മെറ്റൽ പാർക്ക് ബെഞ്ചിലെ ദ്വാരങ്ങളിൽ ഒരു ഏഴുവയസ്സുകാരിയുടെ വിരൽ കുടുങ്ങിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. . നോയിഡയിലെ സെക്ടർ 53ലെ കാഞ്ചൻജംഗ മാർക്കറ്റിന് പിന്നിലെ സെൻട്രൽ പാർക്കിലാണ് സംഭവം. കണ്ടുനിന്നവർ ആദ്യം അവളുടെ വിരലുകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അവർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അൻഷിക എന്നു പേരുള്ള പെൺകുട്ടിയാണ് കളിക്കുന്നതിനിടെ ബെഞ്ചിലെ മെറ്റൽ ദ്വാരങ്ങളിൽ വിരലുകൾ കയറ്റിയത്. അവളുടെ വിരലുകൾ കുടുങ്ങിപോകുകയും പലതവണ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ കഴിയാതെ വരുകയും Read More…