Spotlight

ചിമ്പാൻസിയുമായി റിംഗിൽ ഏറ്റുമുട്ടാനൊരുങ്ങി എംഎംഎ താരം ജാൺസൺ, 9/11-, ലോകം നടുങ്ങിയ ദിനത്തില്‍ അപൂർവ്വ പോര്

മിക്സഡ് മാർഷ്യൽ ആർട്സ് (MMA) ഫൈറ്ററായ കോൾ ജോൺസൺ ചിമ്പാൻസിയുമായി നേർക്കുനേർ പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഓഗസ്റ്റ് 30-ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ജോൺസൺ ചിമ്പാൻസിയുമായി ഏറ്റുമുട്ടുമെന്ന വിവരം ആദ്യമായി പങ്കുവെച്ചത്. റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 11-നാണ് ഈ മത്സരം നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. സാധാരണ മനുഷ്യനേക്കാൾ രണ്ടിരട്ടി ശക്തിയുള്ള ചിമ്പാൻസിയെ പോരാട്ടത്തിൽ കീഴടക്കാൻ തനിക്ക് കഴിയുമെന്നാണ് ജോൺസൺ വീഡിയോയിൽ അവകാശപ്പെടുന്നത്. പിന്നീട് സംരംഭകനായ ബ്രെണ്ടൻ റൂവുമായുള്ള അഭിമുഖത്തിലും ഇയാൾ ഈ Read More…

Featured Oddly News

റീൽസ് വൈറലാക്കണ്ടേ? 30 അടി ഉയരത്തിൽ നിന്ന് അണക്കെട്ടിലേക്ക് ചാടി, യുവാവിന്റെ രണ്ടു കാലുകളും ഒടിഞ്ഞു !- വീഡിയോ

സോഷ്യൽ മീഡിയയിൽ തരംഗമാകാൻ വേണ്ടിയെടുത്ത വിഡിയോ ഒടുവിൽ അപകടത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള പഹുജ് അണക്കെട്ടിലേക്ക് 30 അടി ഉയരത്തിൽ നിന്ന് ചാടിയ 32-കാരനായ പുഷ്പേന്ദ്ര കുമാർ മനോറിയ എന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി. ഞായറാഴ്ച വൈകുന്നേരം കൂട്ടുകാർക്കൊപ്പമാണ് പുഷ്പേന്ദ്ര അണക്കെട്ടിന് സമീപമെത്തിയത്. സുരക്ഷാവേലി മറികടന്ന് വെള്ളത്തിലേക്ക് ചാടാൻ ശ്രമിക്കുമ്പോൾ സുഹൃത്തുക്കൾ ഇയാളുടെ വിഡിയോ ചിത്രീകരിക്കുകയായിരുന്നു. വിഡിയോയിൽ ഇയാൾ വേലി കയറി നിൽക്കുമ്പോൾ “ദൈവം നിന്റെ ആത്മാവിനെ രക്ഷിക്കട്ടെ” എന്ന് ഒരു സുഹൃത്ത് തമാശയായി പറയുന്നത് Read More…