Movie News

സായിപല്ലവിയുടേതായി കാണിച്ചത് തന്റെ സ്വകാര്യ നമ്പർ; 1.1 കോടി രൂപയ്ക്ക് കേസ് നൽകി വിദ്യാര്‍ത്ഥി

തമിഴ്‌സിനിമയിലെ എല്ലാക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയിലേക്ക് കടന്നിരിക്കുന്ന അമരന്‍ സിനിമയുമായി ബന്ധപ്പെട്ട് പുതിയ തലവേദന. സിനിമയില്‍ തന്റെ സ്വകാര്യമൊബൈല്‍ നമ്പര്‍ അനധികൃതമായി നല്‍കിയെന്ന് ആരോപിച്ച് ചെന്നൈയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അമരന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് നല്‍കി. 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വി വി വാഗീശന്‍ എന്നയാളാണ് അമരന്റെ സൃഷ്ടാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ശിവകാര്‍ത്തികേയനും സായ് പല്ലവിയും അഭിനയിച്ച ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ച നമ്പര്‍ സായി പല്ലവിയുടേതാണെന്ന് വിശ്വസിച്ച കാഴ്ചക്കാരില്‍ നിന്ന് Read More…

Featured Movie News

‘ഞാന്‍ സായിപല്ലവിയുടെ വലിയ ആരാധകന്‍, ഒന്നിച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം’; മണി രത്‌നം

തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും അനേകം ആരാധകരെ സൃഷ്ടിച്ച നടി സായ് പല്ലവി ബോളിവുഡിലേക്കും കടക്കാനൊരുങ്ങുകയാണ്. അമരന്‍ എന്ന തമിഴ്ചിത്രമാണ് നടിയുടേതായി ഇനി വരാനുള്ളത്. മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതം പറയുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യ റെബേക്കയെയാണ് നടി അവതരിപ്പിക്കാന്‍ പോകുന്നത്. തെന്നിന്ത്യയില്‍ അനേകം ആരാധകരെ നേടിയ സായിപല്ലവിയ്ക്ക് ഒരു വിഐപി ആരാധകനുണ്ട്. അമരന്റെ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ മണിരത്നത്തിന് നടി സായ് പല്ലവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സംസാരവിഷയം. താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച അദ്ദേഹം Read More…

Movie News

ഹേ മിന്നലെ!! ശിവകാർത്തികേയൻ ചിത്രം അമരനിലെ ആദ്യ ഗാനം പുറത്ത്

ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് അമരൻ. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്. ഉലകനായകൻ കമൽ ഹാസൻ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ മിന്നലേ എന്ന ഗാനം ഇന്നലെ പുറത്ത് വന്നിരുന്നു. കാർത്തിക്ക് നേഹയുടെ വരികൾക്ക് ജി വി പ്രകാശ് ആണ് സംഗീതം നൽകിയിരിക്കുന്നത്.ഹരിചരനും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഭീകരർക്കെതിരായി പോരാടി വീരമൃത്യു Read More…

Movie News

മോഹന്‍ലാല്‍ മുരുകദോസ്- ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍; ഒപ്പം വിദ്യുത്ജമാലും മൃണാള്‍ ഠാക്കൂറും

ഗജിനിയും തുപ്പാക്കിയും കത്തയും ഏഴാം അറിവും ഉള്‍പ്പെടെയുള്ള വമ്പന്‍ ഹിറ്റുകളുമായി തമിഴ്‌സിനിമയുടെ ആധുനിക കാലത്തെ മുന്‍നിര സംവിധായകരില്‍ പെടുന്ന എ.ആര്‍. മുരുകദോസിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലുമെന്ന് റിപ്പോര്‍ട്ടുകള്‍. യുവനടന്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിനിമയില്‍ മോഹന്‍ലാലും ബോളിവുഡ് നടന്‍ വിദ്യൂത് ജമാലും ഉണ്ടാകുമെന്നാണ് വിവരം. താല്‍ക്കാലികമായി ‘എസ്‌കെ 23’ എന്ന് അറിയപ്പെടുന്ന ചിത്രം ഒരു ഔട്ട് ആന്റ് ഔട്ട് ആക്ഷന്‍ എന്റര്‍ടെയ്നറാണെന്ന് പറയപ്പെടുന്നു, ബോളിവുഡ് നടി മൃണാല്‍ താക്കൂര്‍ നായികയാകും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ Read More…

Movie News

‘ശിവ കാർത്തികേയനൊപ്പം ഈ ജന്മത്തിൽ ഒരുമിച്ച് പ്രവര്‍ത്തിക്കില്ല’ സംഗീത സംവിധായകൻ ഡി ഇമ്മാൻ

തമിഴകത്തിന്റെ പ്രിയ നായകനാണ് ശിവകാര്‍ത്തികേയന്‍. ഒരുപാട് ഹിറ്റ് സിനിമകള്‍ താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഡി ഇമ്മാൻ ശിവകാർത്തികേയനുവേണ്ടി നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ശിവകാര്‍ത്തികേടയന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ ഇമ്മാൻ ഒന്നിലധികം തവണ സഹകരിച്ചിട്ടുണ്ട്. താരത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ മാനം കൊത്തി പറവൈ മുതൽ തന്നെ ഇമ്മാന്‍ ഗാനങ്ങൾ രചിച്ചു. ശിവ ഒരു താരമായി ഉയർന്നതിൽ ഇമ്മാനും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സീമ രാജ, രജനി മുരുകൻ, Read More…

Movie News

ഷാരൂഖിന് വെച്ച സിനിമ മുരുകദോസ് തമിഴിലേക്ക് മാറ്റി ; ശിവകാര്‍ത്തികേയനെ നായകന്‍

ഗജിനി, തുപ്പാക്കി, കത്തി, സ്‌പൈഡര്‍, ഏഴാം അറിവ് തുടങ്ങി വ്യത്യസ്തവും വന്‍ഹിറ്റുകളുമായ ചിത്രങ്ങളുടെ സംവിധായകന്‍ എ.ആര്‍.മുരുകദോസ് വീണ്ടും വരുന്നു. ഇത്തവണ കൂട്ടിന് യുവനടന്‍ ശിവകാര്‍ത്തികേയനാണ്. സംവിധായകന്റെ ജന്മദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനവും വന്നിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. സിനിമയുടെ വിവരം സ്വന്തം സാമൂഹ്യമാധ്യമ പേജിലൂടെ ശിവകാര്‍ത്തികേയന്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് ഷാരൂഖിനൊപ്പം ഹിന്ദിയില്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. 2008 ല്‍ അമീര്‍ഖാനെയും അസിനെയും പ്രധാന വേഷത്തില്‍ Read More…