സാംസ്‌കാരിക, ചരിത്ര, പാരിസ്ഥിതിക, സാമൂഹിക മൂല്യങ്ങളില്‍ വേറിട്ടുനില്‍ക്കുന്ന ഗ്രാമങ്ങള്‍ക്ക് നല്‍കുന്ന ഔദ്യോഗിക പദവിയാണ് സ്‌പെയിനില്‍ ‘മാതൃകാഗ്രാമം’ എന്നത്. ഈ പദവി ആദ്യം കിട്ടിയത് 1990 കളില്‍ സാന്‍ എസ്റ്റെബാന്‍ ഡി കുനാബയ്ക്ക് ആയിരുന്നു. ലോകം കമ്പ്യൂട്ടറുകളും വേള്‍ഡ് വൈഡ് വെബ്ബും കാരണം ആവേശത്തിലായിരുന്ന 1990 കളില്‍ ഒറ്റപ്പെട്ട ഒരു കോണിലുള്ള ടെലിഫോണ്‍ സൗകര്യം പോലും ഉണ്ടായിരുന്നില്ലാത്ത സ്ഥലമായിരുന്നു ഈ കുഗ്രാമം. ആ വര്‍ഷം, ഫെലിപ്പ് രാജകുമാരന്‍ ഏകദേശം 100 പേരുണ്ടായിരുന്ന ഈ പ്രദേശത്തിന് പുരസ്‌കാരം സമ്മാനിച്ചു. ഇന്ന്, Read More…
Tag: Spain
ആറുമാസത്തിലൊരിക്കൽ രാജ്യം മാറുന്ന ദ്വീപ് ? ആദ്യം ഫ്രാന്‍സ് ഭരിക്കും, അടുത്ത 6 മാസം സ്‌പെയിനും
ലോകത്ത് ഓരോ രാജ്യവും അതിന്റെ പരമാധികാരത്തിനുള്ളിലാണ് നിലനില്‍ക്കുന്നത്. ഭാഷയും സംസ്‌ക്കാരവും ഭക്ഷണരീതിയുമെല്ലാം അതുകൊണ്ട് വേര്‍തിരിഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ യൂറോപ്പിലെ രണ്ടു പ്രമുഖരാജ്യങ്ങള്‍ അധികാരം പങ്കുവെയ്ക്കുന്ന ഒരു ദ്വീപിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഫെസന്റ് ദ്വീപ്. ഫ്രാന്‍സും സ്‌പെയിനും മാറിമാറി ഭരിക്കുന്ന സ്ഥലമാണ് ഇത്. ബിദാസോവ നദിയിലെ ചെറിയ, ജനവാസമില്ലാത്ത ഈ ദ്വീപിന്റെ അധികാരം ഓരോ ആറ് മാസത്തിലും സ്‌പെയിനും ഫ്രാന്‍സും തമ്മില്‍ നിശബ്ദമായി കൈമാറുന്നു. പങ്കിട്ട അതിര്‍ത്തികളുമായി ബന്ധപ്പെട്ട 360 വര്‍ഷം പഴക്കമുള്ള രഹസ്യമാണ് ഇതിന് കാരണം. Read More…
സമാധാനം വേണമെന്ന്, സഞ്ചാരികളെ ആട്ടിപ്പായിച്ച മല്ലോര്‍ക്ക പഠിച്ചു ; ഇപ്പോള്‍ മടങ്ങിവരാന്‍ കേഴുന്നു
വിനോദസഞ്ചാരികള്‍ കൂടുന്നതിനാല്‍ സ്വകാര്യത നഷ്ടപ്പെട്ടെന്ന് ആവലാതി പറഞ്ഞ സ്പാനിഷ് വിനോദസഞ്ചാര കേന്ദ്രം മല്ലോര്‍ക്ക ഇപ്പോള്‍ സഞ്ചാരികള്‍ക്കായി കേഴുന്നു. വിനോദ സഞ്ചാര വിരോധികള്‍ കൂടിയതിനെ തുടര്‍ന്ന് ഇവിടേയ്ക്ക് വരരുതെന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ മല്ലോര്‍ക്കയില്‍ ഇപ്പോള്‍ ടൂറിസം മന്ദഗതിയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഫേകളും ബാറുകളും ഹോട്ടലുകളും ആളൊഴിഞ്ഞതിനെ തുടര്‍ന്ന് സഞ്ചാരികള്‍ മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഈ സ്പാനിഷ് സ്‌റ്റേറ്റ്. പാല്‍മയിലെ മല്ലോര്‍ക്കയിലെ പഴയ പട്ടണം ഇപ്പോള്‍ പകുതി ശൂന്യമായെന്നും ഡിസ്‌കോ ക്ലബ്ബുകളില്‍ ആള് കുറവാണെന്നും ഭക്ഷണം വിളമ്പുന്ന വെയ്റ്റര്‍മാര്‍ വെറുതെയിരിക്കുന്നു Read More…
വൈദ്യുതി മുടങ്ങി; സ്‌പെയിനും പോര്‍ച്ചുഗലും ഇരുട്ടില്‍; ട്രെയിന്‍, വിമാന സര്‍വീസുകള്‍ താറുമാറായി, ഗതാഗതക്കുരുക്ക്
ജനജീവിതം താറുമാറാക്കി സ്‌പെയിനിലും പോര്‍ച്ചുഗലിലും വൈദ്യുതിമുടക്കം. മാഡ്രിഡ്, ബാഴ്‌സലോണ, ലിസ്‌ബണ്‍, സെവിയ, പോര്‍ട്ടോ തുടങ്ങിയ വ്യാവസായിക നഗരങ്ങളിലാണു വൈദ്യുതി തകരാര്‍ ദുരിതമായത്.പ്രാദേശിക സമയം ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണു വൈദ്യുതി മുടങ്ങിയത്. സ്‌പാനിഷ് പാര്‍ലമെന്റ്, മെട്രോ സ്‌റ്റേഷനുകള്‍, ടെലിവിഷന്‍ സംപ്രേക്ഷണം, ന്യൂസ്‌റൂം പ്രവര്‍ത്തനം ഉള്‍പ്പെടെ തടസപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകള്‍ താറുമാറായത് യാത്രാദുരിതത്തിനു വഴിവച്ചു. സിഗ്നല്‍ ലൈറ്റുകള്‍ പണിമുടക്കിയതോടെ തിരക്കേറിയ മാഡ്രിഡ് സിറ്റി സെന്ററിലെ നിരത്തുകളില്‍ വന്‍തോതില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മാഡ്രിഡ് ഭൂഗര്‍ഭ പാതയിലെ ചില ഭാഗങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ Read More…
പ്രണവ് മോഹന്‍ലാല്‍ എവിടെ? ; തലചായ്ക്കാന്‍ ഇടത്തിനും ആഹാരത്തിനുമായി സപെയിനിലെ ഫാമില്‍ ജോലി ചെയ്യുന്നു
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സ്‌പെയിനില്‍ ഒരു ഫാമില്‍ ജോലി ചെയ്യുകയാണെന്ന് മാതാവിന്റെ വെളിപ്പെടുത്തല്‍. രേഖാ മേനോനുമൊത്തുള്ള മലയാളം യൂട്യൂബ് ഷോയായ എഫ്ടിക്യുവില്‍ സംസാരിക്കവേയാണ് സുചിത്ര മോഹന്‍ തന്റെ മകനെക്കുറിച്ചും അവന്റെ ജീവിതം എങ്ങനെ സന്തുലിതമാക്കാന്‍ ശ്രമിക്കുന്നുവെന്നും സംസാരിച്ചത്. അപ്പു എന്ന് വിളിക്കുന്ന പ്രണവ് കുറച്ച് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ സ്പെയിനില്‍ സമയം ചിലവഴിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഭക്ഷണത്തിനും താമസസ്ഥലത്തിനും പകരമായി പണമില്ലാതെ അപ്പു ജോലി ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അപ്പു ഇപ്പോള്‍ സ്പെയിനില്‍ Read More…
ലോകകപ്പ് നേടിയ യൂറോപ്പിലെ മുഴുവന്‍ ടീമിനെയും പൊട്ടിച്ചു; പെനാല്‍റ്റിപോലും അടിപ്പിക്കാതെ സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടു
മ്യൂണിക്: യൂറോപ്പില്‍ നിന്നും ലോകകപ്പ് നേടിയ മുഴുവന്‍ ടീമുകളും സ്‌പെയിന്റെ അടിവാങ്ങിയ ജര്‍മ്മനി 2024 ല്‍ കപ്പില്‍ മുത്തമിടാനുള്ള ഇംഗ്‌ളണ്ടിന്റെ മോഹങ്ങള്‍ക്ക് തുടര്‍ച്ചയായി രണ്ടാം തവണയും തിരിച്ചടി നേരിട്ടു. നിര്‍ണ്ണായകമായ കലാശപ്പോരില്‍ ഇംഗ്‌ളണ്ടിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് വീഴ്ത്തി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്ന സ്‌പെയിന്‍ ഒരു മത്സരം പോലും തോല്‍ക്കാതെ കപ്പുമായി മടങ്ങി. സ്‌പെയിനെ സംബന്ധിച്ചിടത്തോളം സ്വപ്‌നതുല്യമായ യൂറോയായിരുന്നു ഇത്. തുടര്‍ച്ചയായി ഏഴു കളികളാണ് സ്‌പെയിന്‍ ഫൈനല്‍ സഹിതം ജയിച്ചുകയറിയത്. എല്ലാ മത്സരങ്ങളിലും സാധാരണ സമയത്ത് തന്നെ Read More…
17 തികഞ്ഞ യമാലിന് ബര്‍ത്ത്‌ഡേഗിഫ്റ്റ് നല്‍കാന്‍ സ്‌പെയിന്‍; 5 വയസ്സുള്ളപ്പോള്‍ കൊടുത്ത അതേ സമ്മാനം
യൂറോകപ്പില്‍ സ്‌പെയിന്‍ ഞായറാഴ്ച കലാശപ്പോരില്‍ ഇംഗ്‌ളണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ തങ്ങളുടെ വണ്ടര്‍കിഡ് ലാമിന്‍ യമാലിന് ഒന്നാന്തരം ബര്‍ത്ത്‌ഡേ പാര്‍ട്ടി കൊടുക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശനിയാഴ്ച 17 വയസ്സ് തികഞ്ഞ താരത്തിന് ടീം ഒരു സര്‍പ്രൈസ് പാര്‍ട്ടി കൊടുക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് സ്പാനിഷ് ടീമംഗങ്ങള്‍. എന്നാല്‍ 2024 യൂറോ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഞായറാഴ്ച അത് ശരിയായ ആഘോഷമാക്കി മാറ്റുമെന്ന് അവനും ടീമും പ്രതീക്ഷിക്കുന്നു. 2023 സെപ്റ്റംബറില്‍ സ്പാനിഷ് പുരുഷ ദേശീയ ടീമിലേക്ക് ആദ്യമായി തിരിഞ്ഞതു മുതല്‍ 17 Read More…
ഗോത്രാചാരത്തിന്റെ ഭാഗമത്രേ ! ബലാത്സംഗത്തില്‍ 12കാരി ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചു; 20 കാരനെ കോടതി വെറുതേവിട്ടു
സ്‌പെയിനില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെ ഒരു സമൂഹത്തിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമെന്ന ആനുകൂല്യം നല്‍കി കോടതി കുറ്റവിമുക്തനാക്കി. റൊമാനിയ സമൂഹത്തില്‍ പെടുന്ന പെണ്‍കുട്ടിയെ 20 വയസ്സുള്ള യുവാവാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. എന്നാല്‍ കോടതി ഇതിനെ റൊമാനിയ സംസ്‌കാരത്തിന്റെ ഭാഗം മാത്രമാണെന്ന് വിധിച്ചു ശിക്ഷ ഒഴിവാക്കി. ചൊവ്വാഴ്ച, സെന്‍ട്രല്‍ സ്പെയിനിലെ സിയുഡാഡ് റിയലിലെ കോടതിയാണ് ജിപ്സി വംശീയ വിഭാഗത്തിന്റെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം കണക്കിലെടുത്ത് പ്രതിയെ വെറുതേ വിട്ടത്. സ്‌പെയിനില്‍ ലൈംഗികബന്ധത്തിന് ഏര്‍പ്പെടാന്‍ അനുവദിക്കപ്പെടുന്ന പ്രായം 16 വയസ്സാണ്. Read More…
ലോകത്തെ ഏറ്റവും ചെറിയ അന്താരാഷ്ട്ര അതിര്‍ത്തി ; പെനോണ്‍ ഡി വെലെസ് ഡി ലാ ഗോമെറ എന്ന പാറ
വടക്കന്‍ ആഫ്രിക്കയിലെ 1564 ല്‍ സ്‌പെയിന്‍ കീഴടക്കിയ ഒരു ചെറിയ പാറ അന്താരാഷ്ട്ര പദവി വഹിക്കുന്നു. പെനോണ്‍ ഡി വെലെസ് ഡി ലാ ഗോമെറ എന്നറിയപ്പെടുന്ന ഈ പാറ ലോകത്തിലെ ഏറ്റവും ചെറിയ ദേശീയ അതിര്‍ത്തി എന്ന പദവി വഹിക്കുന്നു. സ്‌പെയിനിന് പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നിവയുമായി ഏകദേശം 2000 കിലോമീറ്റര്‍ കര അതിര്‍ത്തികളുണ്ട്, എന്നാല്‍ അന്‍ഡോറ, യുണൈറ്റഡ് കിംഗ്ഡം (ജിബ്രാള്‍ട്ടര്‍), മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായി ഇതിന് വളരെ ചെറിയ അതിര്‍ത്തികളുമുണ്ട്. ആഫ്രിക്കന്‍ രാഷ്ട്രമായ മൊറോക്കോയുമായി സ്‌പെയിന്‍ ലോകത്തിലെ Read More…









