വേനല്‍ക്കാലമായി. ചര്‍മ രോഗങ്ങളുമായി ആളുകള്‍ ബുദ്ധിമുട്ടുന്ന സമയമാണിത്. എന്നാല്‍ ഈ സമയത്ത് പലരും കാലുകളുടെ സംരക്ഷണത്തെപ്പറ്റി മറന്നുപോകാറാണ് പതിവ്. വളരെ വൃത്തിയുള്ള കാല്‍പാദങ്ങള്‍ സ്വന്തമാക്കുന്നതിനായി ദിവസം കുറച്ച് സമയം മാറ്റിവെച്ചാല്‍ മാത്രം മതി.വേനല്‍ക്കാലത്ത് കാല്‍പാദങ്ങള്‍ പുറത്ത് കാണുന്ന രീതിയിലുള്ള ചെരിപ്പു ധരിച്ചാല്‍ നേരിട്ട് സൂര്യരശ്മികള്‍ കാലില്‍ പതിക്കാനിടയുള്ളതിനാല്‍ വെയില്‍കൊണ്ട് കരിവാളിക്കാനുള്ള സാധ്യതയുണ്ട്. ചിലര്‍ക്കാവട്ടെ വേനല്‍ക്കാലത്ത് കൈപ്പത്തിയും കാല്‍പാദവും നന്നായി വിയര്‍ക്കാറുണ്ട്. സാധാരണ പാദരക്ഷകളാണ് ധരിക്കുന്നതെങ്കില്‍ വിയര്‍പ്പ് കൊണ്ട് ചെരുപ്പ് കാലില്‍ നിന്നും ഊരിപ്പോകാനുള്ള സാധ്യതയുണ്ട്.പിന്നില്‍ ബെല്‍റ്റുള്ള തരത്തിലുള്ള Read More…