Featured Sports

ദുബെയെന്ന ‘ധാരാളി’യുടെ 2 ഓവര്‍ പണിയായോ? വിൻഡീസിനെ മറികടക്കാനായില്ല; മഴ ചതിച്ചാല്‍ പണിപാളും !

ചെന്നൈ: സിംബാബ്‌വേയ്‌ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ശിവം ദുബെയുടെ ബൗളിങ് പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. രണ്ട് ഓവറില്‍ 46 റണ്ണാണ് ദുബെ വിട്ടുകൊടുത്തത്. ദുബെയുടെ പന്തുകളെ സിംബാബ്വേ ബാറ്റര്‍മാര്‍ നിര്‍ദാക്ഷിണ്യം അതിര്‍ത്തി കടത്തി. വൈഡും നോബോളുമായി അധിക റണ്‍ നല്‍കാന്‍ ദുബെയും മത്സരിച്ചു. രണ്ട് നോബോളും നാല് വൈഡുകളുമാണ് ദുബെ എറിഞ്ഞത്. ഈ നോ ബോളുകള്‍ക്ക് പിന്നാലെ ”ഒരു നേട്ടവും” ദുബെയുടെ പേരിലായി. ട്വന്റി20 ലോകകപ്പുകളില്‍ ഏറ്റവുമധികം നോ ബോള്‍ എറിയുന്ന Read More…

Featured Sports

23 പന്തിൽ നിന്ന് 65, ശിവം ദുബെയുടെ താണ്ഡവം; കളിയുടെ ഗതി മാറ്റി റണ്ണൗട്ട്, കിവീസിന് 50 റൺസ് ജയം

വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക്‌ വന്‍ തോല്‍വി. 50 റണ്ണിനാണ്‌ ന്യൂസിലന്‍ഡ്‌ ഇന്ത്യയെ തോല്‍പ്പിച്ചത്‌. തകർപ്പൻ ബാറ്റിങ്ങിലൂടെ ഓൾറൗണ്ടർ ശിവം ദുബെ ഇന്ത്യയെ മുന്നിൽനിന്നു നയിച്ചെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഒരു ഘട്ടത്തിൽ തകർച്ച നേരിട്ട ഇന്ത്യയെ വെടിക്കെട്ട് നടത്തി ശിവം ദുബെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും താരം പാതിയിൽ വീണുപോയതോട ഇന്ത്യ പരാജയം രുചിച്ചു 23 പന്തുകൾ നേരിട്ട ശിവം ദുബെ ഏഴു സിക്സുകളും മൂന്നു ഫോറുകളും ഉൾപ്പടെ 65 റൺസാണു നേടിയത്. Read More…

Featured Sports

അടിയോടടി; 23 ഇന്നിങ്സിനു ശേഷം ക്യാപ്റ്റന് ഒരു ഫിഫ്റ്റി; കിവികളെ തല്ലി പറപ്പിച്ച് ഇഷാനും സൂര്യയും ദുബെയും, ഇന്ത്യയ്ക്ക് 7വിക്കറ്റ് ജയം

റായ്‌പുര്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ ആറ്‌ വിക്കറ്റിന്‌ 208 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 28 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. നായകന്‍ സൂര്യകുമാര്‍ യാദവ്‌ (37 പന്തില്‍ നാല്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം പുറത്താകാതെ 82), ശിവം ദുബെ (18 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 36) എന്നിവര്‍ ചേര്‍ന്നാണ്‌ വിജയ റണ്ണെടുത്തത്‌. അഞ്ച്‌ Read More…

Sports

‘ഹിറ്റ്‌ലര്‍ കട്ട്’ ! ശിവം ദുബെയുടെ പുതിയ ഹെയർസ്റ്റൈൽ; ട്രോളുകളുമായി സോഷ്യൽ മീഡിയ

നാഗ്പൂർ : നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുടെ പുതിയ ഹെയർസ്റ്റൈൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. രണ്ടാമത്തെ ഇന്നിംഗ്സിൽ പന്തെറിയാൻ എത്തിയപ്പോഴാണ് ആരാധകർ ദുബെയുടെ ഹെയർസ്റ്റൈൽ ശ്രദ്ധിച്ചത്. ഇതിന് പിന്നാലെ നിരവധി മീമുകളും രസകരമായ പ്രതികരണങ്ങളും പുറത്തുവന്നു. താരത്തിന്റെ ഹെയർസ്റ്റൈലിന് അഡോൾഫ് ഹിറ്റ്‌ലറുടെ ലുക്കുമായി സാമ്യമുണ്ടെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വശങ്ങൾ ചെറുതായി വെട്ടി, മുകളിൽ നീളമുള്ള മുടി വശത്തേക്ക് ചീകി ഒതുക്കിയ നിലയിലായിരുന്നു ദുബെയുടെ Read More…