വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ രജനികാന്ത് ഹിമാലയത്തില്‍ ആത്മീയ യാത്രയിലാണ്. കുറച്ച് നാള് മുമ്പ് ഋഷികേശിലും ബദരീനാഥ് ധാമിലും അദ്ദേഹത്തെ കണ്ടിരുന്നു. ഇത്തവണ ലോകമെമ്പാടുമുള്ള ആത്മീയ അന്വേഷകര്‍ക്ക് പുണ്യസ്ഥലമായ ഉത്തരാഖണ്ഡിലെ മഹാഅവതാര്‍ ബാബാജി ഗുഹകള്‍ സന്ദര്‍ശിച്ചു. ലൗകിക വിജയങ്ങള്‍ക്കപ്പുറം സമാധാനവും ഉള്‍ക്കാഴ്ചയും തേടുന്ന ആത്മീയജീവിതത്തിന്റെ മറ്റൊരു ലോകത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് മഹാഅവതാര്‍ ബാബാജി ഗുഹയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഉത്തരാഖണ്ഡിലെ ദ്രോണഗിരി മലനിരകളിലെ കുക്കുഛിന ഗ്രാമത്തിനടുത്താണ് മഹാഅവതാര്‍ ബാബാജി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ക്രിയാ യോഗ അനുയായികള്‍ക്കും ലോകമെമ്പാടുമുള്ള Read More…

