Health

നിങ്ങളുടെ തലയ്ക്ക് എന്തു ഭാരമുണ്ടെന്ന് അറിയാമോ? മണിക്കൂറുകളോളം ഫോണിലേയ്ക്ക് നോക്കാറുണ്ടോ ? പണി നട്ടെല്ലിനാണ് കേട്ടോ…

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ആളുകൾ ദിവസത്തിൽ ഭൂരിഭാഗം സമയവും ഫോണിലേക്കും കമ്പ്യൂട്ടറിലേക്കും മറ്റ് സ്‌ക്രീനുകളിലേക്കും നോക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴും ജോലികൾ ചെയ്യുമ്പോഴും ഉള്ള ഈ ശീലം കണ്ണുകളുടെ ആയാസത്തിനും തളർച്ചയ്ക്കും പുറമേ നട്ടെല്ലിന്റെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. മനുഷ്യന്റെ തലയ്ക്ക് സാധാരണയായി 10 മുതൽ 12 പൗണ്ട് വരെ ഭാരമുണ്ട്. എന്നാൽ തല മുന്നോട്ട് ആഞ്ഞുനിൽക്കുമ്പോൾ കഴുത്തിലെ പേശികളിലും മുതുകിലും ഇത് വലിയ സമ്മർദ്ദമുണ്ടാക്കുന്നു. ഇത് തുടർച്ചയായി സംഭവിക്കുമ്പോൾ ‘ടെക്സ്റ്റ് നെക്ക്’ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ Read More…

Health

നട്ടെല്ലിന്റെ ആരോഗ്യത്തിന് ശരിയായ ഷൂസ് തിരഞ്ഞെടുക്കാൻ ഈ മാര്‍ഗങ്ങൾ പിന്തുടരുക

നമ്മൾ ധരിക്കുന്ന ഷൂസ് നമ്മുടെ പാദങ്ങളെയും നട്ടെല്ലിന്റെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്നു. പ്രശസ്ത ഫിസിയോതെറാപ്പി മേധാവി ഡോ. ലക്ഷയ് ഭക്തിയാനി പറയുന്നത് ഷൂസ് നിങ്ങളുടെ നട്ടെല്ലിനും പുറം വേദനയ്ക്കും വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ്. ഉചിതമായ ഷൂ നട്ടെല്ലിന്റെ ആരോഗ്യത്തെ സഹായിക്കും, എന്നാൽ തെറ്റായ ഷൂ ശരീര വേദനയും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ശരിയായ തരത്തിലുള്ള ഷൂസ് ,നടത്തം, ജോഗിംഗ് അല്ലെങ്കിൽ ഓട്ടം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോള്‍ സഹായകമാകുന്നു. ശരിയായ ഷൂസ് ധരിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താനും നടുവേദന Read More…

Health

തലയിണവെച്ച് ഉറങ്ങുന്നത് നട്ടെല്ലിന് ഗുണമോ ദോഷമോ? കൂടുതല്‍ അറിയാം

തലയിണ വയ്ക്കാതെ ഉറങ്ങുന്നവര്‍ ചുരുക്കമായിരിക്കും. ഇത് നട്ടെല്ലിന് നല്ലതാണോ ചീത്തയാണോയെന്ന് പലര്‍ക്കും സംശയമുണ്ടാകാം. പ്രധാനമായും ഒരോരുത്തരുടെയും ഉറങ്ങുന്ന നിലയെയും (posture) സൗകര്യത്തിനെയും ആശ്രയിച്ചിരിക്കും. തലയിണ വയ്ക്കാതെ ഉറങ്ങുമ്പോള്‍ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നാച്വറല്‍ ആയ ഒരു നില കൈവരിക്കാനായി പ്രത്യേകിച്ചും കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നവര്‍ക്ക് തലയിണ വയ്ക്കാതെ കിടന്നുറങ്ങുന്നത് സഹായിക്കും. കട്ടിയുള്ള തലയിണ ഉപയോഗിക്കുന്നത് കഴുത്തിന് ആയാസം ഉണ്ടാക്കും. എന്നാല്‍ തലയിണ ഇല്ലാതെ ഉറങ്ങുമ്പോള്‍ നട്ടെല്ല് ഒരു ന്യൂട്രല്‍ പൊസിഷനില്‍ ആകും. അതിനാല്‍ വേദനയോ നട്ടെല്ലിന് സമ്മര്‍ദവോ ഉണ്ടാകില്ല. Read More…