Lifestyle

പുതുവര്‍ഷത്തില്‍ പുകവലിശീലം ഉപേക്ഷിച്ചാലോ? ഈ 10 മാര്‍ഗങ്ങള്‍ പിന്തുടരാം

പുതുവര്‍ഷമാണ്. നമ്മുടെ ആരോഗ്യത്തിന് ഹാനകരമെന്ന് ഉറപ്പുള്ള ദു:ശ്ശീലങ്ങള്‍ എന്നെന്നേക്കുമായി നിര്‍ത്താന്‍ ഉറച്ച തീരുമാനമെടുക്കാനുള്ള മുഹൂര്‍ത്തം. അതില്‍ ആദ്യത്തേതുതന്നെയാണ് പുകവലി. ആത്മഹത്യാപരമായ ഈ ശീലത്തില്‍ നിന്നും എത്രയും വേഗം മോചനം നേടുക അനിവാര്യമാണ്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും രക്ഷയാണ് ഇതിലൂടെ നേടുന്നത്. ശരിയായ ഇച്ഛാശക്തിയും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ ആര്‍ക്കും അതിന് കഴിയും ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്ന ദുശീലമാണ് പുകവലി. അതില്‍ നിന്നുള്ള മോചനം അത്ര ലളിതമല്ല. പുകവലിയില്‍ നിന്ന് രക്ഷ നേടുവാനുള്ള ഏറ്റവും നല്ല മാര്‍ഗം Read More…

Health

കറ മായില്ല, പുകവലി ആരോഗ്യത്തിനും പല്ലിനും ഹാനികരം

പുകവലിമൂലം പല്ലുകളില്‍ കറവരാനുള്ള സാധ്യത അധികമാണ്. മഞ്ഞയും തവിട്ടും നിറത്തിലും പല്ലിലുണ്ടാക്കുന്ന ഈ കറ അത്ര പെട്ടെന്ന് കളയാനാവില്ല. പുകയിലയിലെ നിക്കോട്ടിന്‍ നിറമില്ലാത്ത വസ്തുവാണെങ്കിലും അവ ഓക്സിജനുമായി ചേരുമ്പോള്‍ മഞ്ഞ നിറമാകുകയും പല്ലില്‍ കറകളായി മാറുകയും ചെയ്യുന്നു. ഇതിന്റെ കൂടെ സിഗററ്റിലെ ടാര്‍ കൂടി ചേരുമ്പോള്‍ ഒരുപാട് പ്രത്യാഘാതങ്ങള്‍ പല്ലിലെ ഇനാമലിന് ഉണ്ടാകും. താരതമ്യേന ഹാനി കുറഞ്ഞ വേപ്പിങ് പോലും പല്ലില്‍ കറകള്‍ ഉണ്ടാക്കാമെന്ന് ദന്തഡോക്ടര്‍ പറഞ്ഞു. പുകവലി പല്ലുകള്‍ക്കുണ്ടാക്കുന്ന ആഘാതം കറയില്‍ മാത്രം ഒതുങ്ങുന്നതല്ല. നിക്കോട്ടിന്‍ Read More…

Lifestyle

പുകവലിക്കാന്‍ തോന്നുമ്പോള്‍ ഈ പഴങ്ങള്‍ കഴിച്ചു ​ നോക്കൂ….

പുകവലി ശീലം ഒഴിവാക്കാന്‍ പലരും കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടാകാം. ആരോഗ്യത്തിന് ഹാനികരമായ പുകവലിശീലം ഇല്ലാതാക്കാന്‍ ചില ഭക്ഷണങ്ങള്‍ കൊണ്ട് തന്നെ സാധിക്കും. ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങിയാല്‍ അത് നിങ്ങളുടെ പുകവലിയെ കുറയ്ക്കാന്‍ സഹായിക്കും. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം – വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാം. ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. പാല്‍ – പുകവലിക്കാന്‍ തോന്നുമ്പോള്‍ Read More…

Health

ഗര്‍ഭിണികളുടെ മാത്രമല്ല, അച്ഛന്മാരുടെ പുകവലിയും കുഞ്ഞിനെ ബാധിക്കും

ഗര്‍ഭിണികള്‍ പുകവലിച്ചാല്‍ അത് കുഞ്ഞിനെയും ബാധിക്കുമെന്ന് വളരെ മുന്‍പ് തന്നെ പഠനങ്ങളില്‍ തെളിയിച്ചിരുന്നു. എന്നാല്‍ അച്ഛന്മാരുടെ പുകവലിയും കുഞ്ഞിനെ ബാധിക്കുംഅമ്മമാരെ പോലെ തന്നെ അച്ഛന്മാരുടെ പുകവലിയും കുഞ്ഞിനെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. ഭാര്യയുടെ ഗര്‍ഭകാലത്ത് ഭര്‍ത്താക്കന്മാര്‍ പുകവലിച്ചാലും ആണ്‍മക്കളില്‍ ബീജോത്പ്പാദനം ഗണ്യമായി കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അച്ഛന്റെ പ്രായവും രോഗങ്ങളും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തില്‍ പ്രതിഫലിച്ചേക്കാം. മാത്രമല്ല പുകവലി ഒരാളുടെ DNA തകരാറിലാക്കുകയും അടുത്ത തലമുറയുടെ ബീജത്തിന്റെ DNAയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. പ്ലസ് വണ്‍ Read More…

Health

പുകവലി നിർത്താൻ എളുപ്പവഴികളുണ്ടോ? പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനവും ഇന്ത്യയിൽ

ലോകത്ത് 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗരറ്റ്, വാട്ടർ പൈപ്പുകൾ,പുകയില ചുരുട്ടുകൾ എന്നിവയുൾപ്പെടെ വിവിധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. പുകയില പ്രതിവർഷം 80 ലക്ഷം പേരെയാണ് കൊല്ലുന്നത്. പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങൾ ശേഖരിക്കാനും കൂടാതെ, സിഗരറ്റ്, ഗുട്ട്ക, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ Read More…

Crime

പാന്‍കടയില്‍ യുവതി സിഗററ്റ് വലിച്ചു ; തുറിച്ചുനോക്കിയെന്ന് ആരോപിച്ച് 28 കാരനെ കൊലപ്പെടുത്തി

നാഗ്പൂര്‍: പാന്‍ഷോപ്പില്‍ നിന്നു സിഗററ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയ 28 കാരനെ 24 കാരിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി. നാലു കൊച്ചു പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത്ത് രാത്തോഡിനെയാണ് ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. നാഗ്പൂരിലെ മാനേവാഡയിലെ ഒരു പാന്‍ഷോപ്പിന് മുന്നില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. സവിതാ സായരേ എന്ന സുഹൃത്തിനൊപ്പം പാന്‍ഷോപ്പില്‍ നിന്നും സിഗററ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ രത്തോഡ് തന്നെ തുറിച്ചുനോക്കുന്നതായി ജയശ്രീ പന്ധാരേ എന്ന യുവതിക്ക് തോന്നിയത് മുതലാണ് വഴക്ക് Read More…

Health

ഈ എട്ട് ശീലങ്ങള്‍ നിങ്ങളുടെ കരളിനെ അപകടത്തിലാക്കും

പഞ്ചാസാരയുടെ ഉയര്‍ന്ന അളവു മുതല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന മരുന്ന് വരെ നിങ്ങളുടെ കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു. അവയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. അമിതമദ്യപാനം- മദ്യത്തിന്റെ അമിത ഉപയോഗം കരളിനെ തകരാറിലാക്കുമെന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അമിത മദ്യപാനം ഫാറ്റിലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗവാസ്ഥകള്‍ക്ക് ഇടയാക്കുന്നു. മോശം ഭക്ഷണക്രമം- അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവറിന് കാരണമാകും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ പരിപ്പ് മുതലായവ Read More…