Health

പല്ലു വേദനയെ നിസാരമായി കാണേണ്ട, ചിലപ്പോള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം

ഹൃദയാഘാതത്തിന് മുന്നറിയിപ്പായി നമ്മള്‍ കരുതുന്നത് നെഞ്ചുവേദനയാണ്. എന്നാല്‍ ഇത് മാത്രമല്ല, വളരെ നിസാരം എന്ന് നമ്മള്‍ തള്ളികളയുന്ന പല്ല് വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ പാതകള്‍ ഒന്നു തന്നെയാണെന്നതാണ് ഇതിന് പിന്നിലുള്ള കാരണം. വേഗസ് നേര്‍വ് എന്ന നാഡീപാത കഴുത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിനെ ബാധിക്കുന്ന ഹൃദയാഘാതം പോലുള്ള സംഗതികള്‍ പല്ലിനും വേദനയുണ്ടാക്കും.പല്ലിന് പുറമേ തന്നെ കൈകള്‍, പുറം, താടി അടിവയര്‍ എന്നിവിടങ്ങളില്‍ ഹൃദയാഘാതത്തിന് മുന്നോടിയായി വേദന അനുഭവപ്പെടാറുണ്ടെന്നും Read More…