Crime

സ്പായിലെ പീഡനം; പെണ്‍കുട്ടിയെ കോവളത്തെത്തിച്ചത് അനുരൂപിന്റെ പെണ്‍സുഹൃത്ത്‌? പീഡിപ്പിച്ചവരില്‍ വിദേശികളും !

കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരിയെ വിവിധ സ്പാകളിലും റിസോർട്ടുകളിലുമെത്തിച്ച് പീഡിപ്പിച്ച കേസിൽ അന്വേഷണം അന്തർസംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയവരുടെ പട്ടിക അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ വിദേശികൾ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നും എ.ഡി.ജി.പി: പി. വിജയൻ വ്യക്തമാക്കി. വ്യാജരേഖകൾ നിർമ്മിച്ച് ബംഗ്ലാദേശി യുവതികളെ കേരളത്തിലെത്തിക്കുന്നുണ്ടെന്നും ഇത്തരം സ്പാകളുടെ നടത്തിപ്പിനു പിന്നിൽ ചില സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോവളത്തുണ്ടായ സംഭവം ഒറ്റപ്പെട്ടതല്ലെന്നും പെൺകുട്ടികളെ റിസോർട്ടുകളിലേക്കും സ്പാകളിലേക്കും എത്തിക്കുന്ന വലിയൊരു ശൃംഖലയുടെ വേരുകൾ Read More…

Crime

ലഹരി കഴിച്ചാൽ പിന്നെ ശരണ്യ ‘വയലന്റ്’; യുവതികളെ സ്പാ ജോലിക്ക് ‘ഗ്രൂമിങ്’ നടത്തും, എല്ലാത്തിലും ശ്രീരാജിന്റെ ‘പങ്കാളി’

കൊച്ചി കളമശേരി സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ ആലപ്പുഴ സ്വദേശി ശരണ്യ, കേസിന്റെ പ്രധാന ആസൂത്രകനായ ഒന്നാം പ്രതി ശ്രീരാജിന്റെ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് പൊലീസ് വ്യക്തമാക്കി. സ്പാകളിലേക്ക് സ്ത്രീകളെ കണ്ടെത്തി എത്തിക്കുന്നതും റിക്രൂട്ട് ചെയ്യുന്നവർക്ക് ഫോൺ വഴി ‘ഗ്രൂമിങ്’ പരിശീലനം നൽകുന്നതും ശരണ്യയായിരുന്നു. ലഹരി ഉപയോഗിച്ചാൽ അതിക്രമമായി പെരുമാറുന്ന ശരണ്യയാണ് തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്ന് ഇരയായ യുവതി മൊഴി നൽകിയിട്ടുണ്ട്. സ്പാകളിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉടമകളിൽ നിന്ന് പണം തട്ടിയിരുന്ന ശ്രീരാജ്, Read More…

Crime

ലഹരി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു: ശരണ്യയും സഞ്ജുവും പിടിയില്‍, ലോഡ്ജിലെത്തിയ ആ രണ്ടു പേർ ആര്?

കളമശേരി: കളമശേരിയിലെ സ്‌പായില്‍ ജോലി വാഗ്ദാനം ചെയ്ത് വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ ആലപ്പുഴ എസ്‌.എന്‍. പുരം സ്വദേശി ശരണ്യ ശശി, നാലാം പ്രതി തൃശൂര്‍ പറപ്പൂക്കര സ്വദേശി സഞ്‌ജയ്‌ (21) എന്നിവരെയാണ് വയനാട്ടിലെ പുല്‍പ്പള്ളി ഭാഗത്തുനിന്ന് കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എ.എല്‍. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കുറ്റകൃത്യത്തിന് ശേഷം കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഒളിവില കഴിയുകയായിരുന്നു ഇവർ. Read More…