Celebrity

മുത്തച്ഛന്റെ മടിയില്‍ ഇരുന്ന് ആദ്യാക്ഷരം കുറിച്ച് നില ബേബി ;  ചിത്രങ്ങള്‍ വൈറല്‍

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിയ്ക്കുന്ന മകള്‍ നിലയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് പേളി. രണ്ടര വയസുകാരിയായ നിലയെ മുത്തച്ഛന്‍ പോള്‍ മാണിയാണ് ആദ്യക്ഷരം കുറിപ്പിച്ചത്. ഹരിശ്രീ കുറിക്കുന്ന നില ബേബിയും അടുത്തിരിക്കുന്ന പേളിയും ശ്രീനിഷുമാണ് ചിത്രത്തിലുള്ളത്. Read More…