ഒരു വനിതാ സംവിധായികയേയും പുതിയ ഒരു നായികയേയും അവതരിപ്പിച്ചു കൊണ്ട് ” തേരി മേരി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാള സിനിമയിൽ തന്നെ ആദ്യമായി RED V RAPTOR(X) 8K ക്യാമറ ഉപയോഗിച്ചുകൊണ്ടാണ് ഷൂട്ടിംഗ് നടത്തുന്ന ചിത്രം കൂടിയായിരിക്കും തേരി മേരി “. ആരതി ഗായത്രി ദേവിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്.ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ തെലുഗുവിലെ അറിയപ്പെടുന്ന ഇൻഫ്ലുവെൻസറും, ഗായികയും മെഡിക്കൽ വിദ്യാർഥിനിയുമായ ശ്രീരംഗ Read More…
Tag: sreenath bhasi
ഈ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും ! 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ‘മഞ്ഞുമ്മൽ ബോയ്സ്’…
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശനത്തിനെത്തി. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതി കണ്ടപ്പോൾ തന്നെ 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റാണിതെന്ന് പ്രേക്ഷകർ വിധിയെഴുതി. ഒന്നും രണ്ടുമല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഒന്നിനോടൊപ്പ് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു തരി പോലും ലാഗടിപ്പിക്കാതെ പൂർണ്ണമായും എൻജോയ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സഞ്ചരിക്കുന്ന സിനിമ യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ പിടിച്ചിരിത്തുന്നുണ്ട്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു Read More…
അടുത്ത ബിഗ് അപ്ഡേറ്റുമായ് ടീം ‘മഞ്ഞുമ്മൽ ബോയ്സ്’ ! ഫെബ്രുവരി 22ന് വേൾഡ് വൈഡ് റിലീസ്
ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ദുരൂഹതകൾ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നിമിഷങ്ങൾക്കുള്ളിൽ മൂന്ന് മില്യണിലധികം കാഴ്ചക്കാർ കണ്ട ട്രെയിലർ ഇപ്പോഴും യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണിത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, Read More…
മലയാള സിനിമയ്ക്ക് ഒരു സർവൈവൽ ത്രില്ലർ.. ! മഞ്ഞുമ്മൽ ബോയ്സ്’ ട്രെയിലർ
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്ലോക്ക്‌ബസ്റ്റർ ചിത്രം ‘ജാൻ എ മൻ’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ ട്രെയിലർ പുറത്തിറങ്ങി. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആശങ്കക്കുള്ള Read More…
‘പാറുകയായി പടരുകയായ്’ ‘എൽ എൽ ബി’ലെ പൊടിപാറും ഗാനം പുറത്ത്
ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘എൽ എൽ ബി’ (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്)ലെ ‘പാറുകയായ് പടരുകയായ്’ എന്ന ഗാനം പുറത്തിറങ്ങി. കൈലാസ് മോനോൻ സംഗീതം പകർന്ന ഈ പൊടിപാറും തകർപ്പൻ ഗാനം നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മനു മഞ്ചിത്തിന്റെതാണ് വരികൾ. ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ ചുവടുവെച്ച ഗാനം പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു. ഫറൂഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം Read More…
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, എന്നിവർ പ്രധാന വേഷത്തിൽ, എൽ എൽ ബി ഒഫീഷ്യൽ ടീസർ
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എ. എം. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എൽ.എൽ.ബി’ (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) എന്ന ചിത്രത്തിന്റെ ടീസർ റീലീസായി. ഉടൻ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ. യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ് രാജൻ, കാർത്തിക സുരേഷ്, സീമ ജി. നായർ,നാദിറ Read More…
‘ചീത്തപ്പേരുള്ള ഞാന്‍, വിലക്കുള്ള ശ്രീനാഥ് ഭാസി… ഞങ്ങളെവച്ച് സിനിമ ചെയ്തപ്പോഴോ ? ഷൈൻ ടോമിന് തഗ്ഗ് മറുപടിയുമായി സോഹന്‍
സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത കാബൂളിവാലയിൽ ബാലതാരമായി അഭിനയം തുടങ്ങിയ താരമാണ് സോഹന്‍ സീനുലാല്‍. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് താരത്തെ കാണുന്നത് സഹസംവിധായകന്റെ വേഷത്തിലാണ്. മമ്മൂട്ടി നായകനായി എത്തിയ ‘ഡബിള്‍സി’ലൂടെ സംവിധായകന്റെ കുപ്പായവും സോഹന്‍ അണിഞ്ഞു. പിന്നീട് ഒരുപാട് സിനിമകള്‍ സോഹന്റെ സംവിധാനത്തില്‍ പിറന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ മധു എന്ന പോലീസ് വേഷത്തിലൂടെയാണ് സോഹൻ സീനുലാൽ അഭിനയരംഗത്തേക്ക് തിരികെ എത്തുന്നത്. ഇന്ത്യാവിഷൻ ഷോർട്ട് ഫിലിം Read More…
തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ചിത്രം ഡിസംബറിൽ തീയ്യേറ്ററുകളിലേക്ക് എത്തും. കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാൻസ് പാർട്ടി എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പേര് Read More…
ആസാദി, മെഡിക്കൽ ഫാമിലി ത്രില്ലർ, പത്തു വർഷത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ്
മെഡിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആസാദി എന്നു നാമകരണം ചെയ്തിരിക്കുന്നു. ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. വാണി വിശ്വനാഥ് പത്തു വർഷത്തെ ഇടവേളക്കുശേഷം മികച്ച ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഈചിത്രത്തിൽ.ശ്രീനാഥ് ഭാസി, ലാൽ, സൈജു ക്കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കന്ന ഈ ചിത്രത്തിൽ രവീണാ രവിയാണ് നായിക.മാമന്നൻ എന്ന Read More…