Lifestyle

മണത്തും കുറയ്ക്കാം മാനസിക സമ്മര്‍ദ്ദം ; ഉന്മേഷം പകരാന്‍ ഇതാ വഴികള്‍

ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രശ്‌നമാണ് സ്‌ട്രസ് . വീടുകളിലും ജോലിസ്ഥലങ്ങളിലുമെല്ലാം പലതരത്തിലുമുള്ള സ്‌ട്രസ് അനുഭവിക്കുന്നവരുണ്ട്. ദൈനംദിന ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാനസിക സമ്മര്‍ദ്ദം ഒരു പരിധി വരെ ഒഴിവാക്കാനായി സാധിക്കും. ശ്വസന വ്യായാമങ്ങൾ അതില്‍ പ്രധാനപ്പെട്ടതാണ്. ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ശരീരത്തിനെ ശാന്തമാക്കുന്നു. മാത്രമല്ല ഹൃദയമിടിപ്പ് നിയന്ത്രിക്കാനും മനസിനെ ശാന്തമാക്കാനും ഇതിലൂടെ സാധിക്കും. ദിവസവും ശ്വസന വ്യായാമം ചെയ്യുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ബ്രീത്തിങ് എക്‌സസൈസ് സ്ഥിരമായി ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും Read More…

Lifestyle

ഉറക്കം ഒറ്റയ്ക്കാണോ? പങ്കാളിയെ പുണര്‍ന്ന് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

നല്ല വിശ്രമം ലഭിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി പങ്കാളിയുമൊത്ത് ഒരു കിടക്കയില്‍ കെട്ടിപ്പിടിച്ചോ കൈകള്‍ കോര്‍ത്തുപിടിച്ചോ ഉറങ്ങിയാല്‍ മതിയെന്ന് പഠനങ്ങള്‍. ഇങ്ങനെ ഒരുമിച്ചുറങ്ങുന്ന ദമ്പതികള്‍ക്ക് ദീര്‍ഘവും നിലവാരമുള്ളതുമായ ഉറക്കം ലഭിക്കുമെന്നും കാലങ്ങള്‍ കഴിയുമ്പോള്‍ ഉറക്കിത്തിലെ അവരുടെ ഹൃദയത്തിന്റെ താളംപോലും ഒന്നായി തീരുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈ ഗുണങ്ങള്‍ ലഭിക്കുന്നത് വൈകാരികമായി അടുപ്പമുള്ള ദമ്പതികള്‍ ഒരുമിച്ചുറങ്ങിയാല്‍ മാത്രമായിരിക്കും. വൈകാരികവും ശാരീരകവുമായ ഒരു സുരക്ഷിതത്വബോധം ഒരുമിച്ചുള്ള ഉറക്കം പങ്കാളികള്‍ക്ക് നല്‍കുമെന്ന് നോര്‍ത്ത് വെല്‍ സ്റ്റാറ്റെന്‍ ഐലന്‍ഡ് യുണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് Read More…

Health

ഈ 5 പ്രഷർ പോയിന്റുകൾ മസാജ് ചെയ്താല്‍ 5 മിനിറ്റിനുള്ളിൽ സമ്മർദ്ദം കുറയ്ക്കാം

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, സമ്മർദ്ദം ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. ഓഫീസ് പ്രശ്നങ്ങൾ , വ്യക്തിജീവിതത്തിലെ സങ്കീർണതകൾ, സമയക്കുറവ് – ഈ കാരണങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല. പിരിമുറുക്കം ഒഴിവാക്കാനുള്ള എളുപ്പവും ഫലപ്രദവുമായ മാർഗമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കു… ശരീരത്തിലെ ചില പ്രഷർ പോയിന്റുകൾ മസാജ് ചെയ്യുന്നതിലൂടെ 5 മിനിറ്റിനുള്ളിൽ സമ്മർദ്ദം ഒഴിവാക്കാമെന്ന് വിദഗ്ധർ പറയുന്നു. സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന 5 പോയിന്റുകൾ ചുവടെ ചേർക്കുന്നു. നിങ്ങളുടെ തലയുടെ ഇരുവശത്തും കണ്ണുകൾക്ക് സമീപവുമാണ് ടെമ്പിൾ Read More…

Health

മനസസിന്റെ ഹൃദയ ബന്ധം- മനസിന്റെ സന്തോഷം ഹൃദയരോഗ്യത്തിന് പ്രധാനം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മാനസിക സമ്മര്‍ദ്ദം ഇന്ന് ഒരു പ്രധാന വെല്ലുവിളികളായി മാറിയിരിക്കുകയാണ് . ഇവ നമ്മുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കുന്നുണ്ട്.ഹൃദയവും മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. ഈ ‘മനസ്-ഹൃദയ ബന്ധം’ സമ്മര്‍ദ്ദം പ്രോസസ്സ് ചെയ്യുന്നതിലും വികാരങ്ങളെ നിയന്ത്രിക്കുന്നതിലും നിര്‍ണായകമാണ്. ഉദാഹരണത്തിന്, ഞരമ്പുകളുടെയും ഹോര്‍മോണുകളുടെയും സങ്കീര്‍ണ്ണ ശൃംഖലകളിലൂടെ ഹൃദയം തലച്ചോറുമായി ആശയവിനിമയം നടത്തുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെയും ശ്രദ്ധയെയും മൊത്തത്തിലുള്ള ശാന്തതയെയും സ്വാധീനിക്കുന്നു. ഹൃദയം കേന്ദ്രീകരിച്ചുള്ള ശ്വസനം സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ Read More…

Health

മാനസിക സമ്മര്‍ദ്ദമാണോ നിങ്ങളുടെ പ്രശ്നം? സ്‌ട്രെസ് ലെവല്‍ കുറയ്ക്കാന്‍ 8 ടെക്‌നിക്കുകള്‍

ജീവിതത്തിലും ജീവിതശൈലിയിലും നിങ്ങള്‍ എടുക്കുന്ന ചെറുതോ വലുതോ ആയ ഓരോ തീരുമാനങ്ങളും നിങ്ങളിലെ സമ്മര്‍ദ്ദത്തെ (സ്ട്രെസ്) എന്നായി ബാധിക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കുകയും അതിനെ മാനേജ് ചെയ്യാന്‍ പഠിക്കുകയും ചെയ്താല്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുവാനും കഴിയും. നടത്തം സമ്മര്‍ദ്ദത്തിലായിരിക്കുന്ന സമയത്ത് കുറച്ച് നേരം നടക്കുന്നത് വളരെ നല്ലതാണ്. വേഗത കുറച്ച് നടക്കുമ്പോള്‍, നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന പേശികള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. ഇതിലൂടെ അടിവയറ്റിലെ ചെറിയ പേശികളെ ശക്തിപ്പെടുത്തുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരീര വേദന ലഘൂകരിക്കാനും സഹായിക്കും. Read More…

Lifestyle

മനസ് ശാന്തമാകാന്‍ ടെന്‍ഷന്‍ റിലീഫ് ടെക്‌നിക്‌സ്

ചെറിയ പ്രശ്‌നങ്ങള്‍ പോലും ചിലരെ അടിമുടി ഉലച്ചുകളയും. മറ്റുചിലര്‍ ഏത് വലിയ പ്രതിസന്ധിയെയും അനായാസം തരണം ചെയ്യും. പ്രശ്‌നങ്ങളില്‍ തളന്നുപോകാത്ത ഉറച്ച മനസുള്ളവര്‍ക്കേ ജീവിതത്തില്‍ അനായാസ വിജയം സാധ്യമാവുകയുള്ളൂ. ഈ മനക്കരുത്ത് രണ്ടു രീതിയില്‍ ഒരാളില്‍ രൂപപ്പെടാം. ഒന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ്. പ്രതിസന്ധികളെ സധൈര്യം നേരിടാന്‍ കഴിയുന്നവരാണ് മാതാപിതാക്കളെങ്കില്‍ മക്കള്‍ക്കും ആ ഗുണം ലഭിക്കും. അല്ലെങ്കില്‍ അവര്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്ന് മക്കള്‍ കണ്ടും കേട്ടും പഠിക്കുന്നു. വളരെ വേഗം മാനസികമായി തളരുന്നകൂട്ടത്തിലാണ് അച്ഛനമ്മമാരെങ്കില്‍ കുട്ടികളിലും Read More…

Health

സമ്മര്‍ദ്ദം ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവെച്ച് നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. സമ്മര്‍ദ്ദം പരിധി വിട്ടുയരുന്നത് ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും. സമ്മര്‍ദ്ദങ്ങള്‍ക്കിടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

Fitness

മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമം

നിത്യേനയുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പോലും വേണ്ടതിലധികം മാനസിക സമ്മര്‍ദ്ദം ഒരാള്‍ക്ക് സമ്മാനിക്കുന്നുണ്ട്. വാസ്തവത്തില്‍ കൗമാരക്കാരില്‍ തുടങ്ങി പ്രായമുള്ള ആളുകള്‍ വരെയുള്ള എല്ലാവരും തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ് എന്ന് കണക്കാക്കിയിരിക്കുന്നു. സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഒഴിവാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം നിങ്ങളുടെ Read More…

Lifestyle

എത്ര ശ്രമിച്ചിട്ടും കലിപ്പ് തീരണില്ലേ …? ഇതാ ഒരു വഴി, തല്ലിതീര്‍ക്കാന്‍ വഴിയരികില്‍ പഞ്ചിങ് ബാഗ് റെഡി

എന്തൊക്കെ മാര്‍ഗങ്ങള്‍ പരീക്ഷീച്ചിട്ടും ദേഷ്യം മാറാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിന് ഒരു പരിഹാരമാണ് അമേരിക്കന്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടത്. മന്‍ഹാട്ടനിലെ വഴിയരികിലാണ് ജനങ്ങള്‍ക്കായി ഒരു പഞ്ചിംഗ് ബാഗ് സ്ഥാപിച്ചിരിക്കുന്നത്. പ്രകടമാക്കാന്‍ സാധിക്കാതെ പോയ ദേഷ്യവും സ്ട്രെസ്സും കുറയ്ക്കാന്‍ ഈ പഞ്ചിങ് ബാഗുകള്‍ ഉപകരിക്കും. മാനസ്സിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നത് സര്‍വ സാധാരണമാണ് കാരണം നമ്മള്‍ എല്ലാവരും മനുഷരാണെല്ലോയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ ഇതിന് മുന്‍പ് ജപ്പാനില്‍ പ്രചരിച്ച ഈ ആശയം ലോകശ്രദ്ധ നേടിയിരുന്നു. ഇത് അധികം വൈകാതെ ഇന്ത്യയിലുമെത്തി. Read More…