ആഹാരത്തില്‍ ഉപ്പ് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. പക്ഷേ ജീവിതശൈലീ രോഗങ്ങള്‍ ഒരു നിരന്തര സംഭവമായി മാറിയതോടെ ആഹാരത്തിന്റെ ഈ സ്വാദൊക്കെ മനുഷ്യര്‍ ത്യജിക്കുകയാണ്. എന്നാല്‍ ജപ്പാനിലെ സാങ്കേതിക വിദ്യ പ്രവര്‍ത്തകര്‍ അതിനും പരിഹാരം കണ്ടെത്തി. ഉപ്പ് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് ഭക്ഷണത്തിന് കൃത്രമമായ ഉപ്പ് തോന്നിപ്പിക്കുന്ന ഒരു സ്മാര്‍ട്ട് സ്പൂണ്‍ അവര്‍ വികസിപ്പിച്ചെടുത്തു. ജാപ്പനീസ് ടെക് കമ്പനിയായ കിരിന്‍ ഹോള്‍ഡിംഗ്സ് ആണ് ആഹാരത്തിന് രുചി കൂട്ടുന്ന സ്പൂണിന്റെ നിര്‍മ്മാതാക്കള്‍. ‘എലിസ്സ്പൂണ്‍’ എന്ന് പേരിട്ടിരിക്കുന്ന ഇത് രുചി മുകുളങ്ങളുടെ ഉപ്പിനെക്കുറിച്ചുള്ള ധാരണ Read More…