Featured Health

പുകവലി ഉപേക്ഷിച്ചതിനുശേഷം ഹൃദയാരോഗ്യം അതിവേഗം സുഖപ്പെടുമോ?

പുകവലി മൊത്തത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്ന ഒന്നാണന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. കൊറിയ യൂണിവേഴ്‌സിറ്റി അൻസാൻ ഹോസ്പിറ്റലിലെ എംഡി, പിഎച്ച്‌ഡി, സിയുങ് യോങ് ഷിന്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, 5.3 ദശലക്ഷം ആളുകൾ പുകവലി നിർത്തിയ ശേഷം ഹൃദയം സുഖപ്പെടാൻ എത്ര സമയമെടുക്കുമെന്ന് പഠിക്കുകയുണ്ടായി. എല്ലാ പുകവലിക്കാരിലും പുകവലി നിര്‍ത്തിയ ശേഷമുള്ള അവസ്ഥ തുല്യമല്ല എന്നാണ് ഗവേഷണം കണ്ടെത്തിയത്. പുകവലി ഉപേക്ഷിച്ചതിന് ശേഷം ആരോഗ്യനില മെച്ചപ്പെടാന്‍ ആളുകൾക്ക്‌ അവരുടേതായ വ്യക്തിഗത സമയമെടുക്കും . Read More…

Lifestyle

ബാത്‌റൂമില്‍ ചിലര്‍ ഒരുപാടുനേരം ചെലവഴിക്കുന്നതിന് പിന്നിലെ കാരണമെന്ത്? പഠനം

പണ്ട് ഒരു വീട്ടില്‍ ഒരു ബാത്ത്റൂം മാത്രമാണുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വീടുകളില്‍ ബാത്‌റൂമുകളുടെ എണ്ണം ഒന്നില്‍ കൂടുതലാണ്. എന്നാല്‍പോലും കൂടുതല്‍ സമയം പങ്കാളി ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ ഇപ്പോൾ സര്‍വ സാധാരണ്. ചിലര്‍ കുളിക്കാന്‍ കയറിയാല്‍ മണിക്കുറു കഴിഞ്ഞാവും ഇറങ്ങിവരിക. ഇങ്ങനെ അധികം സമയം ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നതിന് പിന്നിലെന്തെങ്കിലും കാരണമുണ്ടോ? ഇതിനായി ഒരു പഠനം നടത്തിയിരിക്കുകയാണ് ബാത്‌റൂം ഉപകരണ നിര്‍മ്മാതാക്കളായ വില്ലറോ ആന്‍ഡ് ബോഷ് എന്ന കമ്പനി. രണ്ടായിരത്തിലധികം വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം. Read More…

Health

ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതല്‍: കാരണം ഇതാകാം

മറ്റുള്ളവരെ അപേക്ഷിച്ച് ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത ഒന്നരമടങ്ങ് കൂടുതലാണെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1924 നും 2019 നും ഇടയില്‍ ആറായിരത്തോളം എലൈറ്റ് ഫുട്‌ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങളും 56,000 ഫുട്‌ബോള്‍ കളിക്കാത്തവരുടെ വിവരങ്ങളുമാണ് പഠനവിധയമാക്കിയിരിക്കുന്നത്. സ്വീഡിഷ് ടോപ് ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്‌ബോളര്‍മരില്‍ 9 ശതമാനത്തിനും നാഡിവ്യൂഹം ക്ഷയിക്കുന്ന ന്യൂറോഡിജനറേറ്റിവ് തോഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഫുട്‌ബോള്‍ കളിക്കാത്തവരില്‍ ഇത് കുറവായിരുന്നു. Read More…

Health

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണോ? സൂക്ഷിച്ചുകൊള്ളുക

ഉന്നത വിദ്യാഭ്യാസമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം കുറവുള്ള സമപ്രായക്കാരെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ വിഷാദവും ഉത്കണ്ഠയും ഉള്ളതായി കണ്ടെത്തല്‍. യു.എസ് അക്കാദമിക്‌സിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ പഠനമനുസരിച്ച് ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസത്തിനായി പഠിക്കുന്ന ചെറുപ്പക്കാര്‍ക്ക് പഠിക്കാത്തവരെ അപേക്ഷിച്ച് ഉത്കണ്ഠയും വിഷാദവും കൂടുതലാണെന്ന് കണ്ടെത്തി. ദി ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ 25 വയസ് എത്തിയപ്പോള്‍ ബിരുദധാരികളും ബിരുദധാരികള്‍ അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമായി എന്നും പഠനം പറയുന്നു. യു.കെയിലെ സൈക്യാട്രിസ്റ്റ് ഡോ. ജെമ്മ Read More…