മസാജ് ചെയ്യുന്നതിനിടെ മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നല്‍കി കനേഡിയന്‍ യുവതി. ബെംഗളൂരുവിലെ വിധാന്‍ സൗധ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റാഡിസന്‍ ഹോട്ടലിലുള്ള സ്പായ്ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. തെറാപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ പ്രതികരിച്ചില്ലെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെ തെറാപ്പിസ്റ്റ് പരിധികള്‍ ലംഘിച്ച് മോശമായി പെരുമാറിയതെന്നാണ് യുവതിയുടെ പരാതി . താന്‍ അര്‍ദ്ധനഗ്നയായി കിടക്കുമ്പോള്‍ തെറാപ്പിസ്റ്റ് വാതില്‍ തുറന്നുവെന്നും Read More…

