പാമ്പിനെ തുരത്താന്‍ ചെരുപ്പെറിഞ്ഞപ്പോള്‍ ആ ചെരുപ്പും കൊണ്ട് പാമ്പ് രക്ഷപ്പെട്ടു. കൗതുകകരമായി തോന്നിയേക്കാം. എന്നാല്‍ സംഭവം നടന്നത് ഉത്തരേന്ത്യയിലാണ്. പാമ്പ് വീട്ടിലേക്ക് കയറാനായി ശ്രമിക്കുന്നുവെന്ന് തോന്നിയതോടെ ഒരു യുവതി ചപ്പല്‍ എറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പാമ്പ് ആവട്ടെ ആ ചെരുപ്പുംകൊണ്ട് സ്ഥലം വിട്ടു. എന്നാല്‍ ഇത് കണ്ട് യുവതി പൊട്ടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് ഇഴഞ്ഞ് പുല്‍നിറഞ്ഞ ഭാഗത്ത് പാമ്പ് മറയുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായിരുന്നു. പലരും രസകരമായ കമന്റുകളുമായിയാണ് എത്തിയത്.” ചെരുപ്പ് കള്ളന്‍” എന്നാണ് ചിലര്‍ Read More…
Tag: snake
ഒരു പാമ്പ് കാരണം വൈദ്യുതി തടസ്സം നേരിട്ടത് 11, 700 ഓളം താമസക്കാര്‍ക്ക്; സംഭവം ഇങ്ങനെ
പാമ്പിനെ എല്ലാവര്‍ക്കും പേടിയാണ്. പാമ്പിന്റെ കടിയേറ്റ് ആളുകള്‍ മരണപ്പെട്ടതായും നമ്മുക്കറിയാം. എന്നാല്‍ ഒരു പാമ്പ് ഒരു പ്രദേശത്തെ 11,700 ഓളം താമസക്കാര്‍ക്ക് വൈദ്യുതി ഇല്ലാത്താക്കിയതിന് കാരണമായതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ ? സംഭവം സത്യമാണ്. വിര്‍ജീനിയയിലെ ന്യുപോര്‍ട്ട് ന്യൂസ് , ക്രിസ്റ്റഫര്‍ ന്യുപോര്‍ട്ട് യുണിവേഴ്സിറ്റി എന്നീ പ്രദേശങ്ങളിലാണ് വെദ്യുതി മുടങ്ങിയത്. പാമ്പ് ട്രാന്‍സ്ഫോറില്‍ കയറിയതിന് പിന്നാലെ വൈദ്യുതി തടസ്സപ്പെടുകയായിരുന്നു. പാമ്പ് കയറിയാതാവട്ടെ ഉയര്‍ന്ന വോള്‍ട്ടേജുള്ള ട്രാന്‍സ്ഫോര്‍മറിലാണ്. എന്നാല്‍ സംഭവം നടന്ന് ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ അധികൃതര്‍ വൈദ്യുതി പുനസ്ഥാപിച്ചു. Read More…
‘പവര്‍’ കാണിക്കാന്‍ കടിച്ചുതിന്നത് പാമ്പിനെ; ജയിലില്‍ നിന്നിറങ്ങിയ പ്രതിയുടെ വീഡിയോ വൈറല്‍
കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പാമ്പ് ഒരു ഭക്ഷണവിഭവമാണ്. അത്തരത്തിലുള്ള ദൃശ്യങ്ങളും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സംഭവം ഇന്ത്യയിലാണ്. യു പി ഫത്തേപുരില്‍ ഗംഗാ പ്രസാദ് എന്നയാള്‍ പുഴയില്‍നിന്നും ലൈവായി പാമ്പിനെ പിടിച്ച് കടിച്ചുതിന്നുകയായിരുന്നു. മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ഗംഗാ പ്രസാദ്. തന്റെ വീര്യം ഒട്ടം തന്നെ കുറഞ്ഞട്ടില്ലായെന്ന് കാണിക്കുന്നതിനായാണ് ഗംഗാ പ്രസാദ് വിഷമുള്ള പാമ്പിനെ പുഴയില്‍നിന്ന് പിടിച്ചത്. കടിച്ചത് പാമ്പിന്റെ കഴുത്തിന്റെ ഭാഗത്തും. എന്നാല്‍ Read More…
35 ദിവസത്തിനിടെ പാമ്പ് കടിച്ചത് ആറ് തവണ; വീട് മാറിയിട്ടും രക്ഷയില്ല, അവിടെയും പാമ്പ്
പാമ്പുകടികൊണ്ട് ജീവിതം പൊറുതിമുട്ടിയ ഒരു യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ സൗരഗ്രാമത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.വെറും 35 ദിവസങ്ങള്‍ക്കിടെ ആറു പ്രാവശ്യമാണ് വികാസ് ദുബെ എന്ന ഇയാളെ പാമ്പ് കടിച്ചത്. ഒരോതവണ കടിയേല്‍ക്കുമ്പോഴും യുവാവ് ആശുപത്രിയില്‍ പോയി ചികിത്സ തേടും, ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീണ്ടും പാമ്പ് കടിക്കും. ഇത് തുടര്‍സംഭവമായതോടെ എന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ് ഈ യുവാവ്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് വികാസിനെ ആദ്യമായി പാമ്പ് കടിച്ചത്. ഉറക്കത്തിനുശേഷം കിടക്കയില്‍ നിന്ന് ഉണര്‍ന്നെണീറ്റ് വരുമ്പോഴായിരുന്നു ആദ്യത്തെ Read More…
ഇണയുമായി സ്പര്‍ശമില്ലാതെ 14 കുഞ്ഞുങ്ങളെ പ്രസവിച്ച് മലമ്പാമ്പ്; ബ്രസീലിയന്‍ റെയിന്‍ബോ ബോവ ‘റൊണാള്‍ഡോ’ കൗതുകമായി…!
ഇണയുമായി സ്പര്‍ശം ഉണ്ടാകാതെ മലമ്പാമ്പ് കുഞ്ഞുങ്ങളെ വിരിയിച്ചു. ബ്രിട്ടനിലെ സിറ്റി ഓഫ് പോര്‍ട്‌സ്മൗത്ത് കോളേജിലെ സംരക്ഷണ കേന്ദ്രത്തിലാണ് ശാസ്ത്ര വിദഗ്ദ്ധരെ വിസ്മയിപ്പിച്ച് ബ്രസീലില്‍ നിന്നും കൊണ്ടുവന്ന 13 വയസ്സുള്ള ‘റൊണാള്‍ഡോ’ എന്ന പാമ്പ് ആണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ സയന്‍സ് വിദ്യാര്‍ത്ഥികള്‍ അസാധാരണമായ ഒരു ജീവശാസ്ത്ര പാഠം നല്‍കിയത്. ആറടി നീളമുള്ള ബ്രസീലിയന്‍ റെയിന്‍ബോ ബോവയുടെ 14 കുഞ്ഞുങ്ങള്‍ അപൂര്‍വമായ ഒരു ‘ജനന’ത്തിന്റെ ഭാഗമാണെന്ന് കോളേജിലെ വിദഗ്ധര്‍ വിശ്വസിക്കുന്നു. ‘പാര്‍ഥെനോജെനിസിസ്’ എന്ന് വിളിക്കുന്ന ഒരു ഈ Read More…
പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പുമായി ആശുപത്രിയില്‍, ഞെട്ടിയത് ജീവനക്കാര്‍
കര്‍ണാടകയിലെ ബെലഗാവി ജില്ലാ ആശുപത്രിയില്‍ പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പുമായി എത്തിയത് ജീവനക്കാരെ ഞെട്ടിച്ചു. തനിക്ക് ശരിയായ ചികിത്സ കിട്ടുന്നതിന് വേണ്ടിയാണ് ഇയാള്‍ പാമ്പുമായി എത്തിയത്. വീട്ടിലേക്ക് കയറിവന്ന പാമ്പിനെ പിടികൂടി ഗ്രാമത്തന്റെ പ്രാന്തപ്രദേശത്ത് വിട്ടയയ്ക്കുന്നതിനിടയിലായിരുന്നു ഇയാള്‍ക്ക് കടിയേറ്റത്. ബലഗാവി താലൂക്കിലെ ഹുഞ്ചനട്ടി ഗ്രാമവാസിയായ ഷാഹിദിന് പാമ്പിനെ പിടിക്കാനുള്ള കഴിവുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു. പിരിമുറുക്കമുള്ള സാഹചര്യത്തിലും ശാന്തത കൈവിടാതെ ഷാഹിദ് വീണ്ടും പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് പാത്രത്തിലാക്കി ആശുപത്രിയില്‍ എത്തിച്ചു. പ്ലാസ്റ്റിക് പെട്ടിയില്‍ അടച്ച പാമ്പിനെ കണ്ട് ആശുപത്രി Read More…
പാമ്പുകളില്ലാത്ത രാജ്യങ്ങളുമുണ്ട് ; ന്യൂസിലന്റില്‍ മൃഗശാലയില്‍ പോലും ഇല്ല…!
മനുഷ്യര്‍ക്ക് ഏറ്റവും പേടിയുള്ള ജീവികളിലാണ് പാമ്പ്് പെടുന്നത്. നമ്മുടെ ഗ്രഹത്തില്‍ കാണപ്പെടുന്ന ഏറ്റവും അപകടകരമായ മൃഗങ്ങളില്‍ ചിലതായി പാമ്പുകളെ കണക്കാക്കുന്നു. ലോകത്ത് മരണപ്പെടുന്നവരില്‍ പാമ്പുകടിയേറ്റ് മരണപ്പെടുന്ന ഒരു നല്ല വിഭാഗം മനുഷ്യരുണ്ട്. എന്നാല്‍ പാമ്പിനെ തീരെ പേടിക്കേണ്ടാത്ത ദേശവും ഈ ഭൂമിയിലുണ്ട്്. ലോകത്തെ മിക്കവാറും എല്ലായിടത്തും പാമ്പുകള്‍ കാണപ്പെടുന്നു. ന്യൂസിലാന്‍ഡ് എന്ന രാജ്യം ഒഴികെ. പാമ്പുകളില്ലാത്ത രാജ്യം എന്നറിയപ്പെടുന്ന ന്യൂസിലാന്റിന് അങ്ങിനെയായതിന് നന്ദി പറയേണ്ടത് അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനാണ്. ദക്ഷിണധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യത്ത് ഉരഗങ്ങളുടെ Read More…
ലോകത്തെ ഏറ്റവും വലിയ പാമ്പ്; 26 അടിനീളവും 440 കിലോ ഭാരവുമുള്ള ഗ്രീന്‍ അനാക്കോണ്ടയെ ക്രൂരമായി വെടിവെച്ചു കൊന്നു
ശാസ്ത്രലോകം കണ്ടെത്തി ഒരു മാസം പിന്നിടും മുമ്പ് ഇതുവരെ കണ്ടെത്തിയിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ ക്രൂരമായി വേട്ടക്കാര്‍ വെടിവച്ചു കൊന്നു. അഞ്ചാഴ്ച മുമ്പ് ആമസോണ്‍ മഴക്കാടുകളില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ‘അന ജൂലിയ’ എന്ന് പേരിട്ടിരിക്കുന്ന 26 അടി നീളവും 440 കിലോ ഭാരമുള്ള വടക്കന്‍ ഗ്രീന്‍ അനക്കോണ്ടയാണ് ചത്തത്. ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന പാമ്പിന് ഒരു കാറിന്റെ ടയര്‍ പോലെ കട്ടിയുള്ളതും മനുഷ്യന്റെ തലയോളം വലിപ്പവുമുണ്ടായിരുന്നു. അനയെ ഫെബ്രുവരിയില്‍ കണ്ടെത്തിയ ശേഷം ലോകത്തിലെ ഏറ്റവും Read More…