Lifestyle

കേവലം 5 മിനിറ്റിനുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം; ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍

സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്ത് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചിട്ടുള്ള കാത്തിരിപ്പായിരിക്കും ഒരുപക്ഷേ ഏറ്റവും വലിയ നരകം. എന്നാല്‍ ഈപ്രശ്‌നത്തിന് പരിഹാരവുമായി എത്തുകയാണ് ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ റിയല്‍മി. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍ അവര്‍ അവതരിപ്പിച്ചു. കേവലം 5 മിനിറ്റിനുള്ളില്‍ ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് പ്രത്യേകത. 320 ഡബ്‌ള്യൂ സൂപ്പര്‍സോണിക് ചാര്‍ജ്ജ് എന്ന് വിളിക്കപ്പെടുന്ന പുതിയ 320-വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഓഗസ്റ്റ് 14-ന് ചൈനയിലെ ഷെന്‍ഷെനില്‍ Read More…

Lifestyle

മുതിർന്നവരും കൗമാരക്കാരും സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ച് ‘ഡംബ്ഫോണുകളിലേക്ക്’ തിരിയുന്നു

ദീര്‍ഘനേരത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മനുഷ്യരുടെ ശാരീരിക- മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ധാരാളം പഠനങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. പ്രത്യേകിച്ച് കുട്ടികളിൽ. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനമനുസരിച്ച്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുന്നത് ഒരുതരം ആസക്തിയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിനു വിപരീതമായി അമേരിക്കയില്‍ മുതിർന്നവരും കൗമാരക്കാരും സ്‌മാർട്ട്‌ഫോണുകൾ ഉപേക്ഷിച്ച് ‘ഡംബ്’ മോഡല്‍ (പഴയ കീപാഡ് മാത്രമുള്ളവ) ഫോണുകളിലേയ്ക്ക് ചുവടുമാറുന്നു. കുട്ടികൾ മാത്രമല്ല, കുടുംബത്തിലുള്ള എല്ലാവരും കൂടുതല്‍ സമയം കുടുംബാംഗങ്ങളൊപ്പം ചിലവഴിക്കാന്‍ സഹായിക്കുന്നതിന് മാതാപിതാക്കളും ഡംബ്ഫോണുകളിലേക്ക് തിരിയുന്നു. യുവാക്കൾക്കിടയിലെ ഫോൺ Read More…

Lifestyle

22,000 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തു ; കിട്ടിയത് പൊതിഞ്ഞ കല്ലുകള്‍…!

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും എന്തെങ്കിലും കണ്ടാല്‍ അപ്പോള്‍ തന്നെ ഫോണ്‍ എടുത്ത് ഓര്‍ഡര്‍ ചെയ്യുന്നയാളാണോ നിങ്ങള്‍ ? എന്നാല്‍ വിലകൂടിയ ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുകയും ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് റിട്ടേണ്‍, എക്സ്ചേഞ്ച് പോളിസികളെക്കുറിച്ചുള്ള എല്ലാ നിര്‍ദ്ദേശങ്ങളും പരിശോധിക്കുന്നതും ഒരു നല്ല ശീലമായിരിക്കും. ഒരാള്‍ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണിന് പകരം വീട്ടുവാതില്‍ക്കല്‍ എത്തിച്ചത് കല്ലുകള്‍. ഗാസിയാബാദില്‍ നിന്നുള്ള ഫ്‌ലിപ്പ്കാര്‍ട്ട് ഉപഭോക്താവ് മാര്‍ച്ച് 28 ന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് 22,000 രൂപ വിലമതിക്കുന്ന ഒരു Read More…