Featured Health

മടിയില്‍ വെച്ചാണോ ലാപ്‌ടോപ്പ് ഉപയോഗിയ്ക്കുന്നത്? പ്രത്യുത്പാദനപ്രശ്നം മുതല്‍ അര്‍ബുദത്തിനുവരെ കാരണമാകാം

ഇന്ന് മിക്ക ആളുകളും ജോലിയുടെ ഭാഗമായി ഉപയോഗിയ്ക്കുന്ന ഒന്നാണ് ലാപ്‌ടോപ്. എവിടെ ഇരുന്നും ജോലി ചെയ്യാം എന്നതാണ് ലാപ്‌ടോപ്പിന്റെ ഏറ്റവും വലിയ ഗുണം. എന്നാല്‍ പലരും സൗകര്യപ്രദമായി ലാപ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിയ്ക്കുന്ന ശീലം ഉണ്ട്. ലാപ്‌ടോപ്പ് മടിയില്‍ വയ്ക്കുന്നത് പക്ഷേ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മടിയില്‍ വച്ച് കൊണ്ട് ദീര്‍ഘകാലം ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും ഉപയോഗിക്കുന്നത് ഇതിലെ ഇലക്ട്രോമാഗ്‌നറ്റിക് ഫ്രീക്വന്‍സി റേഡിയേഷന്‍ മൂലമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം…… ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍ – Read More…

Featured Healthy Food

പ്രമേഹം മാത്രമല്ല, പഞ്ചസാര ശരീരത്തില്‍ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും?

ഭക്ഷണത്തിലെ അമിതമായ പഞ്ചസാര ശരീരത്തില്‍ പ്രമേഹം ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. പഞ്ചസാരയില്‍ കാര്യമായ പോഷകഗുണങ്ങള്‍ ഇല്ല. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം മാത്രമല്ല, ശരീരത്തില്‍ മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അവയെ കുറിച്ച് മനസിലാക്കാം….. രോഗപ്രതിരോധ സംവിധാനം – ശരീരത്തില്‍ വീക്കം വര്‍ധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ള Read More…

Health

ഇഞ്ചിക്ക് ആരോഗ്യഗുണങ്ങളേറെ, എന്നാല്‍ ഇവര്‍ ഇത് അധികം ഉപയോഗിച്ചാല്‍ അപകടം

ഇഞ്ചിക്ക് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും, അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിൽ, വയറുവേദന, രക്തസമ്മർദ്ദം കുറയുക, രക്തസ്രാവ സാധ്യത വർദ്ധിപ്പിക്കുക തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമാകും. ഗർഭിണികൾ, രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്ന് കഴിക്കുന്നവർ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവർ ഇത് ശ്രദ്ധയോടെ ഉപയോഗിക്കണം. ഇഞ്ചിയുടെ ദോഷവശങ്ങൾ അറിഞ്ഞിരിക്കുന്നത് സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും, വയറുവേദന കുറയ്ക്കുന്നതുമുൾപ്പെടെ നിരവധി ഗുണങ്ങളുള്ളതിനാൽ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഇഞ്ചി. ദഹനത്തെ സഹായിക്കുന്നതിനും, ഓക്കാനം കുറയ്ക്കുന്നതിനും, ആർത്രൈറ്റിസ് നിയന്ത്രിക്കുന്നതിനും പുറമെ ആർത്തവ സമയത്തെ അസ്വസ്ഥതകൾ കുറയ്ക്കാനും Read More…

Health

‘ഈ മരുന്ന് കഴിച്ചതോടെ ജനനേന്ദ്രിയം ചുരുങ്ങി, ഉദ്ധാരണം നഷ്ടമായി’; ഗുരുതര വെളിപ്പെടുത്തലുമായി പുരുഷന്മാർ, മുന്നറിയിപ്പുമായി എഫ്ഡിഎ

ദശലക്ഷക്കണക്കിന് പുരുഷന്മാർ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ച് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ലണ്ടന്‍ മുന്നറിയിപ്പ് നൽകി. ‘ഫിനസ്റ്റെറൈഡ്’ എന്ന ഈ മരുന്ന് ജനനേന്ദ്രിയത്തിന് ‘ഗുരുതരമായ അപകടസാധ്യത’ ഉണ്ടാക്കുന്നുവെന്നാണ് മുന്നറിയിപ്പ്. മരുന്ന് കഴിച്ച പല പുരുഷന്മാരും ഞെട്ടിക്കുന്ന വിവരങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. മരുന്ന് ലിംഗം ചുരുങ്ങാനോ വളയാനോ ഇടയാക്കി. വൃഷണങ്ങളിൽ നീറ്റലും അനുഭവപ്പെട്ടു. ഇതേതുടർന്ന് കടുത്ത മാനസികാഘാതവും ഉണ്ടാക്കിയെന്നും ഇവർ പറയുന്നു. മകൻ ആത്മഹത്യ ചെയ്യാൻ കാരണം ഈ മരുന്നാണെന്ന് ഒരു ‌അമ്മ വെളിപ്പെടുത്തിയ Read More…

Healthy Food

ബീറ്റ്റൂട്ട് ജ്യൂസ് വെറും വയറ്റില്‍ കുടിച്ചാല്‍ എന്താണ് പ്രശ്‌നം? കാരണങ്ങൾ ഇതാണ്

ബീറ്റ്‌റൂട്ടിന് ആരോഗ്യകരമായ ഗുണങ്ങള്‍ ഏറെയാണ്. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു. കരളിനെ ശുദ്ധിയാക്കാനും ബീറ്റ്‌റൂട്ട് ജ്യൂസിന് സാധിക്കും. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ബീറ്ററൂട്ടിന്റെ ജ്യൂസ് കുടിക്കുന്നതിന് കുറച്ച് പാര്‍ശ്വഫലങ്ങളുമുണ്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് വെറും വയറ്റില്‍ കുടിക്കുകയാണെങ്കില്‍ ദഹനക്കേട്, വയറ് കമ്പിക്കല്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ വെറും വയറ്റില്‍ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് കുടിക്കരുത്. ഇത് ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കും. ബ്ലഡ് ഷുഗര്‍ വേഗം കുറയുന്നതിനും ഇടയാകുന്നു. എല്ലാ ദിവസവും Read More…

Health

പഞ്ചസാര നിങ്ങളെ പെട്ടെന്ന് വൃദ്ധരാക്കും; ചര്‍മ്മത്തെ ബാധിക്കും, പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാം?

മധുര പലഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്ളവരെ ദോഷകരമായി ബാധിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അമിതമായ പഞ്ചസാര ചര്‍മ്മത്തെ നശിപ്പിക്കുന്നു. പഞ്ചസാര ചര്‍മ്മത്തിന്റെ പ്രായമാകല്‍ ത്വരിതപ്പെടുത്തുന്നതോടൊപ്പം ചര്‍മ്മത്തിന്റെ ഘടനയുടെ സംരക്ഷണ പാളിയെ നശിപ്പിക്കുകയും ചെയ്യുന്നു. പഞ്ചസാരയും ചര്‍മ്മത്തിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം? അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെയെന്ന് നോക്കാം. പഞ്ചസാര ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. കൊളാജന്‍, എലാസ്റ്റിന്‍ തുടങ്ങിയ പ്രോട്ടീനുകളുമായി പഞ്ചസാര ചേരുമ്പോള്‍ ഗ്ലൈക്കേഷന്‍ എന്നറിയപ്പെടുന്ന ഒരു പ്രക്രിയ സംഭവിക്കുന്നു . ഈ Read More…

Health

രക്തം കട്ടപിടിക്കാം, കോവിഷീല്‍ഡിന്‌ പാര്‍ശ്വഫലങ്ങളുണ്ട്‌, തുറന്നു സമ്മതിച്ച്‌ അസ്‌ട്രാസെനക്ക

ലണ്ടന്‍: കോവിഡ്‌ പ്രതിരോധത്തിനു വ്യാപകമായി വിതരണംചെയ്‌ത കോവിഷീല്‍ഡ്‌ വാക്‌സിനു പാര്‍ശ്വഫലങ്ങളുണ്ടായിരുന്നെന്നു തുറന്നു സമ്മതിച്ച്‌ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്‌ട്രാസെനക്ക. ഇതാദ്യമായാണു അസ്‌ട്രാസെനക്ക പിഴവ്‌ സമ്മതിക്കുന്നത്‌. ഇതോടെ വിവിധ രാജ്യങ്ങളില്‍ അസ്‌ട്രാസെനക്കയ്‌ക്കെതിരായ കേസുകളില്‍ പോരാട്ടം കനക്കും. 210 കോടി രൂപവരെ നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടുള്ള കേസുകളാണ്‌ അസ്‌ട്രാസെനക്കയ്‌ക്കെതിരേ ബ്രിട്ടനിലെ കോടതികളിലുള്ളത്‌. കേംബ്രിഡ്‌ജ് ആസ്‌ഥാനമായുള്ള കമ്പനിയാണ്‌ അസ്‌ട്രാസെനക്ക. ഓക്‌സ്ഫെഡ്‌ സര്‍വകലാശാലയുടെ സഹായത്തോടെയാണു വാക്‌സിന്‍ വികസിപ്പിച്ചത്‌. കോവിഡിനെതിരേ ആദ്യം വാക്‌സിന്‍ തയാറാക്കിയ കമ്പനികളിലൊന്നുകൂടിയാണ്‌ അവര്‍. തങ്ങളുടെ വാക്‌സിന്‍ മൂലം അപൂര്‍വം ചില വ്യക്‌തികളില്‍ രക്‌തം Read More…