യാത്രകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് നല്‍കുക. ആ അനുഭവങ്ങളില്‍നിന്ന് ലഭിക്കുന്നത് പുതിയ അറിവുകളായിരിക്കും. ആ അറിവുകള്‍ അവരുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ ചിലപ്പോള്‍ മാറ്റി മറിക്കും. അത്തരത്തില്‍ ഒരു യാത്രയില്‍ യാത്രികനും യൂട്യൂബറുമായ ദിൽഷാദ് കണ്ട കരളലിയിപ്പിക്കുന്ന അനുഭവം ഒരു നാടിന്റെ ദാഹജല പ്രശ്നത്തിന് പരിഹാരമായി മാറി. 2021ൽ ബുള്ളറ്റിലാണ് ഇന്ത്യയില്‍ നിന്ന് ആഫ്രിക്കവരെ ദിൽഷാദ് സഞ്ചരിച്ചത്. ആഫ്രിക്കൻ നാടുകളിൽ ഏറ്റവും വലിയ വരൾച്ച നേരിടുന്ന സമയമായിരുന്നു അത്. കുടിവെള്ളമില്ലാതെ ജനങ്ങൾ കഷ്‌ടപ്പെടുന്നത് നേരിൽ കാണാനിടയായി. വേനല്‍ക്കാലത്തെ ആ Read More…
Tag: South Africa
ഏറെ പഴികേട്ടതാണ് ഗയ്‌സ്… ഇനി പറ്റില്ല ; സഞ്ജു തിരിച്ചടിച്ചു, തുടര്‍ച്ചയായി സെഞ്ച്വറി…!, നിറയെ റെക്കോഡുകൾ
ബാറ്റിംഗില്‍ സ്ഥിരതയില്ലാത്തവനെന്ന ദീര്‍ഘനാള്‍ കേട്ട പഴി ഒടുവില്‍ ടി20 യില്‍ ഒരു റെക്കോഡ് ഇട്ടുകൊണ്ട് ഇന്ത്യയുടെ മലയാളിതാരം സഞ്ജുസാംസണ്‍ തീര്‍ത്തു. തുടര്‍ച്ചയായി കളിച്ച രണ്ടാമത്തെ മത്സരത്തിലും ശതകം നേടിയ സഞ്ജു ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ ടി20 സെഞ്ച്വറിയും കുറിച്ചു. ഇതോടെ ഇന്ത്യക്ക് വേണ്ടി ബാക്ക്-ടു ബാക്ക് ടി20 ഐ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായിട്ടാണ് സഞ്ജുസാംസണ്‍ ചരിത്രം കുറിച്ചത്. വെള്ളിയാഴ്ച ഡര്‍ബനില്‍ നടന്ന ആദ്യ ടി20യില്‍ 50 പന്തുകളില്‍ നിന്നും 107 Read More…
റഷീദ്ഖാന് തകര്‍പ്പന്‍ ബര്‍ത്ത്‌ഡേ ഗിഫ്റ്റ്; കരിയറിലെ ആദ്യ ഏകദിന പരമ്പര ; അഫ്ഗാനിസ്ഥാന്‍ ചരിത്രമെഴുതി…!
പാകിസ്താനെ തകര്‍ത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കി വിസ്മയിപ്പിച്ച ബംഗ്‌ളാദേശിന്റെ വഴിയേ അഫ്ഗാനിസ്ഥാനും. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പത്താന്മാര്‍ പിടിച്ചെടുത്തു. ആദ്യ മത്സരം ജയിച്ചു കയറിയ അവര്‍ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരെ 177 റണ്‍സിന് തോല്‍പ്പിച്ചാണ് ചരിത്രമെഴുതിയത്. ജന്മദിന ദിവസം അഞ്ചു വിക്കറ്റ് വീഴ്ത്തിയ റഷീദ്ഖാനാണ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 311 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 134 ല്‍ അവസാനിച്ചു. ഇരു ടീമുകളും ഏറ്റുമുട്ടുന്ന ആദ്യത്തെ പരമ്പരയില്‍ തന്നെ Read More…
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 197 പന്തില്‍ സെഞ്ച്വറി ; വനിതാക്രിക്കറ്റില്‍ ചരിത്രമെഴുതി ഷെഫാലി വര്‍മ്മ
ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ താരം ഷഫാലി വര്‍മ വനിതാ ക്രിക്കറ്റില്‍ ഒരു അതുല്യ അദ്ധ്യായം എഴുതി. തന്റെ അഞ്ചാം ടെസ്റ്റ് മത്സരം കളിക്കുന്ന ഷഫാലി പുറത്താകുന്നതിന് മുമ്പ് 197 പന്തില്‍ 205 റണ്‍സ് നേടി കുറഞ്ഞ പന്തുകളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി മാറി. 2002 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടൗണ്ടനില്‍ വെച്ച് മിതാലി രാജാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരം. Read More…
അഞ്ചു വര്‍ഷത്തെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് മില്ലര്‍, പാഴായെങ്കിലും പിറന്നത് അനേകം നാഴികക്കല്ലുകള്‍
ന്യൂഡല്‍ഹി: ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ശ്വാസം വീണ്ടെടുത്ത് ടീമിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തതിലൂടെ ഡേവിഡ് മില്ലര്‍ കുറിച്ചത് ചരിത്രം. 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്റെ അഞ്ച് വര്‍ഷത്തെ തന്റെ തന്നെ സെഞ്ച്വറി വരള്‍ച്ച മറികടന്ന മില്ലര്‍ ദക്ഷിണാഫ്രിക്കയ്ക്കായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന താരമായും മാറി. ലോകകപ്പ് സെമിഫൈനലില്‍ ഓസീസിനെതിരായ നിര്‍ണായക സെഞ്ച്വറിയിലൂടെ മില്ലര്‍ ഒന്നിലധികം റെക്കോര്‍ഡുകള്‍ തകര്‍ത്തു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായാണ് മില്ലര്‍ മാറിയത്. 2015ലെ Read More…
ഡീകോക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരം; അവസാനം വരെ പോരാടി ദക്ഷിണാഫ്രിക്ക സെമിയില്‍ കീഴടങ്ങി
അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതിരുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. നഷ്ടപ്പെടുത്തിയ ക്യാച്ചുകള്‍ക്കും വലിച്ചെറിഞ്ഞ വിക്കറ്റുകള്‍ക്കും ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കയ്ക്ക് സെമിഫൈനലില്‍ കണക്കുപറയേണ്ടി വന്നു. പയ്യെപ്പയ്യെ തിന്നുതിന്നു ഓസീസ് വിജയം നേടിയപ്പോള്‍ അവസാനം വരെ പൊരുതി മടങ്ങുക എന്ന ചരിത്രം പ്രോട്ടീസ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 2012 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ഉജ്വലമായി തന്നെ തിരിച്ചടിച്ചെങ്കിലും ഒരിക്കല്‍ Read More…
ഇംഗ്‌ളണ്ട് ലോകകപ്പിലെ ഏറ്റവും വലിയ തോല്‍വി ; ടോപ് സ്‌കോററായത് പത്താമത്തെ ബാറ്റ്‌സ്മാന്‍
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ക്ലാസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ ക്രിക്കറ്റിലെ കാരണവന്മാരായ ഇംഗ്‌ളണ്ടിനെ ദക്ഷിണാഫ്രിക്ക ചരുട്ടിക്കെട്ടി. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ 20-ാം മത്സരത്തില്‍, വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് നേരിട്ടത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പടുകൂറ്റന്‍ തോല്‍വി. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇംഗ്‌ളീഷ് ടീമിന്റെ ബാറ്റിംഗില്‍ ടോപ് സ്‌കോററായത് ഒമ്പതാമത്തെയും പത്താമത്തെയും ബാറ്റ്‌സ്മാന്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 400 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം മുമ്പോട്ട് വെച്ചു. 170 റണ്‍സിന് പുറത്തായ Read More…
ക്വിന്റണ്‍ ഡീകോക്ക് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തകര്‍ത്തു ; ലാറയും ജയവര്‍ദ്ധനെയും ഉള്‍പ്പെട്ട ഇതിഹാസങ്ങളുടെ ക്ലബ്ബില്‍
ലോകത്തെ ഏറ്റവും കിടയറ്റ ബാറ്റ്‌സ്മാന്‍മാരുടെ ഒരു വലിയ നിരയാണ് ഇന്ത്യന്‍ ടീമിലുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിന്റെ ഈ നേട്ടത്തിനടുത്ത് പോലുമില്ല. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ സെഞ്ച്വറി എന്ന നേട്ടമാണ് ഡീകോക്ക് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ അടിച്ചുപറത്തിയ ഡീകോക്ക് രണ്ടാം മത്സരത്തില്‍ ഇരയാക്കിയത് ഓസ്‌ട്രേലിയയെയാണ്. ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഡീകോക്കിന്റെ പ്രകടനം. 106 പന്തുകളില്‍ നിന്നും 109 റണസാണ് ഡീകോക്ക് നേടിയത്. 8 ബൗണ്ടറികളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ഡീകോക്കിന്റെ ഇന്നിംഗ്‌സ്. Read More…
ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍, അതിവേഗ സെഞ്ച്വറി; ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് റെക്കോഡ് സ്‌കോര്‍ 428/5
ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍, അതിവേഗ സെഞ്ച്വറി, ഒരു ഏകദിനത്തില്‍ മൂന്ന് പേര്‍ക്ക് സെഞ്ച്വറി. ലോകകപ്പിന്റെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ റെക്കോഡ് ബാറ്റിംഗ്. ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്ക്, വാന്‍ ഡെര്‍ ഡുസെന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ സെഞ്ച്വറി നേടിയപ്പോള്‍ മാര്‍ക്രം ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി ലോകറെക്കോഡ് ഇട്ടു. ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഫയര്‍വര്‍ക്‌സ്. കളിയില്‍ രണ്ടാം ഓവറിലെ നാലാം പന്തില്‍ തങ്ങളുടെ ആദ്യവിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു ദക്ഷിണാഫ്രിക്ക തങ്ങളുടെ ബാറ്റിംഗിന്റെ കരുത്തു മുഴുവന്‍ Read More…