Travel

കൊണാര്‍ക്കിലെ മാന്ത്രിക സൂര്യോദയം കണ്ടിട്ടുണ്ടോ? അത്ഭുതങ്ങളുടെ എട്ട് നൂറ്റാണ്ടുകളുമായി സൂര്യക്ഷേത്രം

കൊണാര്‍ക്കില്‍ സൂര്യക്ഷേത്രം സന്ദര്‍ശിക്കാനുള്ള സമയവും ഫോട്ടോഗ്രാഫിക്ക് ഏറ്റവും അനുയോജ്യമായ സമയവും ഇപ്പോഴും സൂര്യോദയത്തിന്റേതാണ്. ക്ഷേത്രത്തിന്റെ മുഖം കിഴക്കോട്ടാണ്. ക്ഷേത്രത്തിലെ പ്രവേശന കവാടത്തിലൂടെ സൂര്യന്റെ ആദ്യ കിരണങ്ങള്‍ അരിച്ചിറങ്ങുമ്പോള്‍ ആ കിരണങ്ങള്‍ അതിശയകരമായ ഒരു ചിത്രമാണ് ക്ഷേത്രത്തില്‍ സൃഷ്ടിക്കുന്നത്. സൂര്യന്റെ ദിവ്യശക്തിയുടെ ഏറ്റവും ശക്തമായ പ്രതീകങ്ങളിലൊന്നായി എട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടും നില്‍ക്കുകയാണ് ഒഡീഷയിലെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രം. 1984-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായി അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ക്ഷേത്രങ്ങളിലൊന്നാണ് സൂര്യക്ഷേത്രം. 1250-ല്‍ പൂര്‍ത്തിയായ ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് Read More…