മുംബൈ: മുംബൈയിലെ സബർബൻ ഭാണ്ഡൂപിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽനിന്ന് താഴേക്ക് ചാടിയ നവവധു നിലത്തുവീഴാതെ മരച്ചില്ലയിൽ കുരുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടു. 21 നിലകളുള്ള കെട്ടിടത്തിലെ പത്താം നിലയിൽനിന്നാണ് 26-കാരിയായ യുവതി താഴേക്ക് ചാടിയത്. മരത്തിൽ കുടുങ്ങി താഴെ വീഴാതെ തൂങ്ങിനിന്ന യുവതിയെ വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയാണ് സുരക്ഷിതമായി താഴെയിറക്കിയത്. ഫ്ലാറ്റിന്റെ ജനാലയിലൂടെ ചാടിയ യുവതി നിലത്തുനിന്ന് ഏകദേശം 20-25 അടി ഉയരമുള്ള മരത്തിന്റെ ചില്ലയിലാണ് ചെന്നുപെട്ടത്. ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ട അഗ്നിരക്ഷാ സേനയ്ക്ക് സന്ദേശം Read More…
Tag: Suicide Prevention
ആത്മഹത്യയ്ക്ക് ഒരുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി പോലീസുകാരന്; ഹൃദയം തൊടും വീഡിയോ, വൈറൽ
വേണ്ടത്ര ധൈര്യവും സമയോചിതമായ ഇടപെടലുംകൊണ്ട്, ഡൽഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ അടുത്തിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചു. ഡൽഹി പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കപ്പെട്ട വീഡിയോയിൽ, മഹിപാൽപൂർ ഫ്ലൈഓവറിന്റെ അരികിൽ ആത്മഹത്യ ചെയ്യാനായി നിന്നിരുന്ന വ്യക്തിയെ ഡൽഹി പോലീസ് എസ്.ഐ അനിൽ ശർമ്മ ശാന്തനാക്കുന്നതാണ് കാണാൻ സാധിക്കുന്നത്. തെറ്റായ തീരുമാനത്തിൽ നിന്നും ആ വ്യക്തിയെ പിന്തിരിപ്പിക്കാൻ സംസാരിക്കുകയും, തുടർന്ന് അദ്ദേഹത്തിന് കുടിക്കാൻ വെള്ളവും സംസാരിക്കാൻ ഒരു ഫോണും നൽകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. Read More…
വിവാഹ ദിവസം സഹോദരിമാരായ വധുക്കൾ മരിച്ച നിലയിൽ; നേരത്തേ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ച് വീട്ടുകാര്‍ പുതിയബന്ധമുറപ്പിച്ചതു കാരണം?
രാജസ്ഥാനിലെ ജോധ്പുരിൽ വിവാഹപ്പന്തലിലേക്ക് വരനും സംഘവും എത്താനിരിക്കെ സഹോദരിമാരായ വധുക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്നു. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ, വിമല എന്നിവരാണ് വിവാഹദിവസം പുലർച്ചെ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ‘ബന്ദോളി’ ചടങ്ങുകൾക്ക് ശേഷം ഉറങ്ങാൻ പോയതായിരുന്നു ഇരുവരും. എന്നാൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സഹോദരിമാരെ ഉടൻ തന്നെ ജോധ്പുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Read More…
ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം, ആരോ കയറിയെന്ന് നാട്ടുകാര്‍; പാഞ്ഞെത്തിയ പൊലീസ് കണ്ടത്…
ആത്മഹത്യയുടെ വക്കിൽ നിന്ന് കുടുംബനാഥനെ നിർണായക നീക്കത്തിലൂടെ രക്ഷപ്പെടുത്തിയ നല്ലവാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പൊലീസ്. ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നുവെന്ന് പരിസരവാസികള്‍ എറണാകുളം ടൗൺ സൗത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു. നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കയറിയപ്പോൾ കണ്ടത് കെട്ടിത്തൂങ്ങിയ നിലയിൽ ഒരാളെയാണ്. ഉടൻ ഇയാളെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചതിന്റെ കഥയാണു പൊലീസ് സമൂഹമാധ്യത്തിൽ പങ്കുവെച്ചത്. പൊലീസിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് Read More…




