Movie News

സിദ്ധാര്‍ത്ഥ് വിവാഹാഭ്യര്‍ത്ഥന നടത്തിയ സുന്ദര നിമിഷത്തെക്കുറിച്ച് അദിതി റാവു ഹൈദരി

തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥിന്റെയും അദിതി റാവു ഹൈദരിയുടേയും പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സിനിമ മേഖലയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ വെച്ച് തന്നെയാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ത്ഥ് തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതെങ്ങനെ ആയിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അദിതി തുറന്നു പറഞ്ഞിരുന്നു. തന്റെ ചില വിവാഹത്തെ കുറിച്ചൊക്കെ താരം പറഞ്ഞെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ അദിതി തയ്യാറായില്ല. സിദ്ധാര്‍ഥ് പല തമാശകളും Read More…

Movie News

സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും രഹസ്യവിവാഹം ചെയ്തതായി റിപ്പോര്‍ട്ട് ; ഔദ്യോഗിക സ്ഥിരീകരണംപിന്നാലെ

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളില്‍ ഒരാളായ സിദ്ധാര്‍ത്ഥും ബോളിവുഡ്താരം അദിതി റാവു ഹൈദരിയും പ്രണയത്തിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇരുവരും രഹസ്യബന്ധത്തിലാണെന്ന് വരെയാണ് കിംവദന്തികള്‍. ഇതിനെല്ലാം പുറമേ ദമ്പതികളെ ഒന്നിലധികം തവണ ഒരുമിച്ച് കാണുകയും ചെയ്തിട്ടുണ്ടെങ്കിലൂം അദിതിയോ സിദ്ധാര്‍ത്ഥോ തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ കാര്യത്തില്‍ വരുന്ന ഏറ്റവും പുതിയ വിവരം ഇരുവരും മാര്‍ച്ച് 27 ന് തെലങ്കാനയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു എന്നാണ്. ബന്ധത്തിലെ കാര്യത്തില്‍ ഇരുവരും പുലര്‍ത്തുന്ന രഹസ്യസ്വഭാവം പോലെ തന്നെ വിവാഹവും രഹസ്യമായി Read More…

Celebrity

നടി അദിതി റാവു ഹൈദരിക്ക് കാമുകന്‍ സിദ്ധാര്‍ത്ഥിന്റെ ആശംസ വൈറലാകുന്നു

നടി അദിതി റാവു ഹൈദരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ‘കാട്രു വെളിയിടൈ’, ‘ചെക്ക ചിവന്ത വാനം’, ‘ഹേയ് സിനാമിക’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി റാവു ഹൈദരി ഇന്ന് 37-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമാ താരങ്ങളും ആരാധകരും അദിതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. എന്നാല്‍ കാമുകന്‍ സിദ്ധാര്‍ത്ഥിന്റെ ജന്മദിനാശംസയാണ് കൂടുതല്‍ വ്യത്യസ്തമായിരിക്കുന്നത്. നടന്‍ അദിതിക്കൊപ്പമുള്ള ഒരു ചിത്രം പങ്കിടുകയും ‘ഹാപ്പി ബര്‍ത്ത്‌ഡേ പാര്‍ട്ണര്‍!’ എന്ന് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു കുറിപ്പും അതിനൊപ്പം ഇംഗ്ലീഷില്‍ ഒരു കവിതയും Read More…

Movie News

നടന്‍ സിദ്ധാര്‍ത്ഥും അദിതി റാവുവും ബന്ധം ഔദ്യോഗികമാക്കി ; മുംബൈയിലെ റെഡ് കാര്‍പ്പറ്റില്‍ ഒരുമിച്ചെത്തി

ബോക്‌സോഫീസില്‍ ചീറ്റ മോശമല്ലാത്തെ പ്രകടനം നടത്തുന്ന സന്തോഷത്തിലാണ് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ്. താരം തന്നെ നിര്‍മ്മിച്ച സിനിമ മികച്ച അവലോകനം നേടുകയും ചെയ്യുന്നുണ്ട്. അതിനിടയില്‍ നടി അദിതി റാവു ഹൈദറുമായുള്ള പ്രണയം ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഇരുവരും ബുധനാഴ്ച രാത്രി മുംബൈയില്‍ നടന്ന ലോറിയല്‍ ഇവന്റിന്റെ റെഡ് കാര്‍പ്പറ്റില്‍ ഒരുമിച്ചെത്തി. എന്നത്തേയും പോലെ അദിതി റാവു ഹൈദറി സുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഓഫ് ഷോള്‍ഡര്‍ വൈറ്റ് ടോപ്പും കറുത്ത പാന്റും ഒരു കേപ്പും ഒപ്പം കൂട്ടി. കറുപ്പിച്ച ചുണ്ടുകളും Read More…

Movie News

കാവേരി നദീജല പ്രശ്‌നം ; നടന്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താസമ്മേളനം പ്രതിഷേധക്കാര്‍ അലങ്കോലമാക്കി

ബംഗലുരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട കന്നഡ അനുകൂല പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താസമ്മേളനം അലങ്കോലപ്പെട്ടു. തന്റെ ഏറ്റവും പുതിയ ചിത്രമായ ചിത്തയുടെ പ്രചരണാര്‍ത്ഥം തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ബെംഗളൂരുവില്‍ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനം അവസാനിപ്പിക്കാന്‍ നടന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു കൂട്ടം കന്നഡ അനുകൂല പ്രവര്‍ത്തകര്‍ ഇടിച്ചു കയറുകയായിരുന്നു. കാവേരി നദീജല തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള നടന്‍ തന്റെ സിനിമയെ പ്രമോട്ട് ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാണ് Read More…