മൂന്ന് തവണ ചാംപ്യന്മാരായ സിഡ്നി സിക്സേഴ്സിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട്‌കോഹ്ലി ബിഗ് ബാഷ് ലീഗ് കളിക്കാന്‍ പോകുന്നോ? കഴിഞ്ഞദിവസം ഇന്ത്യയുടേയും ആര്‍സിബിയുടേയും ആരാധകരെ ഒന്നടങ്കം സംശയിപ്പിച്ച ഒരു കാര്യമായിരുന്നു ഇത്. കോഹ്ലിയുടെ ഫോട്ടോ ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സിഡ്‌നി സിക്‌സസ് ഞെട്ടിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ്ലിയെയും സ്വാഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. വലിയ ചര്‍ച്ചയായി മാറിയതോടെ ഏപ്രില്‍ ഒന്നിന് ചെയ്ത ട്വീറ്റ് Read More…
Tag: Steve Smith
ടെസ്റ്റ് ചരിത്രത്തില്‍ സെഞ്ച്വറിയടിച്ച മത്സരത്തില്‍ തന്നെ ഡക്കാകുകയും ചെയ്ത കളിക്കാരന്‍
ടെസ്റ്റ് ചരിത്രത്തില്‍ ഒരേ മത്സരത്തില്‍ തന്നെ സെഞ്ച്വറിയടിക്കുകയും ഡക്കിന് പുറത്താകുകയും ചെയ്ത ബാറ്റ്‌സ്മാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതേ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ സ്മിത്തിന്റെ പേരിലാണ് ഈ റെക്കോഡ്. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടിയ താരവും മറ്റാരുമല്ല. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ അദ്ദേഹം ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയെ നയിച്ച സ്മിത്ത്, ഇന്ത്യയ്ക്കെതിരായ സെമി ഫൈനല്‍ പോരാട്ടമാണ് 50 ഓവര്‍ ഫോര്‍മാറ്റിലെ തന്റെ അവസാന മത്സരമായി തെരഞ്ഞെടുത്തത്. ഓസ്ട്രേലിയയുടെ Read More…
ഒരു പക്ഷേ ഓസീസ് തോറ്റിരുന്നെങ്കില്‍… ഏറെ ചര്‍ച്ച ചെയ്യപ്പെടുമായിരുന്ന വിഷയം സ്മിത്തിന്റെ പുറത്താകല്‍
ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയ മത്സരത്തില്‍ ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ പുറത്താകല്‍ ചര്‍ച്ചാവിഷയമാകുന്നു. മത്സരം ഓസ്‌ട്രേലിയ ജയിച്ചതിനാല്‍ വലിയ പ്രശ്‌നമാകാതെ പോയ തീരുമാനം ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ മറ്റൊന്നായി മാറുമായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനലിനിടെ താന്‍ പുറത്തായ തീരുമാനത്തില്‍ സ്മിത്ത് റിവ്യൂവിന് വിടാതിരുന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ജസ്പ്രീത് ബൂംറെയുടെ പന്തില്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഈ സമയത്ത് താരത്തിന്റെ വ്യക്തിഗത Read More…
വേഗമേറിയ സെഞ്ച്വറികളുടെ ലോകകപ്പ് ; മാര്‍ക്രത്തിന് റെക്കോഡ് കൈവശം വെക്കാനായത് 18 ദിവസം
ഒരു മാസത്തിനിടയില്‍ രണ്ടു തവണയാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ അതിവേഗ സെഞ്ച്വറികള്‍ പിറന്നത്. വേഗത്തിലുള്ള സെഞ്ച്വറി നേടി വെറും മൂന്നാഴ്ച പോലും തികയും മുമ്പ് ആ റെക്കോഡ് തകര്‍ക്കപ്പെടുകയും ചെയ്തു. ലോകകപ്പില്‍ 50 പന്തുകള്‍ക്കുള്ളില്‍ നേടിയ സെഞ്ച്വറികള്‍ ഇവയാണ്. ഗ്ലെന്‍ മാക്‌സ്വെല്‍ വെറും 40 പന്തില്‍ സെഞ്ച്വറി നേടിയതോടെ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലായി. വെറും 40 പന്തില്‍ ഒമ്പത് സിക്‌സുകളും എട്ട് ബൗണ്ടറികളും ഉള്‍പ്പെടെ 106 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. Read More…