മുംബൈ: നഗരത്തിലെ പ്രത്യേക കോടതിയില്‍ കെട്ടിക്കിടക്കുന്ന ഏറ്റവും പഴയ മയക്കുമരുന്നു കേസുകളില്‍ ഒന്നില്‍ തിങ്കളാഴ്ച സാന്താക്രൂസ് വ്യവസായിയെ കുറ്റക്കാരന്നെ കണ്ടെത്തി കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. 37 വര്‍ഷം പഴക്കമുള്ള കേസിലായിരുന്നു വിധി വന്നത്. 2.61 കോടി രൂപ വിലമതിക്കുന്ന 4,365 കിലോ ഹാഷിഷ് ഡ്രമ്മില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസ്. സുഗന്ധവ്യഞ്ജനത്തിന്റെ കയറ്റുമതിയുടെ മറവില്‍ ലണ്ടനിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പ്രതിയായ നിതിന്‍ ഭാനുശാലി എന്ന 65 കാരന് വധശിക്ഷ നല്‍കണമെന്നായിരുന്ന പ്രോസിക്യൂഷന്‍ വാദം. Read More…