ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും പലാഷ് മുച്ചലിന്റെയും വിവാഹം മാറ്റിവെച്ചതിന് പിന്നില്‍ വരന്‍ പലാഷ് മുച്ചലിന്‍റെ മറ്റുബന്ധങ്ങളെന്ന് അഭ്യൂഹം. തുടക്കത്തിൽ മന്ദാനയുടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് കാലതാമസത്തിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പലാഷ് മേരി ഡി കോസ്റ്റ എന്ന കൊറിയോഗ്രാഫറുമായി നടത്തിയതെന്ന് കരുതുന്ന സ്വകാര്യ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലൊരഭ്യൂഹം പ്രചരിക്കുന്നത്. ഞായറാഴ്ചയായിരുന്നു സ്മൃതിയും പലാഷുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതി തന്റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് Read More…
Tag: Smriti Mandhana
സ്മൃതി മന്ഥനയുടെ പിതാവിന് ഹൃദയാഘാതം; വിവാഹ വേദിയിലേക്ക് ഇരച്ചെത്തി ആംബുലൻസ്, ചടങ്ങുകള്‍ മാറ്റി
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സംഗീതസംവിധായകന്‍ പലാശ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതായി താരത്തിന്റെ മാനേജർ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് വിവാഹ വേദിയിലേക്ക് ആംബുലൻസ് എത്തി ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്കു മാറ്റി. സ്മൃതിയും കുടുംബവും പിതാവിനൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. ശ്രീനിവാസ് മന്ഥനയുടെ Read More…
ഏകദിന ബാറ്റിങ് റാങ്കിങ്: സ്മൃതിയെ മറികടന്ന് വോൾവാർട്ട് ഒന്നാമത്; ജെമീമക്കും വൻകുതിപ്പ്
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് ഒന്നാം സ്‌ഥാനം നഷ്‌ടപ്പെട്ടു. വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിയടിച്ച ദക്ഷിണാഫ്രിക്കന്‍ നായികയും ഓപ്പണറുമായ ലോറ വോള്‍വാദാണു പുതിയ ഒന്നാം സ്‌ഥാനക്കാരി.രണ്ട് സ്‌ഥാനങ്ങള്‍ കയറിയാണു ലോറ ഒന്നിലെത്തിയത്. ലോകകപ്പില്‍ ആകെ 571 റണ്ണെടുത്ത ലോറ 814 റേറ്റിങ് പോയിന്റാണു നേടിയത്. സെമി ഫൈനലിലും ഫൈനലിലും ദക്ഷിണാഫ്രിക്കന്‍ നായിക സെഞ്ചുറിയടിച്ചു. ലോകകപ്പ് തുടങ്ങുമ്പോള്‍ ഒന്നാം സ്‌ഥാനത്തായിരുന്നു സ്‌മൃതി ഒരു സ്‌ഥാനം താണ് Read More…
‘ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയണം, ഇനി സ്മൃതി നയിക്കണം’: ലോകകപ്പ് ജയത്തിന് തൊട്ടുപിന്നാലെ മുൻ ക്യാപ്റ്റൻ
നവിമുംബൈ∙ ലോകകപ്പ് കിരീടത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുത്തമിട്ടതിന്റെ ആവേശത്തിലാണ് രാജ്യം മുഴുവൻ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ലോക ചാംപ്യന്മാരായതിനു പിന്നാലെ ആരംഭിച്ച ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും അഭിനന്ദനങ്ങളും ചർച്ചകളും കൊഴുക്കുകയാണ്. ഇതിനിടെ ഫൈനൽ പോരാട്ടത്തെക്കുറിച്ചും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാവിയെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയർന്നുവന്നു. അതിൽ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി പറഞ്ഞതു ശ്രദ്ധനേടി. ലോകകപ്പ് കിരീടത്തിനു പിന്നാലെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ Read More…
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരം; ലോക റെക്കോഡുമായി സ്‌മൃതി മന്ദാന
വിശാഖപട്ടണം: ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡ്. വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരമാണ് സ്‌മൃതി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന വനിതാ ഏകദിന ലോകകപ്പ് മത്സരത്തിനിടെയാണു താരം 1000 റണ്‍ തികച്ചത്. 1000 തികയ്‌ക്കാന്‍ സ്‌മൃതിക്ക് 18 റണ്‍ കൂടി മതിയായിരുന്നു. സോഫി മൊളിനക്‌സ് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്ത് സിക്‌സറടിച്ചതോടെയാണു സ്‌മൃതി റെക്കോഡ് ബുക്കില്‍ ഇടം പിടിച്ചത്. വനിതാ ഏകദിനത്തില്‍ 500 റണ്‍ Read More…
വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ വേഗമേറിയ സെഞ്ച്വറി; സ്മൃതി മന്ദാന ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡ് തകര്‍ത്തു
വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ വേഗമേറിയ സെഞ്ച്വറി നേടി സ്മൃതി മന്ദാന ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡ് തകര്‍ത്തു. വനിതാ ഏകദിനത്തില്‍ പത്തോ അതിലധികമോ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമായി. ജനുവരി 15 ബുധനാഴ്ച രാജ്കോട്ടില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ഏകദിനത്തില്‍ അയര്‍ലന്‍ഡിനെതിരെ വെറും 70 പന്തില്‍ സ്മൃതി സെഞ്ച്വറി അടിച്ചു. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 87 പന്തില്‍ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ പേരിലാണ് വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡാണ് മറികടന്നത്. 2017 ഡെര്‍ബിയില്‍ Read More…
‘ഞാന്‍ അവളുടെ കാമുകന്‍’ സ്മൃതി മന്ദനയുമായുള്ള പ്രണയം വെളിപ്പെടുത്തി പലാഷ് മുച്ചല്‍
കളികൊണ്ടും അഴക് കൊണ്ടും വനിതാക്രിക്കറ്റിലെ ഗ്‌ളാമര്‍താരമാണ് ഇന്ത്യയുടെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെയും താരമായ സ്മൃതി മന്ദന. സംഗീത സംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമായ പലാഷ് മുച്ചലുമായി താരം ഡേറ്റിംഗ് നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ച് നാളുകളായി അങ്ങാടിപ്പാട്ടാണ്. രണ്ടുപേരെയും ഒരുമിച്ച് പലയിടത്തും മാധ്യമങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും രണ്ടുപേരും ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല. എന്തായാലും തങ്ങളുടെ ബന്ധത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് പലാഷ്. പലാഷ് മുച്ചല്‍ സ്മൃതി മന്ദാനയെക്കുറിച്ച് ആദ്യമായി ആരാധകരോട് തുറന്നുപറയുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം പൊതുജനങ്ങളുടെ Read More…
ഒരാളെങ്കിലും ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നത് അച്ഛന്റെ ആഗ്രഹം ; നെറ്റ്‌സില്‍ ചേട്ടന്റെ പുറകില്‍ നിന്നു ബാറ്റ് ചെയ്ത് പഠിച്ചെന്ന് സ്മൃതി
നെറ്റ്‌സില്‍ സഹോദരന്റെ പുറകില്‍ നിന്നാണ് ബാറ്റ് ചെയ്യാന്‍ പഠിച്ചതെന്ന് ഇന്ത്യന്‍ വനിതാക്രിക്കറ്റിലെ സൂപ്പര്‍താരം സ്മൃതി മന്ദന. വലംകൈ വശമുള്ള താന്‍ ചേട്ടന്‍ ഇടംകയ്യനായതിനാല്‍ അവന് പിന്നില്‍ നിന്നും ബാറ്റ് ചെയ്യാന്‍ പഠിച്ചതിനെ തുടര്‍ന്നാണ് ഇടംകൈ ബാറ്ററായി മാറിയതെന്നും പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന സ്മൃതിമന്ദാന അമിതാഭ്ബച്ചന്റെ കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ വെച്ചാണ് താന്‍ ക്രിക്കറ്റിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞത്. തന്റെ സഹോദരന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് കണ്ടാണ് തന്റെ ബാറ്റിംഗ് വലംകൈയ്യന്‍ എന്നതില്‍ Read More…
ആരാധകന്മാരുടെ ഹൃദയം തകര്‍ത്ത് സ്മൃതി മന്ദന; കാമുകന്‍ പലാഷിന്റെ ഫോട്ടോ പുറത്തുവന്നു
സൗന്ദര്യം കൊണ്ടും കളിമികവ് കൊണ്ടും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്താരം സ്മൃതി മന്ദനയ്ക്ക് ലോകത്തുടനീളം അനേകം ആരാധകന്മാരുണ്ട്. എന്നാല്‍ ഏഷ്യന്‍ഗെയിംസ് സ്വര്‍ണ്ണമെഡല്‍ നേട്ടത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ പലാഷ് എന്ന യുവാവ് പുറത്തുവിട്ട ചിത്രം അനേകം ആരാധകരുടെ ഹൃദയമാണ് തകര്‍ത്തത്. ടീം ചാംപ്യന്മാരായതിന്റെ രാജ്യവ്യാപകമായ ആഹ്ലാദങ്ങള്‍ക്കിടയില്‍, ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അഭിമാനത്തോടെ സ്വര്‍ണ്ണ മെഡലും വഹിച്ചു കാമുകനെന്ന് ആരോപിക്കപ്പെടുന്ന പലാഷ് മുച്ചലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. പലാഷ് തന്റെ കൈയില്‍ കൊതിച്ച മെഡല്‍ പിടിച്ചപ്പോള്‍, സ്മൃതി വിടര്‍ന്ന ചിരിയോടെ Read More…









