ദീര്‍ഘനാളെത്ത ഇടവേളയ്ക്ക് ശേഷം രാജമൗലി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മഹേഷ്ബാബു നായകനാകുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം. താല്‍ക്കാലികമായി എസ്എസ്എംബി29 എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ ഏറ്റവും വലിയ കൗതുകം ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം നടി പ്രിയങ്കാചോപ്രയുടെ ഇന്ത്യന്‍ സിനിമയിലേക്കുള്ള മടക്കമാണ്. സിനിമയില്‍ മഹേഷ്ബാബുവിന് നായികയായി തീരുമാനിച്ചിരിക്കുന്നത് പ്രിയങ്കാചോപ്രയെ ആയതിനാല്‍ ആ സിനിമയ്ക്ക് ഒരു അന്താരാഷ്ട്ര ശ്രദ്ധ കൂടി കൈവരിക്കുന്നുണ്ട്. ഇതുവരെ കാണാത്ത ഒരു കാഴ്ച്ചയെ സ്‌ക്രീനില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഈ വമ്പന്‍ പ്രോജക്റ്റിനായി പ്രിയങ്ക ചോപ്ര നേടിയതായി ആരോപിക്കപ്പെടുന്ന Read More…
Tag: SS Rajamouli
പൃഥ്വിരാജിനെതേടി വമ്പന്‍ അവസരങ്ങള്‍; രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷം?
ഒറ്റപ്പെട്ടതും വേറിട്ടതുമായ വഴികളിലൂടെയാണ് സഞ്ചാരമെങ്കിലും ഇന്ത്യന്‍ സിനിമയുടെ നെറുകയിലാണ് മലയാളസിനിമ. മലയാളത്തിലെ അനേകം യുവതാരങ്ങളാണ് പാന്‍ ഇന്ത്യന്‍ നീക്കം നടത്തുന്നത്. ഈ നിരയില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ പൃഥ്വിരാജ് സുകുമാരനാണ്. സലാറും ബഡേമിയാന്‍ ഛോട്ടേ മിയാനും അടക്കം വമ്പന്‍ ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുള്ള പൃഥ്വിരാജിന് കരിയറിലെ ഏറ്റവും മികച്ച അവസരവും തേടിവന്നിരിക്കുയാണ്. എസ്എസ് രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ് എത്തുമെന്നാണ് പുതിയ വിവരം. എസ്എസ് രാജമൗലിയ്ക്കും മഹേഷ് ബാബുവിനുമൊപ്പം ആദ്യമായിട്ടാണ് പൃഥ്വിരാജ് സഹകരിക്കുന്നത്. താല്‍ക്കാലികമായി Read More…
എന്റെ ചെല്ലപ്പേരാണ് അമുൽ..! സംഗീത് പ്രതാപിനെ പ്രശംസിച്ച് എസ് എസ് രാജമൗലി
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ബ്ലോക്ക്ബസ്റ്ററടിച്ച് പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ തെലുങ്ക് റീമീക്ക് ഒരുങ്ങുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമൽ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപ് വലിയ രീതിയിലുള്ള പ്രശംസകളാണ് പ്രേക്ഷകരിൽ ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ നേരിൽ കണ്ട സന്തോഷം താരം പങ്കുവെച്ചിരിക്കുയാണ്. ഇത്രയും ആവേശകരമായ പ്രതികരണം ‘പ്രേമലു’വിന് Read More…
രാജമൗലിയുടെ പുതിയചിത്രം മഹേഷ്ബാബുവിനൊപ്പം ; ഇന്തോനേഷ്യക്കാരി ചെല്‍സി ഐലനും ദീപികയും നായികമാരാകും
ബാഹുബലിക്കും ആര്‍ആര്‍ആറിനും ശേഷം ദീര്‍ഘമായ ഇടവേളയെടുത്തിരുന്ന എസ്.എസ്. രാജമൗലി അടുത്തതായി തെലുങ്ക് സൂപ്പര്‍താരം മഹേഷ്ബാബുവിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ്. മഹേഷ് ബാബുവിനൊപ്പം ഇന്തോനേഷ്യന്‍ നടി ചെല്‍സി ഐലനെ കാസ്റ്റ് ചെയ്യാന്‍ രാജമൗലി ആലോചിക്കുന്നു. ഇന്തോനേഷ്യന്‍ ടെലിവിഷനിലെയും സിനിമകളിലെയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ക്ക് പേരുകേട്ട, പ്രത്യേകിച്ചും ജനപ്രിയ ഷോ ടെതംഗ മാസ ഗിതുവിലെ പേരുകേട്ട താരമാണ് ചെല്‍സി ഐലാന്‍. രാജമൗലി ഇതിനകം നടിക്ക് സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു, ഇത് സിനിമയിലെ അവളുടെ പ്രധാന വേഷത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. Read More…
ഒരു വര്‍ഷം എവിടെയായിരുന്നെന്ന ചോദ്യത്തിന് മറുപടിയുമായി അനുഷ്‌ക്ക, പൊളിഷെട്ടിയിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ്
രജനി, വിജയ്, അജിത്, സൂര്യ, ആര്യ തുടങ്ങി മുന്‍നിര താരങ്ങള്‍ക്കെല്ലാം ഒപ്പം അഭിനയിച്ച അനുഷ്‌ക്കയുടെ പേരില്‍ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രവും കുറിക്കപ്പെട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി ഓടിനടന്ന് അഭിനയിച്ചിരുന്ന നടി അനുഷ്‌ക്കാ ഷെട്ടി എന്നാല്‍ ഒരു വര്‍ഷമായി സിനിമയില്‍ നിന്നും ബ്രേക്കിലായിരുന്നു. ഇത്രയും സുദീര്‍ഘമായ ബ്രേക്കിന്റെ കാര്യം ഒടുവില്‍ നടി തന്നെ വെളിപ്പെടുത്തി. യോഗയും വര്‍ക്കൗട്ടും ഒക്കെയായി ശരീരസൗന്ദര്യം ശരിക്കും സൂക്ഷിക്കുന്ന താരത്തിന് വണ്ണമുള്ള സ്ത്രീയായി അഭിനയിക്കാന്‍ ‘ഇഞ്ചി ഇടുപ്പഴകി’ എന്ന തമിഴ്, തെലുങ്ക് ചിത്രത്തിന് വേണ്ടി Read More…