Lifestyle

ഒരു വര്‍ഷമായി ഭര്‍ത്താവ് കോമയില്‍; അമ്മയാകാന്‍ ബീജം എടുക്കണമെന്ന ആവശ്യവുമായി യുവതി കോടതിയില്‍

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലേറെയായി കോമയില്‍ കഴിയുന്ന ഭര്‍ത്താവില്‍നിന്നു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അനുമതി തേടി യുവതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 2025 മാര്‍ച്ച്‌ മുതല്‍ ഭര്‍ത്താവ്‌ തീവ്രപരിചരണ വിഭാഗത്തിലാണ്‌. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നത്‌. ഭാവിയില്‍ അമ്മയാകാന്‍ അദ്ദേഹത്തിന്റെ ബീജം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ്‌ യുവതിയുടെ ആവശ്യം.ആരോഗ്യമുള്ള ബീജത്തിന്റെ ലഭ്യത ഇപ്പോഴും സാധ്യമായതിനാല്‍ സാമ്പിള്‍ സൂക്ഷിക്കാന്‍ അനുമതിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ യുവതി കോടതിയെ സമീപിച്ചിരിക്കുന്നതെന്നു അവരുടെ അഭിഭാഷകന്‍ അര്‍ജിത്‌ ഗൗര്‍ പറഞ്ഞു. ബീജം എടുക്കാന്‍ കൂടുതല്‍ കാലതാമസം Read More…

Spotlight

സ്വന്തം കുഞ്ഞിന്‌ ജന്മം നല്‍കണം, മസ്‌തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച്‌ സൂക്ഷിക്കാന്‍ ഭാര്യക്ക്‌ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: സ്വന്തം കുഞ്ഞിന്‌ ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം സഫലമാക്കാന്‍ മസ്‌തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച്‌ സൂക്ഷിക്കാന്‍ ഭാര്യക്ക്‌ ഹൈക്കോടതിയുടെ അനുമതി. ചിക്കന്‍പോക്‌സിനെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ വീനസ്‌ ത്രോംബോസിസ്‌ ബാധിച്ച്‌ മസ്‌തിഷ്‌കമരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്ന്‌ കുഞ്ഞു വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച്‌ ഭാര്യ നല്‍കിയ ഹരജിയിലാണ്‌ ജസ്‌റ്റിസ്‌ എം.ബി. സ്‌നേഹലതയുടെ ഇടക്കാല ഉത്തരവ്‌. ഹരജി വീണ്ടും ഏപ്രില്‍ എഴിന്‌ പരിഗണിക്കും. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു യുവാവിന്റെ ശ്വാസം നിലനിര്‍ത്തുന്നത്‌. ഈ സാഹചര്യത്തില്‍ അസിസ്‌റ്റഡ്‌ റീപ്ര?ഡക്‌റ്റീവ്‌ ടെക്‌നോളജി (എ.ആര്‍.ടി) Read More…

Featured Health

കോവിഡ് പുരുഷബീജത്തിൽ മാറ്റങ്ങൾ വരുത്തും, ഭാവി തലമുറയിൽ ഉത്കണ്ഠാ സാധ്യത വർദ്ധിപ്പിക്കും? പഠനം

ന്യൂഡൽഹി: കോവിഡ്-19 അണുബാധ തലച്ചോറിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അറിയാമെങ്കിലും, പുരുഷന്മാരിലെ SARS-CoV-2 (കോവിഡ്) അണുബാധ ബീജത്തിൽ മാറ്റങ്ങൾ വരുത്തുകയും, അതുവഴി ഉണ്ടാകുന്ന കുട്ടികളുടെ മസ്തിഷ്ക വികസനത്തെയും പെരുമാറ്റത്തെയും മാറ്റിമറിക്കുകയും, ഭാവിയിൽ ഉത്കണ്ഠ (anxiety) ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മൃഗങ്ങളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ (Nature Communications) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകൾ, കോവിഡിന് ഭാവി തലമുറകളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് കാണിക്കുന്നു. സന്താനോൽപ്പാദനത്തിന് മുൻപ് മോശം ഭക്ഷണക്രമം Read More…

Health

ദാതാവിന്റെ ബീജത്തിന് അപൂർവ ജനിതകമാറ്റം; ജനിച്ച 67 കുട്ടികളില്‍ 10 പേര്‍ക്കും കാന്‍സര്‍ !

അപൂർവമായ ജനിതകമാറ്റം സംഭവിച്ച പുരുഷന്റെ ബീജം ഉപയോഗിച്ച് നടത്തിയ ചികില്‍സയിലൂടെ ജനിച്ച 67 കുഞ്ഞുങ്ങളില്‍ 10 പേര്‍ക്ക് കാന്‍സര്‍ ബാധ. ഒരു പുരുഷന്റെ ബീജം എത്ര ഗര്‍ഭധാരണചികില്‍സകള്‍ക്ക് ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേഗത കൂട്ടിയിരിക്കുകയാണ് ഈ റിപ്പോര്‍ട്ട്. ഒരു ബീജദാതാവില്‍ നിന്ന് എത്രപ്രാവശ്യം ബിജം ഉപയോഗിക്കാമെന്നതിന് മാര്‍ഗരേഖ വേണമെന്നാണ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 2008 നും 2015 നും ഇടയില്‍ യുവാവിന്റെ ബീജം ഉപയോഗിച്ചുള്ള ചികില്‍സയിലൂടെ പിറന്നത് 67 കുട്ടികളാണ്. ഇതിൽ പത്ത് കുട്ടികൾക്ക് ഇതിനകം Read More…

Health

പുരുഷന്റെ ബീജത്തിന്റെ ഗുണംമേന്മ, ആയുസിന്റെ ബലം! പഠനം പുറത്ത്

ഒരു പുരുഷന്റെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയേയും പ്രതിഫലിപ്പിക്കുന്നതാണ് അയാളുടെ ബീജത്തിന്റെ ഗുണനിലവാരമെന്ന് പുതിയ കണ്ടെത്തല്‍. ഗുണമേന്മയുള്ള ബീജമുള്ള പുരുഷന്‍മാരാണ് കൂടുതല്‍ കാലം ജീവിക്കുന്നതെന്നാണ് പഠനം. ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതനുസരിച്ച് രോഗങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ശേഷി വര്‍ധിക്കുമെന്നും ഇതുവഴി കൂടുതല്‍ കാലം ജീവിക്കാമെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. 1965 നും 2015 നും ഇടയിൽ പഠനത്തിൽ പങ്കെടുത്ത 80,000 പുരുഷന്മാരിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ഗവേഷണ റിപ്പോര്‍ട്ട്. ഓരോ സ്ഖലനത്തിലും 120 ദശലക്ഷത്തിലധികം ബീജം ഉത്പാദിപ്പിക്കുന്നവർ 5 Read More…

Lifestyle

കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണോ? പുരുഷന്മാര്‍ ഈ ഭക്ഷണങ്ങള്‍ നിയന്ത്രിക്കണം

ഒരു കുഞ്ഞിനായുള്ള തയാറെടുപ്പിലാണോ നിങ്ങള്‍, എങ്കില്‍ സ്ത്രീ മാത്രമല്ല പുരുഷന്മാരും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ നല്‍കണം. പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുരുഷന്മാരിലെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തും. പോഷകങ്ങളടങ്ങിയ സമീകൃതഭക്ഷണം കഴിക്കുന്നതോടൊപ്പം മദ്യം, കഫീന്‍, പ്രോസസ് ചെയ്ത ഭക്ഷണം ഇവ ഒഴിവാക്കുന്നത് ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കുട്ടിയുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. ബീജത്തിന്റെ ആരോഗ്യത്തിനായി പുരുഷന്മാര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം…..

Crime

‘കൃത്രിമ ഗര്‍ഭധാരണിന് സ്വന്തം ബീജം ഡോക്ടര്‍ എന്നില്‍ കുത്തിവച്ചു; മകള്‍ക്ക് 16 അര്‍ധ സഹോദരങ്ങള്‍’

വാഷിങ്ടന്‍: കൃത്രിമ ഗര്‍ഭധാരണ ചികിത്സയ്ക്കിടെ ഡോക്ടര്‍ക്കെതിരേ പരാതിയുമായി ചികിത്സ സ്വീകരിച്ച സ്ത്രീ രംഗത്ത്. ഡോക്ടര്‍ സ്വന്തം ബീജം തന്നില്‍ കുത്തിവെച്ചെന്ന പരാതിയുമായി യുഎസിലെ ഇദാഹോയില്‍ നിന്നുള്ള ഷാരോണ്‍ ഹായേസ് എന്ന 67 വയസ്സുകാരിയാണ് രംഗത്ത് വന്നിരിക്കുന്നത്. 34 വര്‍ഷം മുന്‍പത്തെ സംഭവത്തില്‍ വാഷിംഗ്ടണില്‍ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ഡേവിഡ് ആര്‍. ക്‌ളേപൂളിനെതിരേയാണ് പരാതി. സ്വാഭാവിക മാര്‍ഗങ്ങളിലൂടെ കുഞ്ഞുണ്ടാകാതെ വന്നതിനെ തുടര്‍ന്ന് 1989ല്‍ വന്ധ്യതാ ചികിത്സയ്ക്കായി ഡോക്ടറുടെ ചികിത്സ തേടി ഷാരോണും ഭര്‍ത്താവും എത്തിയിരുന്നു. അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിക്കാമെന്നു Read More…