ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി ഹര്‍ഭജന്‍ സിങ്. വൈസ് ക്യാപ്റ്റനായിട്ടും ടീമിന് പുറത്തായ ഗില്‍ നിരാശപ്പെടേണ്ടതില്ലെന്നും കൂടുതല്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുമായി ഗില്‍ മടങ്ങി വരുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഗില്ലിനെ പുറത്തിരുത്താന്‍ എടുത്ത തീരുമാനം മികച്ചതായിരുന്നുവെന്നും ഹര്‍ഭജന്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ഗില്‍ തിരിച്ചുവരും. ട്വന്‍റി 20 ഫോര്‍മാറ്റിന്‍റെ പ്രത്യേകത കൊണ്ടും ടീമിന്‍റെ കോമ്പിനേഷനും കണക്കിലെടുത്തതോടെയാണ് ഗില്ലിന് പുറത്തിരിക്കേണ്ടി വന്നത്. അല്ലെങ്കില്‍ ഗില്‍ ടീമിലുണ്ടാകുമെന്നതിന് ഒരു സംശയവും Read More…
Tag: Shubman Gill
ടി20 ലോകകപ്പ് ടീമിൽ നിന്നുള്ള ഒഴിവാക്കൽ; ശുഭ്‌മാൻ ഗില്ലിനെ ആരും അറിയിച്ചില്ലെന്ന് വെളിപ്പെടുത്തൽ
ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ ശനിയാഴ്ച ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോഴല്ല ശുഭ്‌മാൻ ഗില്ലിന്റെ വിധി നിർണ്ണയിക്കപ്പെട്ടത്; മറിച്ച് കടുത്ത മൂടൽമഞ്ഞ് കാരണം ബുധനാഴ്ചത്തെ നാലാം ടി20 മത്സരം ഉപേക്ഷിച്ചപ്പോഴാണ് അത് സംഭവിച്ചത്. ഗില്ലിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ആ ദിവസം തന്നെ എടുത്തിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ വരെ സെലക്ഷൻ കമ്മിറ്റി ചെയർമാനോ, ക്യാപ്റ്റൻ സൂര്യകുമാർ യാദവോ, ഹെഡ് കോച്ച് ഗൗതം ഗംഭീറോ ഇക്കാര്യം ഗില്ലിനെ അറിയിച്ചിരുന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു Read More…
കോഹ്ലിയുടെ റെക്കോഡ് മറികടന്ന് ശുഭ്‌മന്‍ ഗിൽ, സചിനും കൈവരിക്കാനാവാത്ത നേട്ടം
വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ പത്താം സെഞ്ചുറിയടിച്ച് നായകന്‍ ശുഭ്‌മന്‍ ഗില്‍ (196 പന്തില്‍ രണ്ട് സിക്‌സറും 16 ഫോറുമടക്കം പുറത്താകാതെ 129). ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തശേഷമുള്ള ശുഭ്‌മന്‍ ഗില്‍ ഈ വര്‍ഷം കുറിക്കുന്ന അഞ്ചാം സെഞ്ചുറിയാണിത്. ഒരു കലണ്ടര്‍ വര്‍ഷം നായകനായി അഞ്ചു സെഞ്ചുറികളെന്ന ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്താനും ഗില്ലിനായി. 2017 -18 സീസണിലായിരുന്നു കോഹ്ലിയുടെ സെഞ്ചുറി വേട്ട. നായകനായി 12 ഇന്നിങ്‌സുകളിലാണ് ഗില്‍ അഞ്ച് സെഞ്ചുറിയടിച്ചത്. എന്നാൽ, അതിവേഗം Read More…
ഇരട്ടശതകത്തിന്റെ റെക്കോഡ് ; വിമര്‍ശകരേ…നിങ്ങള്‍ വായടയ്ക്കു…ഗില്‍ ഇനിയെന്താണ് തെളിയിക്കേണ്ടത് ?
ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏഷ്യയ്ക്ക് പുറത്ത് ഒരു ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ 269 എന്ന സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണത് അനേകം റെക്കോഡുകളാണ്. ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ തകര്‍ത്തത് 2019-ല്‍ പൂനെയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലിയുടെ പുറത്താകാതെനിന്ന് നേടിയ 254 റണ്‍സായിരുന്നു. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്. ഗില്ലിന്റെ 269 റണ്‍സ് ഏഷ്യയ്ക്ക് Read More…
രോഹിതിന്റെ പകരക്കാരന്‍ ആരാകും? ടെസ്റ്റ് ഓപ്പണറാന്‍ വാതിലില്‍ മുട്ടുന്നത് ഈ അഞ്ചുപേര്‍
ഐപിഎല്ലിനിടയില്‍ അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ്മ ഇന്ത്യയില്‍ ഉടനീളമുള്ള ആരാധകരെയാണ് ഞെട്ടിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയോടെ രോഹിതില്‍ നിന്ന് ക്യാപ്റ്റന്‍സി മാറ്റാന്‍ സെലക്ടര്‍മാര്‍ ആലോചക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ഒരു പുതിയ ക്യാപ്റ്റന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് രോഹിത് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. രോഹിത് ടെസ്റ്റ് വിടുന്നതോടെ ഓപ്പണിംഗ് പാര്‍ട്ണറായി ഇന്ത്യയ്ക്ക് പുതിയ ആളെ കണ്ടെത്തേണ്ടി വരും. രോഹിത് ശര്‍മ്മയ്ക്ക് Read More…
ശുഭ്മാന്‍ ഗില്‍ ടിവിനടിയുമായി ഡേറ്റിംഗില്‍ ; അവ്‌നീത് കൗറിന് ട്രോള്‍ മഴ: ഊഹാപോഹങ്ങളില്‍ ആരാധകര്‍
ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ശേഷം ജനപ്രിയ നടിയും സോഷ്യല്‍ മീഡിയ താരവുമായ അവ്നീത് കൗറിന് ട്രോള്‍ ചാകരയാണ്. ഇന്ത്യ ഓസ്ട്രേലിയ സെമി ഫൈനല്‍ മത്സരം ആസ്വദിക്കുന്നതായി കാണിച്ച് താരം നടത്തിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനും ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനത്തിനും കാരണമായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ഈ പോസ്റ്റ് പെട്ടെന്ന് ശ്രദ്ധനേടാന്‍ കാരണമായത്. അവരുടെ സ്റ്റേഡിയം സന്ദര്‍ശനത്തിന് നിലവിലുള്ള ഡേറ്റിംഗ് ഗോസിപ്പുമായി ബന്ധമുണ്ടോ എന്ന പരിശോധനയിലാണ് Read More…
അയാള്‍ വളരെ സുന്ദരനാണ്…ഞങ്ങള്‍ തമ്മില്‍… ; ശുഭ്മാന്‍ ഗില്ലുമായുള്ള ബന്ധത്തില്‍ പ്രതികരിച്ച് റിധിമ
ആദ്യം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയായിരുന്നു നായിക. ഇപ്പോള്‍ അത് ടെലിവിഷന്‍ താരം റിധിമയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രിയപ്പെട്ട യുവതാരം ശുഭ്മാന്‍ ഗില്ലുമായി താന്‍ ഡിസംബറില്‍ വിവാഹിതനാകുമെന്ന അഭ്യൂഹങ്ങളെ കുറിച്ച് ടെലിവിഷന്‍ താരം റിധിമ പണ്ഡിറ്റ് പ്രതികരിച്ചു. അടുത്തിടെ ഫിലിംഗ്യാന് നല്‍കിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ശുഭ്മാനുമായി ഡേറ്റിംഗ് നടത്തുന്നുണ്ടോ എന്ന് ചോദ്യത്തിന് അവന്‍ വളരെ സുന്ദരനാണെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. തന്റെ നിലവിലെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് നടി പറഞ്ഞു. ”എനിക്ക് വിവാഹം Read More…
രണ്ടാം ടെസ്റ്റിലും ഗില്‍ നനഞ്ഞ പടക്കമായി ; കഴിഞ്ഞ 9 ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ദ്ധസെഞ്ച്വറി പോലുമില്ല
ഫോം നഷ്ടമായ അവസ്ഥയിലും ടീമില്‍ തുടരുന്നതിന് രൂക്ഷ വിമര്‍ശനം ഉയരുമ്പോള്‍ ഇംഗ്‌ളണ്ടിന് എതിരേയുള്ള രണ്ടാം ടെസ്റ്റിലും നനഞ്ഞ പടക്കമായി ശുഭ്മാന്‍ ഗില്‍. ഇംഗ്‌ളണ്ടിന്റെ ഇന്ത്യാ പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ 34 റണ്‍സുമായി താരം പുറത്തായി. ഏകദിനത്തിലൂം ടി20 യിലും വമ്പനടികള്‍ നടത്തുന്ന ഗില്ലിനെ ദീര്‍ഘ ഇന്നിംഗ്‌സുകള്‍ വേണ്ട ടെസ്റ്റിന് കൊള്ളില്ല എന്ന് മുന്‍ താരങ്ങളടക്കം രൂക്ഷ വിമര്‍ശനം നടത്തുമ്പോഴാണ് രണ്ടാം ടെസ്റ്റിലെയും ആദ്യ ഇന്നിംഗ്‌സില്‍ പരാജയപ്പെട്ടത്. 46 പന്തുകളില്‍ 34 റണ്‍സുമായി നിന്ന ഗില്‍ Read More…
എന്റെ എല്ലാ റെക്കോഡുകളും തകര്‍ക്കും ഈ ഇന്ത്യന്‍ ബാറ്റര്‍; ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞ ആ താരം
റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഉള്ളതാണെന്നാണ് പറയാറ്. എന്നാല്‍ തകര്‍ക്കാന്‍ കഴിയാത്തതായി കരുതുന്ന ചില റെക്കോഡുകളുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 അന്താരാഷ്ട്ര സെഞ്ചുറികളും. മുത്തയ്യ മുരളീധരന്റെ 800 ടെസ്റ്റ് വിക്കറ്റുകളും ബ്രയാന്‍ ലാറയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറായ 400 റണ്‍സും. രോഹിത് ശര്‍മ്മയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍ 264 റണ്‍സുമൊക്കെ. മറ്റു റെക്കോഡുകള്‍ തകര്‍ന്നേക്കില്ലെങ്കിലും തന്റെ റെക്കോഡ് തകര്‍ക്കാന്‍ കഴിയുന്ന ചില താരങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് ബ്രയാന്‍ ലാറ. ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ 400-ലധികം ടീം ടോട്ടലുകള്‍ Read More…









