Oddly News

വിവാഹം 8,000 അടി ഉയരെ മഞ്ഞുമൂടിയ പര്‍വ്വത ചെരിവില്‍; വധുവും പിതാവും എത്തിയത് സ്‌കീയിംഗ് നടത്തി

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്റെ ആധുനിക കാലത്ത് വിവാഹം അവിസ്മരണീയമാക്കാന്‍ ആള്‍ക്കാര്‍ എന്തെല്ലാമാണ് കാട്ടിക്കൂട്ടാറുള്ളത്. ഫ്രാന്‍സിലെ ജെസ്സും ലാഡിസ് ഹോഫ്‌കെന്‍സും തെരഞ്ഞെടുത്തത് ഫ്രാന്‍സിലെ മഞ്ഞുമൂടിയ ഷാമോണിക്‌സിലെ ബ്രെവന്റ് പര്‍വ്വത മുകളാണ്. വിവാഹവസ്ത്രം ധരിച്ച വധുവും പിതാവും 8,000 അടി ഉയരത്തില്‍ മഞ്ഞിലൂടെ സ്‌കീയിംഗ് നടത്തിയായിരുന്നു വിവാഹത്തിന് എത്തിയത്. മാര്‍ച്ച് 28 ന് ഫ്രാന്‍സിലെ ഷാമോണിക്‌സിലെ മോണ്ട് ബ്രെവന്റിന്റെ മുകളില്‍ 20 അതിഥികള്‍ സ്‌കീവറില്‍ ചരിവുകളില്‍ ഒത്തുകൂടിയ ചടങ്ങില്‍ ആയിരുന്നു ജെസ്സും ലാഡിസ് ഹോഫ്‌കെന്‍സും വിവാഹിതരായത്. വധുവിന്റെ പിതാവ് മകളോടൊപ്പം 60 Read More…