനീസ് മെഡിസിന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ സിന്‍ഡു ഹോസ്പിറ്റലിലെ അറ്റന്‍ഡിംഗ് Read More…

Travel

ഈ ദ്വീപില്‍ വേനല്‍ക്കാലത്ത് 69 ദിവസം സൂര്യന്‍ അസ്തമിക്കില്ല ; ശൈത്യകാലത്ത് സൂര്യന്‍ ഉദിക്കുകയുമില്ല

വേനല്‍ക്കാലത്ത് 24 മണിക്കൂറും സൂര്യന്റെ തിളങ്ങുന്ന കിരണങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരു ദ്വീപ് ഉണ്ടെന്ന് കേട്ടാല്‍ അത്ഭുതം തോന്നുമോ? ഇവിടെ 69 ദിവസത്തേക്ക് സൂര്യന്‍ മറഞ്ഞു പോകത്തേയില്ല. നോര്‍വേയുടെ വടക്കുഭാഗത്തും ആര്‍ട്ടിക് സര്‍ക്കിളിനടുത്തും സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപായ സോമറോയ് ആണ് ഈ അത്ഭുതദ്വീപ്. ഈ ചെറിയ ദ്വീപില്‍ വേനല്‍ക്കാലം മുഴുവന്‍ രാവും പകലും വേര്‍തിരിവില്ല. സൂര്യന്‍ ഒരിക്കലും അസ്തമിക്കാത്തതിനാല്‍ ആളുകള്‍ക്ക് ദിവസത്തില്‍ 24 മണിക്കൂറും സ്വാഭാവിക വെളിച്ചത്തില്‍ ജീവിക്കാന്‍ കഴിയും. ഈ പ്രതിഭാസം അവിടെ താമസിക്കുന്ന Read More…