Movie News

‘പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ’ എന്നു പറയാൻ കഴിയില്ലല്ലോ: ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബർമാരും കാണിച്ച അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രശസ്ത ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പി . സംസ്കാരവേളയിൽ മൊബൈൽ ക്യാമറകളുമായി ഇരച്ചുകയറിയവരോട് സലിം കുമാറിന്റെ മകൻ ചന്തു പ്രതികരിച്ചിരുന്നു. ഈ സംഭവത്തിൽ ചന്തുവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചത്. മറ്റുള്ളവരുടെ ദുഃഖം വിറ്റ് പണമുണ്ടാക്കാൻ നോക്കുന്ന ഇങ്ങനെയുള്ളവരെ ‘സാഡിസ്റ്റുകൾ’ എന്നാണ് ശ്രീകുമാരൻ തമ്പി വിശേഷിപ്പിച്ചത്. തന്റെ മരണവീട്ടിലും ഇത്തരം ആളുകൾ വരുമെന്ന് Read More…

Movie News

മധുവിനെക്കുറിച്ച് വേണുഗോപാൽ പറഞ്ഞത് അസത്യം, പാതി കേട്ടത് പൊലിപ്പിച്ച് ഗോസിപ്പെഴുതരുത്; വിമർശനവുമായി ശ്രീകുമാരൻ തമ്പി

92വയസ്സിലെത്തിയ നടനും സംവിധായകനും നിര്‍മാതാവുമായ മധുവിന് ജന്മദിനാശംസകൾ നേരുന്നു കൊണ്ട് ഗായകൻ ജി വേണുഗോപാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മധുവിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് പോസ്റ്റിൽ വേണുഗോപാൽ എഴുതിയതെന്നും വ്യക്തമായ ധാരണയില്ലാതെ പ്രമുഖരായ വ്യക്തികളെക്കുറിച്ച് പലപ്പോഴും തെറ്റായ കാര്യങ്ങൾ വേണുഗോപാൽ എഴുതാറുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വേണുഗോപാൽ എഴുതിയതെല്ലാം തെറ്റാണെന്നും ശ്രീകുമാരൻ തമ്പി Read More…