Sports

ഫ്രീകിക്കിലൂടെ റൊണാള്‍ഡോയ്ക്ക് വീണ്ടും ഗോള്‍ ; 900 ഗോളുകള്‍ തികയ്ക്കാന്‍ ഒരുഗോള്‍ അകലം ; റെക്കോഡും

ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളായ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ഒരിക്കലും മടുപ്പിക്കാത്ത രണ്ടു കാര്യങ്ങള്‍ ചരിത്രം സൃഷ്ടിക്കലും റെക്കോഡ് തകര്‍ക്കലുമാണ്. സൗദി അല്‍ ഫെയ്ഹയ്ക്കെതിരെ 4-1 ന് തന്റെ ടീമിനെ നയിച്ച മത്സരത്തില്‍ അല്‍ നാസര്‍ ഫോര്‍വേഡ് ഒരു മികച്ച ഫ്രീ-കിക്ക് ഗോളിലൂടെ തന്റെ മഹത്വം ലോകത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. എതിര്‍ ഗോളിന്റെ താഴത്തെ മൂലയിലേക്ക് ഒരു അത്ഭുതകരമായ ഡിപ്പിംഗ് സ്ട്രൈക്ക് വലയിലാക്കിയപ്പോള്‍ റൊണാള്‍ഡോ, തന്റെ കരിയറിലെ 899-ാം ഗോളാണ് നേടിയത്. 900 ഗോളുകള്‍ എന്ന ചരിത്ര നാഴികക്കല്ലില്‍ Read More…

Sports

ജീവിതത്തില്‍ ഒരിക്കലും കാട്ടാത്ത ബ്‌ളെണ്ടര്‍ കാട്ടി ; ടീം തകര്‍ന്നത് വന്‍ സ്‌കോറിന്

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ സീസണ് തുടക്കമായത് ഈ ആഴ്ച അവസാനത്തോടെയാണ്. എന്നാല്‍ ശനിയാഴ്ച ബേണ്‍ലിയോട് 5-0 ന് തോറ്റ കാര്‍ഡിഫ് സിറ്റി ഗോളി എഥാന്‍ ഹോര്‍വത്തിന് കിട്ടിയ അടിയില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സെല്‍ഫ് ഗോള്‍ കൂടിയുണ്ടായിരുന്നു. ടീമിന്റെ അമേരിക്കന്‍ ഗോള്‍കീപ്പര്‍ വഴങ്ങിയ സെല്‍ഫ്‌ഗോള്‍ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ട ഗോളാണ്. ആദ്യ പകുതിയുടെ തുടക്കത്തില്‍ കാര്‍ഡിഫ് സിറ്റി ഗോളി സിക്‌സ്‌യാര്‍ഡ് ബോക്സിനുള്ളില്‍ നില്‍ക്കുമ്പോള്‍ സഹതാരം ദിമിട്രിയോസ് ഗൗട്ടസ് അദ്ദേഹത്തിന് നല്‍കിയ പാസ് Read More…

Sports

സൗദി പ്രോ ലീഗിലേക്ക് അടുത്ത വമ്പന്‍ നീക്കം സിറ്റിയില്‍നിന്നും ; കെവിന്‍ ഡിബ്രൂയനായി അല്‍ എത്തിഹാദ്

റൊണാള്‍ഡോയ്ക്ക് പിന്നാലെ യൂറോപ്പിലെ പല വമ്പന്മാരും മാറ്റുരയ്ക്കാന്‍ പോയ സൗദി പ്രോ ലീഗിലേക്ക് അടുത്ത വമ്പന്‍ നീക്കം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും. സൗദി പ്രോലീഗിലെ അല്‍ എത്തിഹാദിലേക്ക് യൂറോപ്പിലെ തന്നെ നിലവില്‍ കളിക്കുന്നവരിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കെവിന്‍ പോയേക്കുമെന്ന് റിപ്പോര്‍ട്ട്. സിറ്റിയുടെ ഏറ്റവും പ്രധാന താരങ്ങളില്‍ ഒരാളായ ഡെബ്രൂയന് ഓഫര്‍ വെച്ചിരിക്കുന്നത് അല്‍ എത്തിഹാദ് ആണ്. ബെല്‍ജിയന്‍ മിഡ്ഫീല്‍ഡറുടെ കരാര്‍ 2024-25 സീസണോടെ സിറ്റിയില്‍ അവസാനിക്കാനിരിക്കെ താരത്തിന്റെ പ്രഥമ ചോയ്‌സ് സൗദി പ്രോലീഗ് ആയേക്കും. Read More…

Sports

പന്തില്‍ നോക്കാതെ വലകുലുക്കും ! യൂറോപ്പിലെ ഏറ്റവും മികച്ച പെനാല്‍റ്റി സ്‌കോറര്‍ ആരാണ്?

യൂറോപ്യന്‍ കപ്പ് കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള്‍ ഇംഗ്‌ളണ്ടിന്റ ഇവാന്‍ ടോണിക്ക് തലക്കെട്ടുകളില്‍ ഇടം നേടുകയാണ്. ഫുട്‌ബോളിലെ ഏറ്റവും മികച്ച പെനാല്‍റ്റി ടേക്കര്‍ എന്ന നിലയിലാണ് ഇവാന്‍ ടോണി ശ്രദ്ധേയനാകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ യൂറോ 2024 ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇവാന്‍ ടോണി നേടിയ നോ-ലുക്ക് പെനാല്‍റ്റി ആരാധകരെ ഞെട്ടിച്ചിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ട് നല്‍കുന്ന കടുത്ത സമ്മര്‍ദത്തിന്റെ അന്തരീക്ഷത്തില്‍, ടോണി ജാന്‍ സോമറിനെ നോക്കിക്കൊണ്ട് പന്ത് താഴെയുള്ള മൂലയിലേക്ക് അടിച്ചു. ”ഞാന്‍ ഒരിക്കലും പന്തിലേക്ക് നോക്കാറില്ല. ആളുകള്‍ക്ക് ഇത് വിചിത്രമാണെന്ന് തോന്നിയേക്കാം, Read More…

Sports

അതേ അച്ഛന്‍… അതേ മകന്‍ ; യൂറോയില്‍ പിതാവിന്റെ പൈതൃകം ആര് കയ്യാളും?

ഫുട്‌ബോള്‍ എല്ലാക്കാലത്തും കൗതുകങ്ങളുടെ കൂടെ കളിയാണ്. ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ 2024 ടൂര്‍ണമെന്റും അക്കാര്യത്തില്‍ വ്യത്യസ്തമല്ല. മുമ്പ് യൂറോയില്‍ സ്വന്തം രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞ നിരവധി മുന്‍ താരങ്ങളുടെ മക്കളാണ് ഇത്തവണ അവരവരുടെ രാജ്യത്തിന്റെ ജഴ്‌സിയില്‍ എത്തുന്നത്. നിരവധി ആണ്‍മക്കള്‍ തങ്ങളുടെ അഭിമാനിയായ പിതാക്കന്മാരെ അനുസ്മരിപ്പിച്ചിട്ടുണ്ട്. 1998 ലോകകപ്പും 2000 യൂറോയും നേടിയ മുന്‍ ഫ്രഞ്ച് ഡിഫന്‍ഡറാണ് ലിലിയന്‍ തുറാം. 1998ലെ സെമിഫൈനലില്‍ ക്രൊയേഷ്യക്കെതിരെ രണ്ടു ഗോളുകളും നേടി. ഫ്രാന്‍സ് ക്യാപ്റ്റന്‍ കൈലിയന്‍ എംബാപ്പെയ്ക്കൊപ്പം മുന്‍നിരയില്‍ മുന്നേറുന്ന Read More…

Sports

കോപ്പ കഴിയുമ്പോള്‍ അര്‍ജന്റീനയുടെ വലിയ താരം ലിയോണേല്‍ മെസ്സി കളം വിട്ടേക്കും

ലോകത്തുടനീളമുള്ള ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പോടെ ലിയോണേല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോള്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന കോപ്പ അമേരിക്ക അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീമിനൊപ്പം ലയണല്‍ മെസ്സിയുടെ അവസാന അധ്യായത്തെ അടയാളപ്പെടുത്തും. മിക്കവാറും അമേരിക്കയിലാകും മെസ്സിയുടെ കരിയര്‍ അവസാനിക്കുക. ടൂര്‍ണമെന്റില്‍ ലോകകപ്പ് ജേതാവിന് 37 വയസ്സ് തികയും. യൂറോപ്പില്‍ രണ്ടു പതിറ്റാണ്ടിന് ശേഷം അമേരിക്കയിലെ ഇന്റര്‍മിയാമിയില്‍ ചേര്‍ന്നിരിക്കുന്ന മെസ്സി വിരമിക്കല്‍ തീയതി നിശ്ചയിച്ചിട്ടില്ല. 2026 ല്‍ ആറാമത്തെ ലോകകപ്പ് കളിക്കാന്‍ താരത്തിന് Read More…

Sports

യൂറോപ്പിലെ ഏറ്റവും സമ്പന്നനായ ഫുട്‌ബോളര്‍ ആരാണെന്നറിയാമോ? ഇംഗ്‌ളണ്ടിന്റെ നായകന്‍ രണ്ടാമന്‍

യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും സമ്പന്നനായ ഫുട്‌ബോളര്‍ ആരാണെന്നറിയാമോ? ഫ്രാന്‍സിന്റെ ഇതിഹാസതാരം കിലിയന്‍ എംബാപ്പേ. പുതിയ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പിലെ മറ്റേതൊരു കളിക്കാരനേക്കാളും ഇരട്ടിയിലേറെയാണ് കൈലിയന്‍ എംബാപ്പെ സമ്പാദിക്കുന്നത്. എല്‍ എക്യൂപ്പാണ് യൂറോപ്പില്‍ നടക്കുന്ന അഞ്ചു സുപ്രധാന ലീഗുകളിലെ ഏറ്റവും സമ്പന്നരായ കളിക്കാരെ പട്ടിക ചെയ്തത്. കരാര്‍ എംബാപ്പെയെ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനാക്കി, ഫോര്‍വേഡ് ഓരോ മാസവും 6 മില്യണ്‍ യൂറോയാണ് നേടുന്നത്. പട്ടികയിലെ രണ്ടാമത്തെ കളിക്കാരന്റെ ഇരട്ടിയിലധികം പ്രതിഫലം Read More…

Sports

റൊണാള്‍ഡോ ഇല്ലെങ്കിലും പോര്‍ച്ചുഗലിന് ഒരു കുഴപ്പവുമില്ല ; കൂട്ടുകാര്‍ ചേര്‍ന്ന് സ്വീഡനെ പഞ്ഞിക്കിട്ടു

ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും മറ്റ് നിരവധി പ്രധാന കളിക്കാര്‍ക്കും വിശ്രമം അനുവദിച്ചിട്ടും പോര്‍ച്ചുഗല്‍ സ്വീഡനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ വമ്പന്‍ ജയം നേടി. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കായിരുന്നു വിജയം. റാഫേല്‍ ലിയോ, മാത്യൂസ് നൂണ്‍സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ഗോങ്കലോ റാമോസ്, ബ്രൂമ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഗുസ്താഫ് നില്‍സണ്‍, വിക്ടര്‍ ജിയോകെറസ് എന്നിവരും സ്വീഡന് വേണ്ടി സ്‌കോര്‍ഷീറ്റില്‍ ഉണ്ടായിരുന്നു. പോര്‍ച്ചുഗീസ് പരിശീലകനെന്ന നിലയില്‍ മാനേജര്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ വിജയക്കുതിപ്പ് 11 മത്സരങ്ങളിലേക്ക് വ്യാപിച്ചു, 41 Read More…

Sports

നെയ്മര്‍ ജൂണിയര്‍ തിരിച്ചുവരവിന് ; കോപ്പാ അമേരിക്കയില്‍ ബ്രസീലിനായി ഇറങ്ങിയേക്കും

മാസങ്ങളായി പരിക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ പ്രതിഭ നെയ്മര്‍ ജൂനിയര്‍ മടങ്ങിവരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കായികപരിശീലനം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് താരം വിവരമറിയിച്ചത്. പരുക്കിന് ശേഷം വഴക്കം പ്രകടമാക്കുന്ന സ്‌ട്രെച്ചിംഗ് എക്‌സര്‍സൈസ് ചെയ്യുന്നതിന്റെ നിരവധി ചിത്രങ്ങള്‍ ബ്രസീലിയന്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബ്രസീല്‍ ഡ്യൂട്ടിയിലായിരിക്കെ 32 കാരനായ ഫോര്‍വേഡ് പരിക്കേറ്റ് ഒരു മാസത്തിന് ശേഷം ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് വെളിപ്പെടുത്തി. ആ വലിയ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ നെയ്മറിന് Read More…